Local

മേലാറ്റൂർ- പുലാമന്തോൾ പാത നവീകരണം; കരാർ റദ്ദാക്കുന്ന കാര്യം മന്ത്രിയുടെ പരിഗണനക്ക്
Local

മേലാറ്റൂർ- പുലാമന്തോൾ പാത നവീകരണം; കരാർ റദ്ദാക്കുന്ന കാര്യം മന്ത്രിയുടെ പരിഗണനക്ക്

Perinthalmanna RadioDate: 04-12-2022പെരിന്തൽമണ്ണ: സംസ്ഥാന പാതയിൽ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള നവീകരണ പ്രവൃത്തികൾ മന്ദഗതിയിലായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം വിളിച്ചു ചേർക്കും. നജീബ് കാന്തപുരം എം.എൽ.എ. വിളിച്ചുചേർത്ത കെ.എസ്.ടി.പി. ഉന്നത ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗത്തിലാണ് തീരുമാനം.നിശ്ചിത സമയമായിട്ടും പണികൾ പൂർത്തിയാക്കാത്തതിനാൽ കരാർ റദ്ദാക്കി കരാറുകാരെ പിൻവലിക്കുന്ന കാര്യമാണ് പ്രധാനമായും ചർച്ചയായത്. കരാറുകാരായ കെ.എം.സി. കമ്പനിയുമായുള്ള നിലവിലെ കരാർ റദ്ദാക്കി വീണ്ടും ടെൻഡർ നടത്തുന്ന കാര്യം യോഗം ചർച്ച ചെയ്തു. ഇങ്ങനെ ചെയ്യുമ്പോൾ വീണ്ടും ഉണ്ടാകാവുന്ന കാലതാമസം കൂടുതൽ പ്രയാസങ്ങളുണ്ടാക്കുമോ എന്നത് പരിശോധിക്കാൻ എം.എൽ.എ. ഉദ്യോഗസ്ഥരോട് നിർദേശിച്ചു.അതേസമയം പൂർത്തിയാക്കിയ പ്രവൃത്തിയുടെ തുക ഇനിയും ലഭിക്കാനുണ്ടെന്നും അത്...
കള്ളക്കടത്ത് സ്വർണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ
Local

കള്ളക്കടത്ത് സ്വർണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ

Perinthalmanna RadioDate: 03-12-2022പെരിന്തൽമണ്ണ: ദേശീയപാത കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വർണം കൊണ്ടുപോകുന്നവരെയും വാഹനങ്ങളെയും ആക്രമിച്ച് സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. തൃശ്ശൂർ കാക്കഞ്ചേരി നരിയംപുള്ളി വീട്ടിൽ ഗോകുൽ കൃഷ്ണ (24), പെരുമ്പിലാവ് കോട്ടപ്പുറത്ത് സനു (21) എന്നിവരെയാണ് കോയമ്പത്തൂർ സുളൂരിലെ ഒളിത്താവളത്തിൽനിന്ന് പെരിന്തൽമണ്ണ ഇൻസ്പെക്ടർ സി. അലവിയും സംഘവും പിടികൂടിയത്.26-ന് കോയമ്പത്തൂർ വിമാനത്താവളം വഴി ശരീരത്തിലൊളിപ്പിച്ച് കൊണ്ടുവന്ന ഒരു കിലോഗ്രാം സ്വർണമിശ്രിതവുമായി കാസർകോട്ടേക്ക് പോകുകയായിരുന്ന രണ്ടുപേരെ താഴേക്കോട് കാപ്പുമുഖത്തുനിന്ന് പോലീസ് പിടികൂടിയിരുന്നു. ഈ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തിലെ അഞ്ചുപേരും അറസ്റ്റിലായി.ഈ സംഘത്തിൽപ്പെട്ടവരാണ് ഇപ്പോൾ പിടിയിലായത്. അഞ്ചുപേർ പിടിയിലായ വിവരമറിഞ്ഞ് രണ്ടുപേരും കോയമ്പത്തൂരിലേക്ക് കടക്കുക...
നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു
Kerala, Local

നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു

Perinthalmanna RadioDate: 03-12-2022പ്രമുഖ നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഏഴുനിറങ്ങള്‍ എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തിരുവനന്തപുരം സംഘ ചേതനയുള്‍പ്പടെ നിരവധി ട്രൂപ്പുകളിലെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ഹാസ്യ വേഷങ്ങളിലൂടെയാണ് കൊച്ചുപ്രേമന്‍ ഏറെ ശ്രദ്ധേയനായത്. ഇരുന്നൂറിലധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായി വേഷങ്ങളില്‍ അഭിനയിച്ചു. ദില്ലിവാല രാജകുമാരന്‍, തിളക്കം, പട്ടാഭിഷേകം, ഓര്‍ഡിനറി, മായാമോഹിനി, കല്യാണരാമന്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഒരു പപ്പടവട പ്രേമമാണ് അവസാന ചിത്രം. ...
ബ്രസീലിനെതിരെ ഗോൾ നേടിയത് പെരിന്തൽമണ്ണയിൽ കളിച്ച താരമോ?
Kerala, Local, Sports

ബ്രസീലിനെതിരെ ഗോൾ നേടിയത് പെരിന്തൽമണ്ണയിൽ കളിച്ച താരമോ?

പ്രചരിക്കുന്നതിലെ സത്യാവസ്ഥ ഇതാണ്Perinthalmanna RadioDate: 03-12-2022പെരിന്തൽമണ്ണ: പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായെങ്കിലും ആരാധക ഹൃദയം കീഴടക്കിയാണ് ആഫ്രിക്കൻ ടീമായ കാമറൂൺ ഖത്തർ ലോകകപ്പിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നത്. അവസാന മത്സരത്തിൽ ടീം തോൽപ്പിച്ചത് ഫുട്‌ബോൾ ലോകത്തെ അതികായരായ ബ്രസീലിനെ. ഇഞ്ച്വറി ടൈമിൽ നായകൻ വിൻസെന്റ് അബൂബക്കർ നേടിയ ഹെഡറിലാണ് കാമറൂൺ കാനറികളെ വീഴ്ത്തിയത്.ഹീറോ ആയി മാറിയതിന് പിന്നാലെ, കേരളത്തിൽ പെരിന്തൽമണ്ണയിൽ ഉൾപ്പെടെ സെവൻസ് കളിച്ച താരമാണ് വിൻസെന്റ് എന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട കാർഡുകളും കുറിപ്പുകളും ഫേസ്ബുക്കിലും വാട്‌സാപ്പിലും പങ്കുവച്ചത്. 'ആയിരം ബ്രസീലിന് അര അബു' തുടങ്ങി നിരവധി കമന്‍റുകളില്‍ ആന്റി ബ്രസീൽ ആരാധകര്‍ ഇതാഘോഷമാക്കുകയും ചെയ്തു.പ്രമുഖ സെവൻസ് ഫുട്‌ബോൾ ടീമായ സൂപ്പർ സ്റ്റുഡിയോ മലപ്പുറം, തൃ...
സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്
Kerala, Local

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്

Perinthalmanna RadioDate: 03-12-2022സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. ഫിറ്റ്‌നെസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹനവകുപ്പ് അധിക തുക ഈടാക്കുന്നുവെന്നാണ് ബസ് ഉടമകളുടെ പരാതി. 1000 രൂപ ആയിരുന്ന ഫിറ്റനസ് ടെസ്റ്റ് തുക 13500 ആക്കിയ നടപടിക്കെതിരെ ബസുടമകൾ കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങിക്കുകയും ചെയ്തിരുന്നു. എന്നാൽ നേരത്തെ ഉണ്ടായിരുന്ന 1000 രൂപ ഈടാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെ ഇപ്പോഴും 13500 തന്നെയാണ് ഈടാക്കുന്നത് എന്നാണ് ബസുടമകളുടെ പരാതി. ഇതിൽ പ്രതിഷേധിച്ച് കോടതി അലക്ഷ്യത്തിന് കേസ് നൽകാനും സമരവുമായി മുന്നോട്ട് പോകാനുമാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. ...
നിലമ്പൂർ- ഷൊർണൂർ പാതയിലെ വൈദ്യുതീകരണ പ്രവൃത്തി അന്തിമ ഘട്ടത്തിൽ
Kerala, Local

നിലമ്പൂർ- ഷൊർണൂർ പാതയിലെ വൈദ്യുതീകരണ പ്രവൃത്തി അന്തിമ ഘട്ടത്തിൽ

Perinthalmanna RadioDate: 03-12-2022അങ്ങാടിപ്പുറം: സംസ്ഥാനത്തെ ആദ്യ റെയിൽവേ ഹരിത ഇടനാഴിയായ (ഗ്രീൻ കോറിഡോർ) നിലമ്പൂർ –-ഷൊർണൂർ ബ്രോ​ഡ്​ഗേജ് പാതയിലെ വൈദ്യുതീകരണ പ്രവൃത്തി അന്തിമ ഘട്ടത്തിൽ. പ്രധാന ഓഫീസുകളുടെയും ഫ്ലാറ്റ്ഫോമുകളുടെയും നിർമാണം വേഗത്തിൽ പുരോ​ഗമിക്കുകയാണ്. ജനുവരിയോടെ പൂർത്തിയാകുമെന്നാണ് റെയിൽവേ പ്രതീക്ഷ.നിലവിൽ 1.35 മണിക്കൂറാണ് നിലമ്പൂരിൽ നിന്ന് ഷൊർണൂർ എത്താനെടുക്കുന്ന സമയം. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ 1.10 മണിക്കൂറിൽ എത്താം. ഡീസൽ എൻജിനാണെങ്കിൽ നിർത്തിയശേഷം മുന്നോട്ടെടുക്കാൻമാത്രം 35 ലിറ്റർ ഡീസൽ ചെലവാക്കണം. ട്രെയിൻ നല്ലവേഗത്തിൽ പോകുമ്പോഴും ഒരുകിലോമീറ്ററിന് 10 ലിറ്ററോളം ഡീസൽ ചെലവ് വരുമെന്നാണ് കണക്ക്. വൈദ്യുതി ട്രെയിനാണെങ്കിൽ ഇപ്പോഴുള്ള ചെലവിന്റെ 30 ശതമാനംവരെ കുറയ്ക്കാനാകും. പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത എൻജിൻ എന്ന ഖ്യാതിയുമുണ്ട്‌.പാതയിലെ ആദ്യ സ്റ്റേഷനായ നിലമ്പൂരിലെ പ്ലാ...
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഡിസംബർ എട്ട് വരെ മാത്രം
Local

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഡിസംബർ എട്ട് വരെ മാത്രം

Perinthalmanna RadioDate: 03-12-2022പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം - 2023 നോടനുബന്ധിച്ച് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായ യോഗ്യരായ എല്ലാവർക്കും 2022 ഡിസംബർ എട്ട് വരെ മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടാകൂ. വോട്ടർ പട്ടിക പരിശോധിച്ച് വ്യക്തി ഗത വിവരങ്ങളിൽ തെറ്റുകൾ ഉണ്ടെങ്കിൽ അവ തിരുത്തുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിനായും വോട്ടർ ഐ.ഡി ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുമായും 2022 ഡിസംബർ മൂന്ന്, നാല് (ശനി, ഞായർ) തീയതികളിൽ താലുക്ക്, വില്ലേജ്, തലങ്ങളിലും ഡിസംബർ നാലിന് എല്ലാ പോളിങ് ബൂത്തുകളിലും പ്രത്യേകം ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും വോട്ടർമാർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇൻ ചാർജ് ഡോ. എം. സി റെജിൽ അറിയിച്ചു. ഈ അവസരത്തിൽ പേര് ചേർക്കുന്ന എല...
ജിദ്ദ-കോഴിക്കോട് വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്, ഗവര്‍ണറുടെ വിമാനം വഴിതിരിച്ചു വിട്ടു
Kerala, Latest, Local

ജിദ്ദ-കോഴിക്കോട് വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്, ഗവര്‍ണറുടെ വിമാനം വഴിതിരിച്ചു വിട്ടു

Perinthalmanna RadioDate:02-12-2022കൊച്ചി: ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശേരിയില്‍ അടിന്തരമായി നിലത്തിറക്കി. ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. കോഴിക്കോട് ഇറങ്ങാന്‍ കഴിയാതെ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.നിലവില്‍ യാത്രിക്കാരെല്ലാം സൂരക്ഷിതരാണ്. അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെട്ട സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ജീവനക്കാരടക്കം 197 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി നിലത്തിറക്കിയതോടെ നല്‍കിയ ജാഗ്രത നിര്‍ദേശം പിന്‍വലിച്ചു.ഒന്നില്‍ കൂടുതല്‍ തവണ വിമാനം കോഴിക്കോട് നിലത്തിറക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.തുടര്‍ന്ന് വൈകീട്ട് ആറരയോടെ കൊച്ചി വിമാനത്താവളത്തില്‍ സമ്പൂര്‍ണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആശ...
ഇനി മുതല്‍ ഒരു വര്‍ഷം 15 ഗാര്‍ഹിക സിലിണ്ടര്‍ മാത്രം
Kerala, Local

ഇനി മുതല്‍ ഒരു വര്‍ഷം 15 ഗാര്‍ഹിക സിലിണ്ടര്‍ മാത്രം

Perinthalmanna RadioDate: 02-12-2022ന്യൂഡല്‍ഹി :രാജ്യത്ത് ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഒരു വര്‍ഷം പതിനഞ്ച് സിലിണ്ടര്‍ മാത്രമെ ഇനി ഉപഭോക്താവിന് ലഭിക്കു. ഗാര്‍ഹിക പാചക വാതകത്തിന്റെ ദുരുപയോഗവും അമിത ഉപയോഗവും തടയാനാണ് പുതിയ നിയന്ത്രണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊതുമേഖലാ കമ്പനികള്‍ നിയന്ത്രണം നടപ്പാക്കി തുടങ്ങി.ഇനി മുതല്‍ പതിനഞ്ച് സിലിണ്ടര്‍ വാങ്ങി കഴിഞ്ഞാല്‍ പതിനാറാമത്തെ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല. നിയന്ത്രണം പരസ്യമായി പ്രഖ്യാപിക്കാതെ രഹസ്യമായി നടപ്പാക്കിയതോടെ സാമ്പത്തിക വര്‍ഷവസാനം എത്തുമ്പോള്‍ കൂടുതല്‍ ഉപയോഗമുള്ള വീടുകളില്‍ പാചക വാതക ക്ഷാമം നേരിടുമെന്നുറപ്പായി. എന്നാല്‍ കേരളത്തില്‍ ശരാശരി ഉപയോഗം ഒരു കുടുംബത്തില്‍ പ്രതിവര്‍ഷം പന്ത്രണ്ട് സിലിണ്ടറിന് താഴെയാണെന്ന് ഡീലര്‍മാര്‍ ...
കോവിഡ് കാലത്തെ കേസുകൾ പിൻ‌വലിക്കൽ; മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ
Kerala, Local

കോവിഡ് കാലത്തെ കേസുകൾ പിൻ‌വലിക്കൽ; മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

Perinthalmanna RadioDate: 02-12-2022കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനു റജിസ്റ്റർ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിന് സർക്കാർ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. കേസുകൾ പിൻവലിക്കാന്‍ ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി കൺവീനറായ സമിതി നേരത്തെ തീരുമാനിച്ചിരുന്നു.കോവിഡ് കാലത്ത് സംസ്ഥാനത്ത് 1,40,000ൽ അധികം കേസുകളാണ് റജിസ്റ്റർ ചെയ്തത്. സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയ കേസുകളാണ് അധികവും. ആഭ്യന്തര അഡി.ചീഫ് സെക്രട്ടറിയാണ് കേസുകൾ പിൻവലിക്കാൻ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്.സുപ്രീം കോടതിയുടെ വിധിയിലെ നിർദേശങ്ങൾ അനുസരിച്ചും ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടെയും കേസുകൾ അടിയന്തരമായി പിൻവലിക്കാനാണ് ഡിജിപിക്ക് നിർദേശം നൽകിയിരിക്കുന്നത്. ജില്ലകളിൽ പബ്ലിക് പ്രോസിക്യൂട്ടർമാർ ഇതിനു മേൽനോട്ടം വഹിക്കണം.കേസ് റജിസ്റ്റർ ചെയ്തിട്ടുള്ള വകുപ്പുകൾ: ഐപിസി 188 (സർക്കാർ ഉത്തരവു...