തിരുമാന്ധാംകുന്ന് പൂരത്തിന്റെ സംഭാവന കൗണ്ടർ പ്രവർത്തനമാരംഭിച്ചു
Perinthalmanna RadioDate: 13-01-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് പൂരത്തിന്റെ പ്രത്യേക സംഭാവന കൗണ്ടർ പ്രവർത്തനമാരംഭിച്ചു. ക്ഷേത്രം മേൽശാന്തി പന്തലക്കോട്ടത്ത് ശ്രീനാഥ് നമ്പൂതിരി ദീപം കൊളുത്തി കൗണ്ടർ ഉദ്ഘാടനം ചെയ്തു. ആദ്യ സംഭാവന ശ്രീ പി.വി. മുരളി (ഗുജറാത്ത്)ൽ നിന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം വേണു ഗോപാൽ സ്വീകരിച്ചു. ക്ഷേത്രം അസി. മാനേജർ എ.എൻ. ശിവപ്രസാദ്, മേൽശാന്തി പ്രവീൺ നമ്പൂതിരി, ജീവനക്കാരായ ഹർഷൻ നമ്പൂതിരി, ആർ ബിന്ദു, വി.കെ. ദിലീപ്, കെ.ടി. അനിൽ കുമാർ, പി.സി. ദീപേഷ്, സി.എം. മുരളീ കൃഷ്ണൻ, രാജശേഖര വാര്യർ എന്നിവർ സന്നിഹിതരായിരുന്നു. മാർച്ച് 28 മുതൽ ഏപ്രിൽ 7 കൂടിയാണ് പൂരം. പ്രശസ്ത കേള വിദഗ്ദ്ധരും, വിശ്രുത കലാകാരന്മാരും പങ്കെടുക്കുന്ന ഇത്തവണത്ത പൂരം വിപുലമായി കൊണ്ടാടുന്നതിന്നു ഒരുക്കങ്ങൾ നടത്തി വരികയാണെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.--------------------------------------------...










