കനത്ത ചൂടിന് നേരിയ ആശ്വാസമായി പെരിന്തൽമണ്ണയിലും മഴ പെയ്തു
Perinthalmanna RadioDate: 15-03-2023പെരിന്തൽമണ്ണ: കനത്ത ചൂടിന് നേരിയ ആശ്വാസമായി പെരിന്തൽമണ്ണയിലും വേനൽ മഴയെത്തി. ഇന്ന് രാത്രി 7:30 മണിയോടെയാണ് പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും മഴ പെയ്തത്. വരും ദിവസങ്ങളിലും വേനൽ മഴ ലഭിച്ചാല്‍ കൊടും ചൂടിന് ആശ്വാസം ആകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. വേനൽ കനത്തതോടെ ചൂട് ക്രമാതീതമായി വർദ്ധിച്ചിരുന്നു. സംസ്ഥാനത്ത് മലപ്പുറം ഉൾപ്പെടെയുള്ളവിവിധ ജില്ലകളിൽ ഇന്ന് മുതൽ മഴ പെയ്‌തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. കലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതു പോലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ന് തന്നെ വേനൽ മഴയെത്തി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേ...










