പിടിവിട്ട് അഞ്ചാംപനി; ജില്ലയിലെ 53 തദ്ദേശ സ്ഥാപനങ്ങളിലേക്ക് പടർന്നു
Perinthalmanna RadioDate: 02-12-2022മലപ്പുറം: വ്യാഴാഴ്ച 35 പേർക്കുകൂടി അഞ്ചാംപനി റിപ്പോർട്ട് ചെയ്തതോടെ കോവിഡിന് പിന്നാലെ മലപ്പുറം മറ്റൊരു പകർച്ച വ്യാധിയുടെ ഭീതിയിലായി. ബുധനാഴ്ച 20 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവർ 239 ആയി. രണ്ടാഴ്ചമുമ്പ് കൽപ്പകഞ്ചേരിയിൽ 28 പേർക്ക് റിപ്പോർട്ട് ചെയ്തതിൽ നിന്നാണ് ഇപ്പോൾ ഇത്രയും പടർന്നത്. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് ജില്ലയിലെ 53 തദ്ദേശ സ്ഥാപനങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടുദിവസംമുമ്പ് ഇത് 48 ആയിരുന്നു.തൃപ്പനച്ചി, അരീക്കോട്, കൊണ്ടോട്ടി, കുഴിമണ്ണ, ഏലംകുളം, പെരുവള്ളൂർ, കാളികാവ് തുടങ്ങിയവ പുതിയതായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട തദ്ദേശസ്ഥാപനങ്ങളാണ്. കുറുവ പഞ്ചായത്തിൽപ്പെടുന്ന പാങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനുകീഴിൽ രണ്ടുദിവസംമുമ്പ് രണ്ടുപേർക്കുണ്ടായിരുന്ന രോഗം വ്യാഴാഴ്ച 12 പേർക്കായി. ജില്ലാ സ്കൂൾ കലോത്...










