പോസ്റ്റല്‍ ബാലറ്റ് കാണാതായ സംഭവം; അന്വേഷണം ആരംഭിച്ച് കളക്ടര്‍
Perinthalmanna RadioDate: 20-01-2023പെരിന്തല്‍മണ്ണയിലെ പോസ്റ്റല്‍ ബാലറ്റുകള്‍ നഷ്ടപ്പെട്ടതില്‍ മലപ്പുറം കളക്ടര്‍ അന്വേഷണം തുടങ്ങി. അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളില്‍ വിശദ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.സ്പെഷ്യല്‍ തപാല്‍ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചതിലെ പാളിച്ചകള്‍ ഉദ്യോഗസ്ഥ വീഴ്ചയെന്ന വിവരങ്ങളാണ് ആദ്യം പുറത്തു വന്നതെങ്കില്‍ പെട്ടി തുറന്നു എന്ന കണ്ടെത്തല്‍ സഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.ആദ്യം സൂക്ഷിച്ച പെരിന്തല്‍മണ്ണ ട്രഷറിയില്‍ നിന്നാണോ പിന്നീട് എത്തിച്ച മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാന്‍ ഓഫീസില്‍ വച്ചാണോ പെട്ടി തുറന്നത് എന്ന് കണ്ടെത്തേണ്ടതുണ്ട്.പെട്ടിയില്‍ നിന്നും കാണാതായ ബാലറ്റുകള്‍ പൊതിഞ്ഞ സാമഗ്രികള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ ജോയിന്റ് രജിസ്റ്റാന്‍ ഓഫീസില്‍ നിന്നും കണ്ടെത്തിയെങ്കില്‍പ്പോലും ഇക്കാര്യത്തില്‍ ഒരു വ്യക്തത വരേണ്ടതുണ്...










