Local

റേഷൻ കടകൾ സ്മാർട്ട് ആക്കുന്ന കെ-സ്റ്റോർ പദ്ധതി കടലാസിൽ ഒതുങ്ങി
Local

റേഷൻ കടകൾ സ്മാർട്ട് ആക്കുന്ന കെ-സ്റ്റോർ പദ്ധതി കടലാസിൽ ഒതുങ്ങി

Perinthalmanna RadioDate: 23-01-2023പെരിന്തൽമണ്ണ: റേ​ഷ​ൻ ക​ട​ക​ൾ സ്മാർട്ട് ആക്കുന്ന കെ-​സ്റ്റോ​ർ പദ്ധ​തി ക​ട​ലാ​സി​ൽ ഒതു​ങ്ങി. മലപ്പുറം ജില്ലയി​ൽ തെരഞ്ഞെടുത്ത അ​ഞ്ച് താ​ലൂ​ക്കു​ക​ളിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള നൂറുദിന കർമ്മ പദ്ധതികളിലുൾപ്പെടുത്തിയാണ് റേഷൻ കടകൾ സ്മാർട്ടാക്കാൻ തീരുമാനിച്ചിരുന്നത്.മലപ്പുറം ജില്ലയിൽ പെ​രി​ന്ത​ൽ​മ​ണ്ണ, നി​ല​മ്പൂ​ർ, കൊ​ണ്ടോ​ട്ടി, തി​രൂ​ർ, ഏ​റ​നാ​ട് എ​ന്നീ താ​ലൂ​ക്കു​ക​ളി​ലെ അ​ഞ്ച് റേ​ഷ​ൻ ക​ട​ക​ളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇ​തു സം​ബ​ന്ധി​ച്ച സം​സ്ഥാ​ന പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന് ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ റിപ്പോർട്ട് കൈ​മാ​റുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് തുടർനടപടികൾ ഉണ്ടായിട്ടില്ല. 300 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണമുള്ള കടകളെയാണ് പദ്ധതിയിൽ ഉൾപ്പെട...
ബാലറ്റുകൾ അടങ്ങിയ വോട്ടുപെട്ടി മാറ്റിയ ദിവസത്തെച്ചൊല്ലിയും വിവാദം
Local

ബാലറ്റുകൾ അടങ്ങിയ വോട്ടുപെട്ടി മാറ്റിയ ദിവസത്തെച്ചൊല്ലിയും വിവാദം

Perinthalmanna RadioDate: 22-01-2023പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ നശിപ്പിക്കാൻ നിർദേശിച്ച വോട്ടിങ് സാമഗ്രികൾ മലപ്പുറം സഹകരണ ജോയിന്റ് റജിസ്‌ട്രാർ (ജനറൽ) ഓഫിസിലേക്ക് മാറ്റിയത് പെരിന്തൽമണ്ണ സബ് ട്രഷറിയിലെ ഏറെ തിരക്കേറിയ ദിവസം. സ്ട്രോങ് റൂമിന്റെ ചുമതലയുള്ളവരിൽ സബ് ട്രഷറി ഓഫിസർ ഒരു തെളിവെടുപ്പിന്റെ തിരക്കിലും 2 അക്കൗണ്ടന്റുമാരിൽ ഒരാൾ അവധിയിലുമായ ദിവസമാണ് പെട്ടി മാറ്റിയത്. ഇതു മൂലമുണ്ടായ അശ്രദ്ധയാണോ അതോ അട്ടിമറിയുടെ ഭാഗമായി ഇത്തരമൊരു ദിവസം തിരഞ്ഞെടുത്ത് നടത്തിയ ആസൂത്രണമാണോ സംഭവത്തിനു പിന്നിലെന്നാണ് ഇനി അന്വേഷണത്തിൽ വ്യക്തമാകാനുള്ളത്.2022 ഫെബ്രുവരി 10ന് ആണ് പെട്ടി മാറ്റം നടന്നത്. ഹൈക്കോടതി നിർദേശപ്രകാരം കുടുംബശ്രീ സിഡിഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെളിവെടുപ്പും അന്ന് സബ് ട്രഷറിയിലുണ്ടായിരുന്നു.  സിഡിഎസ് തിരഞ്ഞെടുപ്പിന്റെ മുഖ്യ വരണാധികാരി കൂടിയായിരുന്ന സബ്...
ചെമ്മാണിയോട് ബൈപ്പാസ്; ശേഷിച്ച റോഡിന്റെ നവീകരണം തുടങ്ങി
Local

ചെമ്മാണിയോട് ബൈപ്പാസ്; ശേഷിച്ച റോഡിന്റെ നവീകരണം തുടങ്ങി

Perinthalmanna RadioDate: 22-01-2023*മേലാറ്റൂർ: ടെൻഡർ നടപടികൾ പൂർത്തിയായതോടെ മേലാറ്റൂർ-ചെമ്മാണിയോട് ബൈപ്പാസിലെ അവശേഷിച്ചിരുന്ന റോഡിന്റെ നവീകരണം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ ചെലവിലാണ് പണി നടക്കുന്നത്. നിലവിലുള്ള തകർന്ന റോഡ് പൂർണമായും പൊളിച്ചുനീക്കി സോളിങും ടാറിങും വെറ്റ് മിക്സിങ്ങും നടത്തും. ശേഷം റബ്ബറൈസിങ് പണികൾ തുടങ്ങും. ഈ മാസം അവസാനത്തോടെ റോഡ് പൂർണമായും റബ്ബറൈസ് ചെയ്ത് ഗതാഗതത്തിന് തുറന്നുകൊടുക്കും. പണി നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ബൈപ്പാസിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കി...
പെരിന്തൽമണ്ണയിലെ റേഷന്‍ കടയില്‍ പരിശോധന നടത്തി
Local

പെരിന്തൽമണ്ണയിലെ റേഷന്‍ കടയില്‍ പരിശോധന നടത്തി

Perinthalmanna RadioDate: 22-01-2023പെരിന്തൽമണ്ണ: പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ റേഷന്‍ കടയില്‍ പരിശോധന നടത്തി. എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തൽമണ്ണയിലെ റേഷന്‍ കടയിലാണ് പരിശോധന നടത്തിയത്. സ്റ്റോക്കുള്ള ഭക്ഷ്യ ധാന്യങ്ങളുടെയും വിതരണത്തിനായി വെച്ച മറ്റു വസ്തുക്കളുടെയും ഗുണനിലവാരം, ബില്ലിങ് ഉപകരണങ്ങളുടെ കാര്യക്ഷമത, പരാതി പുസ്തകം എന്നിവ പരിശോധിച്ചു. വിറ്റുവരവ് കണക്ക്, കടയില്‍ സ്റ്റോക്കുള്ള ധാന്യങ്ങളുടെ കണക്ക് എന്നിവ ശേഖരിച്ചു. ഭൗതിക സാഹചര്യങ്ങൾ, കുടി വെള്ളം, ഉപഭോക്താക്കൾക്കുള്ള ഇരിപ്പിടങ്ങൾ, സർക്കാർ അറിയിപ്പുകൾ, അടങ്ങിയ പോസ്റ്ററുകൾ, വൃത്തി എന്നിവ ഉറപ്പ് വരുത്തി.കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. പരിശോധനാ റിപ്പോര്‍ട്ട് കേന്ദ്ര പൊതു വിതരണ മന്ത്രാലയത...
ജനലിലൂടെ പാദസരം കവർന്ന കേസിലെ പ്രതി പിടിയിൽ
Local

ജനലിലൂടെ പാദസരം കവർന്ന കേസിലെ പ്രതി പിടിയിൽ

Perinthalmanna RadioDate: 22-01-2023പെരിന്തൽമണ്ണ: താഴെക്കോട് വട്ടപ്പറമ്പിൽ വിടിന്റെ ജനലിലൂടെ സ്വർണ പാദസരം മോഷ്ടിച്ചയാളെ രണ്ടു ദിവസത്തിനകം പോലീസ് പിടികൂടി. വയനാട് മേപ്പാടി ഒറ്റത്തെങ്ങിൽ ബാബു ജോസഫി നെ (48) ആണ് എസ്ഐ എ.എം. യാസിറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19ന് ആയിരുന്നു സംഭവം. ഉറങ്ങി കിടന്ന യുവതിയുടെ 4 പവന്റെ പാദസരമാണ് കവർന്നത്.  സമാന രീതിയിലുള്ള കേസിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ച് പെരിന്തൽമണ്ണ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ വർഷം ഏപ്രിൽ 3ന് കരിങ്കല്ലത്താണിയിലെ വീട്ടിൽ നിന്ന് ഇതേ രീതിയിൽ 6 പവന്റെ സ്വർണാഭരണം മോഷ്ടിച്ചതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. പ്രതി സ്വർണം വിൽപന നടത്തിയ പെരിന്തൽമണ്ണയിലെ സ്ഥാപനങ്ങളിൽ നിന്ന് 10 പവന്റെ സ്വർണ അഭരണങ്ങൾ കണ്ടെടുത്തു. പിടിയിലാ ബാബു ജോസഫിന്റെ പേരിൽ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പത്തിലേറെ കേസുകളുണ്ടെന്ന് പ...
പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ജില്ലയിൽ കണ്ടുകെട്ടിയത് 89 വസ്തുക്കൾ
Local

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ജില്ലയിൽ കണ്ടുകെട്ടിയത് 89 വസ്തുക്കൾ

Perinthalmanna RadioDate: 22-01-2023മലപ്പുറം: ഹർത്താൽ നഷ്ടം ഈടാക്കാനായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടിയുടെ ആദ്യഘട്ടം ജില്ലയിൽ ശനിയാഴ്ച പൂർത്തിയായി. നഷ്ടപരിഹാരം ഈടാക്കാനായി തയ്യാറാക്കിയ പട്ടികപ്രകാരമുള്ള 89 വസ്തുവകകളിലും നോട്ടീസ് പതിച്ചതായി റവന്യൂ റിക്കവറി വിഭാഗം പറഞ്ഞു. ഏഴു താലൂക്കുകളിലുമായി ജില്ലയിൽ 126 സ്ഥാവരജംഗമ വസ്തുക്കളാണ് കണ്ടുകെട്ടാനുണ്ടായിരുന്നത്. എന്നാൽ ഇതിൽ 37 എണ്ണത്തിൽ സ്വന്തമായി സ്വത്തുവകകൾ ഇല്ലാത്തതിനാൽ നടപടി പൂർത്തീകരിക്കാനായില്ല.ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് സംസ്ഥാനസർക്കാർ റവന്യൂ റിക്കവറി നടപടിയിലേക്ക് നീങ്ങിയത്. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ കണ്ടുകെട്ടൽ നടപടികളുള്ളത് മലപ്പുറത്താണ്. ഇതിൽ തിരൂർ താലൂക്കിലാണ് കൂടുതൽ നടപടി. മറ്റ് താലൂക്കുകളിൽ വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെയുമായി കണ്ടുകെട്ടൽ പൂർത്തിയാക്കി. തിരൂരിൽ ശനിയാഴ്ച വൈകീട്ടോടെയ...
തൂതപ്പുഴയിൽ നിന്ന് കൂട്ടുകാർ മുങ്ങിയെടുത്തു അമാന്റെ ജീവൻ
Local

തൂതപ്പുഴയിൽ നിന്ന് കൂട്ടുകാർ മുങ്ങിയെടുത്തു അമാന്റെ ജീവൻ

Perinthalmanna RadioDate: 22-01-2023പെരിന്തൽമണ്ണ: വിവരമറിഞ്ഞ് നാട്ടുകാർ ഓടി എത്തിയ പ്പോഴേക്കും തൂതപ്പുഴയിലെ കയത്തിൽ നിന്നും ആ മൂന്ന് കുട്ടുകാർ മുങ്ങിയെടുത്തു അമാന്റെ വിലപ്പെട്ട ജീവൻ. ഒരു നിമിഷം തങ്ങൾ പാഴാക്കിയിരുന്നെങ്കിൽ.. ആ മൂന്ന് പേർക്കും അത് ആലോചിക്കാനേ വയ്യ. സുഹൃത്തുക്കളും ഒൻപതാം ക്ലാസിലെ സഹപാഠികളുമായ തിരുനാരായണപുരം ഞെരമ്പിത്തൊടി അമാൻ (14), ചെട്ട്യാങ്ങാടിയിലുള്ള താവുള്ളി കാഞ്ഞിര ക്കടവത്ത് ഷിസിൻ (15), യുപിയിലെ അജവദ് (15), ടിഎൻപുരം ചെട്ട്യാംതൊടി മുഹമ്മദ് അമീൻ (14) എന്നിവർ പുലാമന്തോൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്. സ്കൂളിൽ അവധി ദിന ഫുട്ബോൾ പരിശീലനത്തിന് പോയി മടങ്ങുമ്പോഴായിരുന്നു ആ സംഭവം.കുന്തിപ്പുഴയിലെ പാലൂർ ചെട്ട്യങ്ങാടി ആലഞ്ചേരി കടവിനടുത്ത് എത്തിയപ്പോൾ കൈ കാലുകളും ശരീരവും കഴുകി വൃത്തിയാക്കാനാണ് പുഴയിൽ ഇറങ്ങിയത്. പുഴയിലിറങ്ങി കുളിക്കുന്നതിനിടെ അമാൻ ആഴത്തിലേക്ക് മു...
ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ്; കിഫ്ബി അധികൃതരുമായി എം.എൽ.എ ചർച്ച നടത്തി
Local

ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ്; കിഫ്ബി അധികൃതരുമായി എം.എൽ.എ ചർച്ച നടത്തി

Perinthalmanna RadioDate: 22-01-2023പെരിന്തൽമണ്ണ: ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് റോഡ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ നജീബ് കാന്തപുരം എം.എൽ.എ. കിഫ്ബി അധികൃതരുമായി തിരുവന്തപുരത്ത് ചർച്ച നടത്തി.കിഫ്ബി നടത്തിയ പ്രാഥമിക പരിശോധന റിപ്പോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തു. റിപ്പോർട്ടുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പുമായി തുടർചർച്ചകൾ നടത്തും. എം.എൽ.എ. ധനമന്ത്രി കെ.എൻ. ബാലഗോപാലുമായും പ്രാഥമികചർച്ച നടത്തി. നിയമസഭാ സമ്മേളനത്തിനിടെ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ കിഫ്ബി അധികൃതരും ധനമന്ത്രിയുമായി യോഗംചേരാനും തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒ. യുമായ കെ.എം. അബ്രഹാം, കിഫ്ബി സീനിയർ ജനറൽ മാനേജർ പി.എ. ഷൈല എന്നിവരും യോഗത്തിൽ പങ്കെടുത്തു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com...
തദ്ദേശ തിരഞ്ഞെടുപ്പ് സാമഗ്രികൾ നശിപ്പിക്കാൻ നടപടിയുമായി കമ്മിഷൻ
Local

തദ്ദേശ തിരഞ്ഞെടുപ്പ് സാമഗ്രികൾ നശിപ്പിക്കാൻ നടപടിയുമായി കമ്മിഷൻ

Perinthalmanna RadioDate: 21-01-2023മലപ്പുറം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് സാമഗ്രികൾ പൂർണമായി നശിപ്പിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. കോവിഡ് കാരണം ഇവ നശിപ്പിക്കുന്നത് നീട്ടി വെച്ചിരുന്നതാണ്. പെരിന്തൽമണ്ണ തപാൽവോട്ട് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മറവിയിലാണ്ടുകിടന്ന ഈ വിഷയം വീണ്ടും കമ്മിഷന്റെ ശ്രദ്ധയിൽ വന്നത്. കോവിഡ് പശ്ചാത്തലത്തിൽ സാമഗ്രികൾ നശിപ്പിക്കുന്നത് സുപ്രീംകോടതി തടയുകയും ചെയ്തിരുന്നു.2020 ഡിസംബറിലായിരുന്നു തിരഞ്ഞെടുപ്പ്. ഫല പ്രഖ്യാപനം 16-ന് നടന്നു. പരാതിയില്ലാത്ത വാർഡുകളുടെ സാമഗ്രികൾ ഒരു മാസത്തിനപ്പുറം സൂക്ഷിക്കേണ്ടതില്ലെന്നാണ് ചട്ടം. ഇതു നശിപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുകയും ചെയ്തു. അപ്പോഴാണ് കോവിഡ് പശ്ചാത്തലത്തിൽ പലർക്കും പരാതി നൽകാൻ സാവകാശം കിട്ടിയില്ലെന്ന് ആക്ഷേപം വന്നത്.മറ്റു പല കാര്യങ്ങളിലും പരിധി നീട്ടിയതുപോലെ ...
പഞ്ചായത്ത് സേവനങ്ങൾക്കു കറൻസി വേണ്ട; പുലാമന്തോൾ ഡിജിറ്റലായി
Local

പഞ്ചായത്ത് സേവനങ്ങൾക്കു കറൻസി വേണ്ട; പുലാമന്തോൾ ഡിജിറ്റലായി

Perinthalmanna RadioDate: 21-01-2023പുലാമന്തോൾ: പഞ്ചായത്തിലെ സേവനങ്ങൾക്ക് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ആരംഭിച്ചു. യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്ത് നികുതി, നികുതിയേതര വരവുകൾ കറൻസി ഇല്ലാ തെ ഓഫിസിൽ സ്വീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ ഉദ്ഘാടനം ചെയ്തു. ജന പ്രതിനിധികളും ജീവനക്കാരും കേരള ഗ്രാമീൺ ബാങ്ക് പ്രതിനിധികളും പങ്കെടുത്തു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BuEppF2WClmF172FMFIJJx---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...