Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നടക്കുന്നത് 4.20 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നടക്കുന്നത് 4.20 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ

Perinthalmanna RadioDate: 21-03-2023പെരിന്തൽമണ്ണ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2.94 കോടി രൂപയുടെ പ്രവർത്തനങ്ങളും എൻഎച്ച്എം ഫണ്ട് ഉപയോഗിച്ച് 1.26 കോടി രൂപയുടെ പദ്ധതികളും ഉൾപ്പെടെ ജില്ലാ ആശുപത്രിയിൽ നടക്കുന്നത്. 4.20 കോടി രൂപയുടെ വികസനം. മാതൃശിശു ബ്ലോക്കിൽ ഫയർ ആൻഡ് സേഫ്റ്റി സംവിധാനം ഒരുക്കുന്നതിനുള്ള 1.40 കോടി രൂപയുടെ പ്രവൃത്തി നടക്കുകയാണ്. ഈ സംവിധാനം ഇല്ലാത്തത് മൂലം കെട്ടിടത്തിന്റെ മുകൾ നില ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഫയർ ആൻഡ് സേഫ്റ്റി സംവിധാനം സജ്ജമാകുന്നതോടെ ഈ നില ഉപയോഗ പെടുത്താനും മുകളിലേക്ക് പുതിയ കെട്ടിട സൗകര്യം ഒരുക്കാനും സാധിക്കും. ആശുപത്രിയിലെ ശുചിമുറികൾ മിക്കവാറും തകരാറിലായി കിടക്കുകയാണ്. 44 ലക്ഷം രൂപ ചെലവിൽ മുഴുവൻ ശുചി മുറികളുടെയും പുനരുദ്ധാരണ പ്രവൃത്തികളും നടക്കുന്നുണ്ട്.മാതൃശിശു ബ്ലോക്കിലും പഴയ ബ്ലോക്കിൽ ബ്ലഡ് ബാങ്കിനു സമീപവും ഓരോ ലിഫ്റ്റുകളുടെ നിർമാണം നടക്കുന്ന...
മാർച്ച് അവസാനം ട്രഷറിയിൽ ബില്ലുകൾ നിയന്ത്രിക്കും
Local

മാർച്ച് അവസാനം ട്രഷറിയിൽ ബില്ലുകൾ നിയന്ത്രിക്കും

Perinthalmanna RadioDate: 20-03-2023സർക്കാർ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ മാർച്ചിലെ അവസാനദിനങ്ങളിൽ മുൻവർഷങ്ങളിലേതുപോലെ ട്രഷറിയിൽനിന്ന് പണം ഒഴുകില്ല. അടിയന്തരപ്രാധാന്യമില്ലാത്ത ബില്ലുകൾ ട്രഷറിയിലെത്താതെതന്നെ നിയന്ത്രിക്കാനാണ് തീരുമാനം.കഴിഞ്ഞവർഷം മാർച്ചിൽ 21,000 കോടി ചെലവിട്ടതായാണ് ധനവകുപ്പിന്റെ കണക്ക്. മാർച്ചിലെ അവസാനത്തെ പത്തുദിവസങ്ങളിൽ 14,000 കോടി രൂപയോളം വേണ്ടിവന്നു. ഇത്തവണ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സർക്കാർ കടന്നുപോകുന്നത്. അത്യാവശ്യ ചെലവുകൾക്കുള്ള പണം മാത്രമേയുള്ളൂ. ഇപ്പോൾത്തന്നെ 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറുന്നതിന് നിയന്ത്രണമുണ്ട്.ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റംസ് (ഐ.എഫ്.എം.എസ്.) എന്ന ഓൺലൈൻ ശൃംഖലയിലൂടെയാണ് ഇപ്പോൾ ട്രഷറിയിലെ ഇടപാടുകൾ നിയന്ത്രിക്കുന്നത്. അതിനാൽ സർക്കാരിന് നേരിട്ട് ബില്ലുകൾ തയ്യാറാക്കുന്നത് നിയന്ത്രിക്കാൻ ...
ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ചു
Local

ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ചു

Perinthalmanna RadioDate: 20-03-2023പെരിന്തൽമണ്ണ: ദേശീയ പാതയിൽ തിരൂർക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ച് എം.ഇ.എസ്‌ മെഡിക്കൽ കോളേജ് വിദ്യാർഥിനി മരിച്ചു. ആലപ്പുഴ വടക്കൽ പൂമതൃശ്ശേരി നിക്സന്റെ മകൾ അൽഫോൻസ (22) യാണ് മരിച്ചത്. സഹയാത്രികൻ തൃശൂർ വന്നുക്കാരൻ അശ്വിനെ (21) പരിക്കോടെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അവസാന വർഷ മെഡിക്കൽ വിദ്യാർഥികളാണ്.തിങ്കളാഴ്ച രാവിലെ 6.50-നായിരുന്നു അപകടം. ദേശീയ പാതയിൽ തിരൂർക്കാട് ഐ.ടി.സിക്ക് സമീപത്ത് മലപ്പുറം ഭാഗത്തുനിന്ന് എം.ഇ.എസ് മെഡിക്കൽ കോളേജിലേക്ക് വരുന്ന വഴി ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദ്ദേഹം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശ...
ലോക വദനാരോഗ്യ ദിനം ജില്ലാതല പരിപാടി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വെച്ച് നടത്തി
Local

ലോക വദനാരോഗ്യ ദിനം ജില്ലാതല പരിപാടി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വെച്ച് നടത്തി

Perinthalmanna RadioDate: 20-03-2023പെരിന്തൽമണ്ണ: ലോക വദനാരോഗ്യ ദിനം ജില്ലാതല പരിപാടി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വെച്ച് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് എ.കെ മുഹമ്മദ് മുസ്തഫ അവർകൾ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ നഗരസഭ കൗൺസിലർ സരോജ എം.കെ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മുഖ്യ പ്രഭാഷണം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുകയും, ദിനാചരണ സന്ദേശം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ടി.എൻ അനൂപും നിർവഹിച്ചു. ജില്ലാ മാസ്സ് മീഡിയ ഓഫീസർ ശ്രീ.പി.രാജു, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ പി.എം.ഫസൽ, ഡോ.സനൽ ബാബു പ്രസിഡന്റ് IDEA ഏറനാട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ദന്തൽ നോഡൽ ഓഫീസർ ഡോ.ബിജി കുര്യൻ, ഡോ.രഞ്ജിനി പി.എസ് എന്നിവർ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടിയിൽ ഫ്ലാഷ് മോബ്, പാലിയേറ്റീവ് രോഗികൾക്കുള്ള ഓറൽ ഹെൽത്ത് ക്ലാസും ദന്തൽ കിറ്റ് വിതരണവും, ലോക വദനാരോഗ്യ ദിനം എക്സി...
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 1000 കടന്നു
Local

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 1000 കടന്നു

Perinthalmanna RadioDate: 20-03-2023രാജ്യത്തെ ദിനംപ്രതിയുള്ള പുതിയ കോവിഡ് കേസുകൾ 1000 കടന്നു. 1071 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത്. ഒരു മാസത്തിനുള്ളിൽ പത്ത് മടങ്ങ് വർദ്ധനവാണ് കോവിഡ് കേസുകളിലുണ്ടായത്. ഫെബ്രുവരി 21ന് 100 ൽ താഴെ (95) എത്തിയ കേസുകളാണ് ഇന്ന് ആയിരത്തിലേറെയായി ഉയർന്നത്. ഇതിനുമുമ്പ് നവംബർ 10നാണ് ആയിരത്തിലേറെ പുതിയ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.മഹാരാഷ്ട്ര (249), ഗുജറാത്ത് (179), കേരളം (163), കർണാടകം (121) എന്നീ സംസ്ഥാനങ്ങളിലാണ് എറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തമിഴ്നാട് (64), ഡൽഹി (58), ഹിമാചൽ പ്രദേശ് (52) എന്നിവിടങ്ങളിലും വർദ്ധനവ് രേഖപ്പെടുത്തി.ജനുവരി 31ന് 1755 വരെ എത്തിയ സജീവ കേസുകളുടെ എണ്ണം മൂന്നിരട്ടിയിലധികം വർദ്ധിച്ച് ഇന്ന് 5915 ആയി. എന്നാൽ കോവിഡ് സംബന്ധിച്ച് അപകടകരമായ ഒരു സ്ഥിതിവിശേഷം രാജ്യത്...
സംസ്ഥാനത്ത് ഇരുചക്ര വാഹന അപകടങ്ങള്‍ കുത്തനെ കൂടുന്നു
Local

സംസ്ഥാനത്ത് ഇരുചക്ര വാഹന അപകടങ്ങള്‍ കുത്തനെ കൂടുന്നു

Perinthalmanna RadioDate: 20-03-2023സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങള്‍ കൂടി വരുന്നതായി റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തിനിടെ നടന്ന അപകടങ്ങളില്‍ 60 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങളാണെന്നാണ് കണക്കുകള്‍. എന്നാല്‍ ദേശീയതലത്തില്‍ ഇരുചക്ര വാഹനാപകടങ്ങള്‍ കുറയുന്നതായാണ് കണക്കുകള്‍.കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയത്തിന്റെ ആക്സിഡന്റ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 2018-ല്‍ വാഹനാപകടങ്ങളുടെ 45 ശതമാനം ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു. 2022-ല്‍ ഇത് 39 ശതമാനമായി കുറഞ്ഞു. എന്നാല്‍, സംസ്ഥാനത്ത് 2018-ല്‍ ഇരുചക്രവാഹന അപകടങ്ങള്‍ 61 ശതമാനമായിരുന്നു. ലോക്ഡൗണില്‍ ഗതാഗതം കുറഞ്ഞിട്ടും ഇരുചക്രവാഹനാപകടങ്ങള്‍ കൂടി. 2020-ല്‍ 67 ശതമാനവും 2021-ല്‍ 64 ശതമാനവുമായി. 2022-ല്‍ 61 ശതമാനമാണ്. പത്തുവര്‍ഷത്തെ ശരാശരി എടുത്താലും 60 ശതമാനം അപകടങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകള്...
ആധാരത്തിൽ വില കുറച്ച് കാണിക്കൽ; പിരിഞ്ഞു കിട്ടാനുള്ളത് 69.33 കോടി
Local

ആധാരത്തിൽ വില കുറച്ച് കാണിക്കൽ; പിരിഞ്ഞു കിട്ടാനുള്ളത് 69.33 കോടി

Perinthalmanna RadioDate: 20-03-2023മലപ്പുറം: ജില്ലയിൽ ആധാരങ്ങളുടെ അണ്ടർ വാല്വേഷൻ നടപടികളിലൂടെ പിരിഞ്ഞു കിട്ടാനുള്ളത് 69,33,81,847 രൂപ. 1986 ജനുവരി ഒന്നു മുതൽ 2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങൾ ഉൾപ്പെടെ ഉള്ളവയുടെ കണക്ക് പ്രകാരമാണിത്. ജില്ലയിലെ 27 സബ് രജിസ്ട്രാർ ഓഫിസുകളിലായി 27,201 ആധാരങ്ങളാണ് വില കുറച്ച് കാണിച്ചതു മൂലം അണ്ടർ വാല്വേഷൻ നടപടി നേരിടുന്നത്. മാർച്ച് 31 വരെ സബ് രജിസ്ട്രാർ ഓഫിസുകളിൽ പദ്ധതി പ്രകാരം അടവാക്കേണ്ട രജിസ്ട്രേഷൻ ഫീസ് പൂർണമായി ഒഴിവാക്കുകയും മുദ്ര വിലയുടെ 70 ശതമാനം കുറവ് വരുത്തിയിട്ടുമുണ്ട്. നടപടി നേരിടുന്നവർ 31ന് മുമ്പ് രജിസ്ട്രാർ ഓഫിസുകളിലെത്തി തുക അടക്കണം. അല്ലാത്ത പക്ഷം ഏപ്രിൽ ആദ്യ വാരം റവന്യൂ റിക്കവറി നടപടികളിലേക്ക് പ്രവേശിക്കുമെന്ന് ജില്ല രജിസ്ട്രാർ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com ...
സ്ഫോടകവസ്തു ശേഖരവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ
Local

സ്ഫോടകവസ്തു ശേഖരവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ

Perinthalmanna RadioDate: 20-03-2023അങ്ങാടിപ്പുറം: വാടക ക്വാർട്ടേഴ്സിൽ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കളുടെ ശേഖരവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ. അങ്ങാടിപ്പുറം ക്വാർട്ടേഴ്സിലെ താമസക്കാരനായ സേലം സ്വദേശി സെൽവം(50) ആണ് പിടിയിലായത്.ജില്ലയിലെ അനധികൃത ക്വാറികളിലും മറ്റും ഉപയോഗിക്കുന്നതിനുവേണ്ടി ജലാറ്റിൻ സ്റ്റിക്കുകൾ, ഫ്യൂസ് വയറുകൾ, ഡിറ്റണേറ്ററുകൾ എന്നിവ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിച്ചാണ് ഇവിടെ സൂക്ഷിച്ചത്.പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ മങ്കട എസ്.ഐ. ഷിജോ. സി. തങ്കച്ചൻ, പെരിന്തൽമണ്ണ ഡാൻസാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തു ശേഖരം പിടികൂടിയത്.ലൈസൻസോ രേഖകളോ സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെ ചാക്കിൽ സൂക്ഷിച്ച 186 ജലാറ്റിൻസ്റ്റിക്കുകളും 150 ഡിറ്റണേറ്ററുകളും പത്ത് കെട്ട് ഫ്യൂസ് വയറുകളുമാണ് പിടിച്ചെടുത്തത്.......................
തിരുമാന്ധാംകുന്ന് പൂരം 28-ന്; പൂരാഘോഷത്തിന്റെ ഭാഗമായുള്ള ദ്രവ്യകലശം തുടങ്ങി
Local

തിരുമാന്ധാംകുന്ന് പൂരം 28-ന്; പൂരാഘോഷത്തിന്റെ ഭാഗമായുള്ള ദ്രവ്യകലശം തുടങ്ങി

Perinthalmanna RadioDate: 20-03-2023അങ്ങാടിപ്പുറം: വള്ളുവനാടിന്റെ പൂരമായ തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിലെ പൂരം 28-ന് തുടങ്ങുമെന്ന് ദേവസ്വം ഭാരവാഹികളും സംഘാടകരും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ ഏഴിന് സമാപിക്കും.പൂരാഘോഷത്തിന്റെ ഭാഗമായുള്ള ദ്രവ്യകലശം ഞായറാഴ്‌ച ആചാര്യവരണത്തോടെ തുടങ്ങി. നാലമ്പലത്തിനകത്ത് മഹാദേവന്റെ കലശത്തിനുള്ള ആചാര്യവരണമാണ് നടന്നത്. സന്ധ്യക്ക് ദീപാരാധനയ്ക്കു ശേഷം ട്രസ്റ്റ് പ്രതിനിധി എ.സി. രാജരാജവർമ, തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിക്ക് ഉത്തരീയവും ദക്ഷിണയും നൽകി ആചാര്യവരണം നടത്തി. തുടർന്ന് ശിവന് മുളയിടൽ, പ്രാസാദശുദ്ധി, ഹോമം, കലശം, വാസ്തുബലി, കലശാഭിഷേകം തുടങ്ങിയ താന്ത്രിക ചടങ്ങുകൾ നടന്നു.തിങ്കളാഴ്‌ച രാവിലെ ബിംബശുദ്ധി പൂജകൾ, കലശാഭിഷേകം എന്നീ ചടങ്ങുകൾക്കുശേഷം സന്ധ്യക്ക് ശ്രീമൂലസ്ഥാനത്ത് ആചാര്യവരണം നടക്കും. വ്യാഴാഴ്‌ച ഭഗവതിക്ക് സഹസ്രകലശം നടക്കും....
തൂത പാലത്തിന് സമാന്തരമായി പുതിയ പാലം വരുന്നു
Local

തൂത പാലത്തിന് സമാന്തരമായി പുതിയ പാലം വരുന്നു

Perinthalmanna RadioDate: 20-03-2023പെരിന്തൽമണ്ണ : തൂത പാലത്തിന് സമാന്തരമായി പുതിയ പാലം ഒരുങ്ങുന്നു. പാലക്കാട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന നിലവിലുള്ള തൂത പാലത്തിന് കാലപ്പഴക്കം ഏറെയാണ്. ബ്രിട്ടീഷ് സർക്കാരിന്‍റെ കാലത്ത് പണിതതാണ് തൂതപ്പുഴ യിലെ ഈ പാലം. പാലത്തിന്‍റെ ബലക്ഷയം സംബന്ധിച്ച് പല തവണ ആശങ്ക ഉയർന്നിരുന്നു. ഇടക്കാലത്ത് പാലത്തിന്‍റെ പ്രതലത്തിൽ വിള്ളലുകൾ രൂപപ്പെട്ടതിനെ തുടർന്ന് പാലം ഏറെനാൾ അടച്ചിടുകയും ചെയ്തു. പിന്നീട് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയ ശേഷമാണ് തുറന്നു കൊടുത്തത്.വീതി കുറഞ്ഞ പാലത്തിലൂടെ ഒരേ സമയം രണ്ട് വലിയ വാഹനങ്ങൾ കടന്നു പോകാൻ പ്രയാസമാണ്. കാൽ നടയാത്രക്കാർ നടപ്പാതയില്ലാത്തത് മൂലം ഭീതിയോടെയാണ് പാലത്തിലൂടെ കടന്നു പോകുന്നത്.മുണ്ടൂർ മുതൽ തൂതപ്പാലം വരെ 37 കിലോമീറ്റർ ദൂരം നാലു വരിപാതയുടെ നിർമ്മാണ പ്രവർത്തികൾ നടക്കുന്നുണ്ട്. നാലു വരിപ്പാതയുടെ പ്രയോജനം ലഭിക്കണമെങ്ക...