Local

മഞ്ചേരിയിൽ വൻ തീപിടിത്തം
Local

മഞ്ചേരിയിൽ വൻ തീപിടിത്തം

Perinthalmanna RadioDate: 15-12-2022മഞ്ചേരി: മഞ്ചേരിയിൽ കിടക്ക നിർമാണ ശാലയിൽ വൻ തീപിടിത്തം. ഉച്ചക്ക് ഒരു മണിയോടെ ചെരണിയിലെ റെക്സിൻ ഷോപ്പ് ഉൾപ്പെട്ട ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ...
പെരിന്തൽമണ്ണയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം
Local

പെരിന്തൽമണ്ണയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം

Perinthalmanna RadioDate: 15-12-2022പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിക്ക് എതിർ വശത്ത് ഹൗസിങ് കോളനി റോഡിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ചെടികൾ വിൽക്കുന്ന കടയിലും കൂൾബാറിലുമാണ് കഴിഞ്ഞ ദിവസം ഷട്ടർ പൊളിച്ച് അകത്തു കടന്ന് മോഷണം നടന്നത്. കൂൾബാറിൽ നിന്ന് 5500 രൂപയോളം നഷ്ടപ്പെട്ടതായി ഉടമ പോലീസിൽ പരാതി നൽകി. മോഷണ ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞത് വ്യാപാരികൾ പോലീസിന് കൈമാറി. മുഖംമൂടുന്ന തരത്തിലുള്ള തൊപ്പി ധരിച്ചയാളാണ് ദൃശ്യങ്ങളിലുള്ളത്.നാലു മാസം മുൻപ് തൊട്ടടുത്ത സർജിക്കൽ കടയിൽ മോഷണം നടന്നിരുന്നു. അന്ന് സി.സി.ടി.വി.യിൽ പതിഞ്ഞ മോഷ്ടാവിനോട് സാദൃശ്യമുള്ളയാളാണ് ഇപ്പോഴത്തേതുമെന്ന് വ്യാപാരികൾ പറഞ്ഞു.കമ്പിപ്പാരകൊണ്ട് ഷട്ടറിന്റെ ഒരുഭാഗം അടർത്തി സിമന്റ് കട്ടകൾക്കുമേലെ ഉയർത്തിവെച്ച നിലയിലായിരുന്നു. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പുലർച്ചെ നാലോടെയാണ് മോഷണം നടന്നിട്ടുള്ളത്...
മലപ്പുറം. വളാഞ്ചേരി വട്ടപ്പാറ യിൽ  നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു
Kerala, Latest, Local

മലപ്പുറം. വളാഞ്ചേരി വട്ടപ്പാറ യിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു

Perinthalmanna RadioDate:15-12-2022മലപ്പുറം വളാഞ്ചേരി :ദേശീയപാത 66 സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിൽ കണ്ടൈനർ ലോറി മറിഞ്ഞ് അപകടം വ്യാഴാഴ്ച രാവിലെ 7: 15 ഓടെ ആണ് അപകടം നടന്നത് കോഴിക്കോട് ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് മറിഞ്ഞത്.അപകടത്തിൽ ലോറി ഡ്രൈവർ പൂനെ സ്വദേശി പ്രശാന്ത് (28) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു വളാഞ്ചേരി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ വെട്ടിച്ചുരുക്കാതെ റെസ നിർമിക്കും
Local

കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ വെട്ടിച്ചുരുക്കാതെ റെസ നിർമിക്കും

Perinthalmanna RadioDate: 13-12-2022കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ വെട്ടിച്ചുരുക്കാതെ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നിർമാണം നടത്താൻ എയർപോർട്ട് അതോറിറ്റി തീരുമാനിച്ചു. വിമാനത്താവള ഉപദേശക സമിതി ചെയർമാൻ എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യാണ് ഇക്കാര്യം അറിയിച്ചത്.റൺവേയുടെ രണ്ടറ്റത്തുമുള്ള റെസ നിർമാണവും അതിനോട് അനുബന്ധമായ മണ്ണ് നിരത്തലും നടത്താനാണ് അതോറിറ്റി തീരുമാനിച്ചത്. ഇതു സംബന്ധിച്ച സന്ദേശം എയർപോർട്ട് അതോറിറ്റിയിൽ നിന്ന് കോഴിക്കോട് വിമാനത്താവള അധികൃതർക്ക് ലഭിച്ചതായും സമദാനി പറഞ്ഞു. എത്രയും പെട്ടെന്ന് നിർമാണം തുടങ്ങാനുള്ള സാങ്കേതിക കാര്യങ്ങൾ ഏകോപിപ്പിക്കാൻ എയർപോർട്ട് ഡയറക്ടറെ ചുമതലപ്പെടുത്തി.റൺവേ വെട്ടിച്ചുരുക്കാതെയുള്ള നിർമാണപ്രവർത്തനത്തിനായി എം.പി. സമ്മർദം ചെലുത്തിയിരുന്നു. റൺവേ വെട്ടിച്ചുരുക്കുന്ന നടപടിയിലേക്കു പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാർലമെന്റിന്റെ നടപ...
അഞ്ചാം പനിക്കിടെ കാലാവസ്ഥാ മാറ്റവും; മഴയ്ക്കും രോഗവ്യാപന ജാഗ്രതയ്ക്കും ഇടയിൽ ക്രിസ്മസ് പരീക്ഷ
Local

അഞ്ചാം പനിക്കിടെ കാലാവസ്ഥാ മാറ്റവും; മഴയ്ക്കും രോഗവ്യാപന ജാഗ്രതയ്ക്കും ഇടയിൽ ക്രിസ്മസ് പരീക്ഷ

Perinthalmanna RadioDate: 13-12-2022മലപ്പുറം: മാൻഡോസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ അപ്രതീക്ഷിതമായെത്തിയ മഴയും മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനവും കാരണം രണ്ടാംപാദ വാർഷിക പരീക്ഷ മഴയിലാകുമോ എന്ന് ആശങ്ക. ജില്ലയിൽ അഞ്ചാം പനി വ്യാപനമുള്ളതിനാൽ സ്കൂളുകളിൽ അതീവ ശ്രദ്ധചെലുത്താനുള്ള ആരോഗ്യവകുപ്പിന്റെ നിർദ്ദേശം തുടരുമ്പോഴാണ് പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ മാറ്റവും വില്ലനാകുന്നത്. ഡിസംബറിലെ തണുപ്പിനൊപ്പം ഇടയ്ക്ക് കനത്തും അല്ലാത്തപ്പോൾ മൂടിക്കിടക്കുന്ന അന്തരീക്ഷത്തോടെ ചാറ്റൽ മഴയുമുള്ളത് രോഗങ്ങൾ കൂടാൻ ഇടയാക്കുമോ എന്ന ആശങ്കയ്ക്കും കാരണമാകുന്നു.ഇന്നലെ ജില്ലയിൽ യെല്ലോ അലർട്ടായിരുന്നു. 15-ാം തീയതിവരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നലെ മുതൽ ഹയർ സെക്കൻഡറിക്കാർക്ക് ക്രിസ്മസ് പരീക്ഷ ആരംഭിച്ചു. 14 മുതൽ ഹൈസ്കൂൾ കുട്ടികൾക്ക് പരീക്ഷ തുടങ്ങും. അഞ്ചാം പനി പ്രതിരോധ നടപടിയുടെ ഭാഗമായി സ്കൂളുകളിൽ ആരോഗ...
പെരിന്തൽമണ്ണയിൽ സംയുക്ത ക്രിസ്മസ് ആഘോഷം നടത്തി
Local

പെരിന്തൽമണ്ണയിൽ സംയുക്ത ക്രിസ്മസ് ആഘോഷം നടത്തി

Perinthalmanna RadioDate: 13-12-2022പെരിന്തൽമണ്ണ: എല്ലാ ക്രൈസ് തവ വിഭാഗങ്ങളെയും ഒരുമിപ്പിച്ചു. വൈഎംസിഎയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ സംയുക്ത ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂൾ അങ്കണത്തിൽ വൈഎംസിഎ സബ് റീജനൽ ചെയർമാൻ എം.സി.മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു.വൈഎംസിഎ പ്രസിഡന്റ് ഫാ. ജോർജ് പുത്തൻചിറ ആധ്യക്ഷ്യം വഹിച്ചു. താമരശ്ശേരി രൂപതാ വികാരി ജനറൽ മോൺ.ജോൺ ഒറവങ്കര മുഖ്യസന്ദേശം നൽകി.കൺവീനർ റവ.സിജു ജേക്കബ്, സെക്രട്ടറി ഷിബു ചെറിയാൻ, നജീബ് കാന്തപുരം എംഎൽഎ, നഗരസഭാധ്യക്ഷൻ പി. ഷാജി, ഫാ.ഡെന്നീസ് ചോലപള്ളിൽ, പാസ്റ്റർ ബിജോയ് കുര്യാക്കോസ്, ഫാ.ആന്റണി കാരുക്കുന്നേൽ, ഫാ.ജയിംസ് വാമറ്റത്തിൽ, ഉല്ലാസ് വി.ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു. പെരിന്തൽമണ്ണയിലെ 18 ക്രിസ്ത്യൻ ദേവാലയങ്ങളിൽ നിന്നെത്തിയ കരോൾ സംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു. ...
ബസുകളിലെ പരസ്യ നിരോധനം; കെഎസ്ആർടിസി സുപ്രീം കോടതിയിൽ
Local

ബസുകളിലെ പരസ്യ നിരോധനം; കെഎസ്ആർടിസി സുപ്രീം കോടതിയിൽ

Perinthalmanna RadioDate: 13-12-2022ബസുകളിലെ പരസ്യ നിരോധനത്തിനെതിരെ കെഎസ്ആർടിസി സുപ്രിംകോടതിയിൽ. ഹൈക്കോടതി ഉത്തരവിനെതിരെയാണ് കെഎസ്ആർടിസി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഉത്തരവ് വൻ വരുമാനനഷ്ടം ഉണ്ടാക്കുന്നതായി കെഎസ്ആർടിസി കോടതിയെ അറിയിച്ചു.സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ പരസ്യം നൽകാൻ അനുവദിക്കണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. വലിയ നഷ്ടമാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെ പരസ്യം കൂടി നിർത്തലാക്കിയാൽ കൂടുതൽ പ്രതിസന്ധിയുണ്ടാകുമെന്ന് കെഎസ്ആർടിസി സുപ്രിംകോടതിയിൽ നൽകിയ അപ്പീലിൽ വ്യക്തമാക്കി.കോവിഡ് കാലത്തിന് ശേഷം കെഎസ്ആർടിസിയുടെ പ്രധാന വരുമാന മാർഗമായിരുന്നു പരസ്യങ്ങൾ. കളർകോഡ് ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ പരസ്യങ്ങൾ നൽകാനാകുമെന്നും കെഎസ്ആർടിസി അപ്പീലിൽ പറയുന്നു.വടക്കാഞ്ചേരി ബസ് അപകടത്തിന് ശേഷമാണ് കെഎസ്ആർടിസിയിൽ പരസ്യങ്ങൾ വിലക്കിക്കൊണ്ട് ഹ...
നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ് ഇന്ന് മുതല്‍ സർവീസ് പുനരാരംഭിക്കും
Local

നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ് ഇന്ന് മുതല്‍ സർവീസ് പുനരാരംഭിക്കും

Perinthalmanna RadioDate: 13-12-2022അങ്ങാടിപ്പുറം: കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവൃത്തികൾ പൂർത്തിയായി. ഇന്ന് മുതൽ നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ് സർവീസ് പുനഃരാരംഭിക്കും. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ നിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് രാജ്യറാണി എക്സ്‌പ്രസിന്റെ സർവീസ് പൂർണ്ണമായും റദ്ദാക്കിയത് യാത്രക്കാർക്ക് ദുരിതമായിരുന്നു. ഡിസംബർ എഴ് മുതൽ 12 വരെയാണ് സർവീസ് റദ്ദാക്കിയത്. മലയോര മേഖലയിലുള്ളവരുടെ പ്രധാന ആശ്രയം രാജ്യറാണിയാണ്. തിരുവനന്തപുരം ആർ.സി.സിയിലേക്കുള്ള രോഗികളിൽ നല്ലൊരു പങ്കും രാജ്യറാണിയെ ആണ് ആശ്രയിക്കുന്നത്. ...
ജില്ലയിലെ റെയിൽവേ സ്വപ്നങ്ങളെല്ലാം ചുവപ്പു സിഗ്നലിൽ കുടുങ്ങി കിടക്കുന്നു
Local

ജില്ലയിലെ റെയിൽവേ സ്വപ്നങ്ങളെല്ലാം ചുവപ്പു സിഗ്നലിൽ കുടുങ്ങി കിടക്കുന്നു

Perinthalmanna RadioDate: 12-12-2022അങ്ങാടിപ്പുറം: ബജറ്റിൽ വരും, ചിലപ്പോ സർവേയും നടക്കും, എന്നാൽ പാളമന്വേഷിച്ചാൽ കടലാസിലേ കാണൂ. പതിറ്റാണ്ടുകളായി ജില്ലയിലെ റെയിൽവേ സ്വപ്നങ്ങളെല്ലാം ചുവപ്പു സിഗ്നലിലാണ്. പുതിയ നഗരങ്ങളിലേക്ക് പാത നീട്ടാനുള്ള റെയിൽവേ ശ്രമം പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും പാളം തെറ്റിയ എണ്ണമറ്റാത്ത പ്രഖ്യാപനങ്ങൾ പോലെയാകുമോ എന്ന ആശങ്ക ബാക്കി. ദാ, ഇപ്പോ വന്നു എന്നമട്ടിലായിരുന്നു നിലമ്പൂർ -നഞ്ചൻകോട് പാത. എങ്ങുമെത്തിയില്ല. അങ്ങാടിപ്പുറം - ഫറോക്ക്, ഗുരുവായൂർ -തിരുനാവായ, അങ്ങാടിപ്പുറം- തിരൂർ, മേലാറ്റൂർ -കോഴിക്കോട്, നിലമ്പൂർ -ഫറോക്ക് തുടങ്ങി എത്ര പാതകളുടെ പേരുപറഞ്ഞ് കൊതിപ്പിച്ചു ഈ നാടിനെ ? ഏറ്റവും ഒടുവിലത്തേതാണ് മലപ്പുറം, മഞ്ചേരി നഗരങ്ങളെ റെയിലുമായി ബന്ധിപ്പിക്കണമെന്ന നിർദേശം. അഞ്ചു കിലോമീറ്റർ പരിധിയിൽ റെയിലില്ലാത്ത അരലക്ഷത്തിനുമേൽ ജനസംഖ്യയുള്ള നഗരങ്ങളെ റെയിൽവേയുമായി ബന്ധിപ്പിക്കു...
ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് രണ്ടാംഘട്ട പരിശീലനം സംഘടിപ്പിച്ചു
Local

ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് രണ്ടാംഘട്ട പരിശീലനം സംഘടിപ്പിച്ചു

Perinthalmanna RadioDate: 12-12-2022പെരിന്തൽമണ്ണ: മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പുതിയ പ്രവർത്തകരെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ട പരിശീലനം സംഘടിപ്പിച്ചു. പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പെരിന്തൽമണ്ണ ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ ആണ് ട്രെയിനിങ് സംഘടിപ്പിച്ചത്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെയും, ഫയർ & റെസ്ക്യൂ ഡിപ്പാർട്മെന്റിന്റെയും ട്രെയിനിങ് ആണ് രണ്ടാം ഘട്ട ട്രൈനിങ്ങിൽ ഉൾപെടുത്തിയിരുന്നത്. സ്റ്റേഷൻ യൂണിറ്റ് അംഗം വഹിദ അബു പരിപാടി സ്വാഗതം ചെയ്തു. ട്രെയിനിങ് ഉദ്ഘാടനം പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എകെ മുസ്തഫ നിർവഹിച്ചു. സ്റ്റേഷൻ യൂണിറ്റ് അംഗം ഫവാസ് മങ്കട അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാർ, ഫയർ & റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) അബ്ദുൽ സലീമും ക്ലാസിന് നേതൃ...