Local

ആധാർ- വോട്ടർ കാർഡുകൾ ബന്ധിപ്പിക്കൽ; കേരളത്തിൽ 56 ശതമാനം പൂർത്തിയായി
Local

ആധാർ- വോട്ടർ കാർഡുകൾ ബന്ധിപ്പിക്കൽ; കേരളത്തിൽ 56 ശതമാനം പൂർത്തിയായി

Perinthalmanna RadioDate: 27-11-2022ആധാർ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കുന്നത് ശനിയാഴ്ചയോടെ കേരളത്തിൽ 55.83 ശതമാനമായി. 67.61 ശതമാനം പൂർത്തിയാക്കിയ ആലപ്പുഴയാണ് ഒന്നാമത്. വയനാട് ജില്ലയിൽ 66.82 ശതമാനവും പൂർത്തിയായി. അതേ സമയം തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ-48.32 ശതമാനം. പിന്നിൽനിന്ന് രണ്ടാമത് മെട്രോ നഗരമായ കൊച്ചി ഉൾപ്പെടുന്ന എറണാകുളം ജില്ലയാണ്-48.69 ശതമാനം.കാർഡ് ബന്ധിപ്പിക്കലിന് വേഗം കൂട്ടാൻ ഞായറാഴ്ചയും ഡിസംബർ മൂന്ന്, നാല് തീയതികളിലും ബൂത്തുകളും താലൂക്ക്, വില്ലേജ് ഓഫീസുകളും തുറന്ന് പ്രവർത്തിക്കും. കരട് വോട്ടർപട്ടിക പരിശോധിക്കാനും 17 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേരുചേർക്കാൻ മുൻകൂട്ടി അപേക്ഷ നൽകാനും സൗകര്യമുണ്ട്.കടുത്ത ദുരിത സാഹചര്യങ്ങളിൽ ജീവിക്കുന്ന ആദിവാസികളെ കണ്ടെത്തി വോട്ടർ പട്ടികയിൽ ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക നിർദേശം...
കരിപ്പൂർ വിമാനത്താവള വികസനം; തടസ്സമാകുന്നത് നിസ്സാര തർക്കം
Kerala, Local

കരിപ്പൂർ വിമാനത്താവള വികസനം; തടസ്സമാകുന്നത് നിസ്സാര തർക്കം

Perinthalmanna RadioDate: 27-11-2022മലപ്പുറം : കരിപ്പൂർ വിമാനത്താവള വികസനത്തിനു തടസ്സമാകുന്നത് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നിസ്സാര തർക്കം. ഇരു വിഭാഗവും സ്വന്തം നിലപാടുകൾ ആവർത്തിക്കുമ്പോൾ വിമാന താവളത്തിന്റെ ചിറകരിയാനുള്ള നീക്കങ്ങളും സജീവമാകുന്നു. റൺവേ വികസനത്തിനായി 14.5 ഏക്കർ ഭൂമിയേറ്റെടുത്ത് നൽകാൻ കേന്ദ്രം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.സ്ഥലം ഏറ്റെടുത്തു നൽകാൻ സർക്കാർ തയാറാണ്. എന്നാൽ, റൺവേക്കു സമമായി ഇതു നിരപ്പാക്കി നൽകണമെന്ന ആവശ്യം കൂടി കേന്ദ്രം മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന്റെ ചെലവ് കേന്ദ്രം വഹിക്കണമെന്നാണു സംസ്ഥാന നിലപാട്. സ്ഥലം ഏറ്റെടുക്കേണ്ടതു സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്.ഇതിനായി തിരക്കിട്ട നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ, സർവേയുൾപ്പെടെയുള്ള നടപടികളിലേക്കു കടക്കണമെങ്കിൽ 50 ലക്ഷം കണ്ടിൻജൻസി ഫണ്ട് സംസ്ഥാന സർക്കാർ അനുവദിക്കണം. ഇത് ഇതുവരെയുണ്ടായിട്...
അങ്ങാടിപ്പുറത്ത് നിന്നുള്ള തീവണ്ടി സമയം
Kerala, Latest, Local

അങ്ങാടിപ്പുറത്ത് നിന്നുള്ള തീവണ്ടി സമയം

അങ്ങാടിപ്പുറത്ത് നിന്ന് നിലമ്പൂർ ഭാഗത്തേക്കും ഷൊർണൂർ ഭാഗത്തേക്കുമുള്ള ട്രെയിനുകളുടെ സമയംനിലമ്പൂർ ഭാഗത്തേക്ക്:-◼️04.25 am (രാജ്യറാണി)◼️07.45 am◼️09.35 am◼️10.55 am◼️02.40 pm◼️06.30 pm◼️08.45 pmഷൊർണൂർ ഭാഗത്തേക്ക്:-◼️06.15 am◼️07.45 am◼️10.55 am◼️03.50 pm (കോട്ടയം)◼️04.55 pm (പാലക്കാട്)◼️08.45 pm◼️10.15 pm (രാജ്യറാണി)
അഞ്ചാംപനി പടരുന്നു; സ്കൂളുകളിലും അങ്കണവാടികളിലും മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി
Local

അഞ്ചാംപനി പടരുന്നു; സ്കൂളുകളിലും അങ്കണവാടികളിലും മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി

Perinthalmanna RadioDate: 27-11-2022മലപ്പുറം: അഞ്ചാംപനി പടരുന്ന സാഹചര്യത്തിൽ സ്‌കൂളുകളിലും അങ്കണവാടികളിലും മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കിയതായി കലക്ടർ അറിയിച്ചു. ജില്ലയിൽ ഇതുവരെ 140 പേർക്കു അഞ്ചാംപനി സ്ഥിരീകരിച്ചതായി ഡിഎംഒ ഡോ. ആർ.രേണുക യോഗത്തിൽ അറിയിച്ചു. ഇതിൽ 6 പേർ മാത്രമാണു വാക്സീനെടുത്തത്. കൽപകഞ്ചേരി (54), മലപ്പുറം (14), പൂക്കോട്ടൂർ (14) എന്നിവിടങ്ങളിലാണു കൂടുതൽ പേർക്കു രോഗം സ്ഥിരീകരിച്ചത്.ജില്ലയിൽ വാക്സീനെടുക്കാത്ത എല്ലാ കുട്ടികൾക്കും അടുത്ത മാസം 5ന് അകം അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ് നടത്തുമെന്നു കലക്ടർ. അഞ്ചാം പനി വ്യാപനം തടയാനുള്ള ഏകമാർഗം കൂടുതൽ പേർ കുത്തിവയ്പ്പെടുക്കുകയാണ്. ജില്ലാ വികസന സമിതി യോഗത്തിലാണു കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. വാക്സീനെതിരെ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ജില്ലയിൽ 97,356 കുട്ടികൾ എംആർ വാക്സീൻ ഒന്നാം ഡോസ് എടു...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ജനത വാർഡ് ഇന്ന് പൊളിക്കും
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ജനത വാർഡ് ഇന്ന് പൊളിക്കും

Perinthalmanna RadioDate: 27-11-2022പെരിന്തൽമണ്ണ: കാലപ്പഴക്കം ചെന്ന് 10 വർഷമായി ഉപയോഗിക്കാതെ കിടക്കുന്ന ജില്ല ആശുപത്രിയിലെ ജനത വാർഡ് ഞായറാഴ്ച പൊളിക്കും. കെട്ടിടം പൊളിക്കാൻ രണ്ടര വർഷമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജില്ല പഞ്ചായത്തും സർക്കാറിനെ സമീപിച്ചു വരുകയായിരുന്നു. കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ നിയന്ത്രണത്തിലാണ് ജനത വാർഡ് പ്രവർത്തിച്ചിരുന്നത്. 15,000 രൂപ ആശുപത്രി എച്ച്.എം.സിയിലേക്ക് ഈടാക്കിയാണ് കെട്ടിടം പൊളിക്കാൻ നൽകിയത്. കെട്ടിടം പൊളിക്കാൻ അനുമതി ലഭിക്കാത്തതിനാലാണ് ജില്ല ആശുപത്രി വികസനത്തിന് ലഭിച്ച 13 കോടിയോളം രൂപ ചെലവിടാനാവാതെ കിടന്നത്. വാർഡ് പൊളിക്കുന്നതോടെ ഒ.പി ബ്ലോക്ക് നിർമാണം തുടങ്ങാനാവും. ...
മിശിഹായുടെ വണ്ടർഗോൾ!<br>ആഘോഷമാക്കി അർജന്റീന ആരാധകർ
Local

മിശിഹായുടെ വണ്ടർഗോൾ!
ആഘോഷമാക്കി അർജന്റീന ആരാധകർ

Perinthalmanna RadioDate: 27-11-2022പെരിന്തൽമണ്ണ: ആദ്യമത്സരത്തിലെ അപ്രതീക്ഷിത തോൽവി, സൂപ്പർ താരം മെസിയടക്കമുള്ളവരുടെ മങ്ങിയ ഫോം… നിരാശയിലായിരുന്നു അർജന്റീനൻ ഫുട്ബോൾ ടീമിന്റെ ആരാധകർ. എല്ലാം മറക്കാൻ ലിയോണൽ മെസ്സിയുടെ ​ഗോളിന്റെ അകമ്പടിയോടെ മെക്സിക്കോയെ തോൽപ്പിക്കണമായിരുന്നു. അതാണ് ഞായറാഴ്ച പുലർച്ചെ ഖത്തറിലെ ലുലെ സ്റ്റേഡിയത്തിൽ കണ്ടത്. 65ാം മിനിറ്റിൽ സൂപ്പർതാരം മെസിയുടെ ഇടം കാലിൽ നിന്ന് മാസ്മരിക ​ഗോൾ. 85ാം മിനിറ്റിൽ യുവതാരം ഫെർണാണ്ടസിന്റെ വക മറ്റൊരു കിടിലൻ ​ഗോൾ. കഴിഞ്ഞ മത്സരത്തിലെ തോൽവിയും ഒന്നാം പകുതിയിലെ വിരസതയും ഇല്ലാതാക്കാൻ ഈ നിമിഷങ്ങൾ ധാരാളം മതിയായിരുന്നു ആരാധകർക്ക്.കേരളത്തിൽ ഏറ്റവും കൂ‌ടുതൽ ആരാധകരുള്ള ടീമുകളിൽ പ്രധാനിയാണ് അർജന്റീന. മുക്കിലും മൂലയിലും അർജന്റീനൻ ആരാധകരെ കാണാം. എങ്ങും ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളും. തോറ്റാൽ ഇതെല്ലാം കോഴിക്കൂട് മേയാൻ ഉപയോഗിക്കേണ്ടി വരുമെന്ന ആശങ...
വൈലോങ്ങര- ഓരാടംപാലം ബൈപ്പാസ്; മണ്ണ് പരിശോധന ആരംഭിച്ചു
Local

വൈലോങ്ങര- ഓരാടംപാലം ബൈപ്പാസ്; മണ്ണ് പരിശോധന ആരംഭിച്ചു

Perinthalmanna RadioDate: 27-11-2022അങ്ങാടിപ്പുറം: വൈലോങ്ങര- ഓരാടംപാലം ബൈപ്പാസിന്റെ പുതുക്കിയ അലൈൻമെന്റ് പ്രകാരം ശനിയാഴ്ച മണ്ണ് പരിശോധന ആരംഭിച്ചു. ആർ.ബി.ഡി.സി.കെ., കിറ്റ്‌കോ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പരിശോധന. പുതുക്കിയ അലൈൻമെന്റിന് കിഫ്ബി നേരത്തെ അംഗീകാരം നൽകിയിരുന്നു. മറ്റു സാങ്കേതിക നടപടികളും ഉടൻ പൂർത്തിയാക്കുമെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ. പറഞ്ഞു.കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം ജങ്ഷനിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനാണ് വൈലോങ്ങര- ഓരാടംപാലം ബൈപ്പാസ് നിർമിക്കുന്നത്. വളാഞ്ചേരി, കോട്ടയ്ക്കൽ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ഇതോടെ അങ്ങാടിപ്പുറം ജങ്ഷനിൽ പ്രവേശിക്കാതെ മലപ്പുറം, മഞ്ചേരി റോഡിലെത്താം. 2016-ൽ ഭരണാനുമതി നൽകി കിഫ്ബി മുഖാന്തരം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്ന പ...
കടയടപ്പ് സമരത്തിൽ നിന്നും റേഷൻ വ്യാപാരികൾ പിൻമാറി
Kerala, Local

കടയടപ്പ് സമരത്തിൽ നിന്നും റേഷൻ വ്യാപാരികൾ പിൻമാറി

Perinthalmanna RadioDate: 25-11-2022നാളെ മുതൽ നടത്താനിരുന്ന കടയടച്ചിട്ടുള്ള സമരത്തിൽ നിന്നും റേഷൻ വ്യാപാരികൾ പിന്മാറി. റേഷൻ കട അടച്ചിട്ടുള്ള സമരം മാറ്റിവെച്ചതായി സംയുക്ത സമര സമിതി അറിയിച്ചു. വെട്ടിക്കുറച്ച കമ്മീഷൻ പുനസ്ഥാപിക്കാമെന്ന ഭക്ഷ്യ മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരത്തിൽ നിന്നും പിൻവാങ്ങുന്നതെന്നും സമര സമിതി വ്യക്തമാക്കി.കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികൾ കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന ഭക്ഷ്യ മന്ത്രി അനിൽ ചർച്ച വിളിച്ച് ചേർക്കുകയും റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ 49 ശതമാനമാക്കാനുള്ള സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കാമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു.ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമ്മീഷന്‍ ഭാഗികമായി അനുവദിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം. ഈ സാമ്പത്തിക വര്‍ഷത്തെ റേഷന്‍ വ്യാപാരി കമ്മീഷന്‍ ഇനത്തിലുള്ള‍ ചെലവിലേക്കായി 216...
കാദറലി ഫുട്ബാൾ ടൂർണമെൻ്റ് ഇത്തവണ പട്ടിക്കാട് ഹൈസ്കൂൾ ഗ്രൗണ്ടിൽ
Local

കാദറലി ഫുട്ബാൾ ടൂർണമെൻ്റ് ഇത്തവണ പട്ടിക്കാട് ഹൈസ്കൂൾ ഗ്രൗണ്ടിൽ

Perinthalmanna RadioDate: 25-11-2022പെരിന്തൽമണ്ണ: കേരളത്തിലെ ഏറ്റവും പഴക്കം ചെന്നതും മുടങ്ങാതെ ഇപ്പോഴും ടൂർണമെന്റ് നടത്തി വരുന്നതുമായ കാദർ ആന്റ് മുഹമ്മദലി സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അമ്പതാമത് ഗോൾഡൻ ജൂബിലി കാദറലി ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യ സെവൻസ്ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 19ന് കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിലെ പട്ടിക്കാട് ഹൈസ്കൂൾ മൈതാനിയിൽ വെച്ച് നടത്തുന്നു. വർഷങ്ങളായി പെരിന്തൽമണ്ണ നെഹറു സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടത്തിയിരുന്നത്. ഇത്തവണ സാങ്കേതിക കാരണങ്ങളാൽ സ്റ്റേഡിയം ലഭ്യമല്ലാത്തതിനാൽ ടൂർണമെന്റ് ചെറുകരയിൽ വെച്ച് നടത്തുമെന്ന് ഈ മാസം ആദ്യം ക്ലബ് ഭാരവാഹികള്‍ അറിയിച്ചിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ചെറുകരയിൽ വെച്ച് ടൂർണമെൻ്റ് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ടൂർണമെൻ്റ് പട്ടിക്കാട് സ്ക്കൂൾ മൈതാനത്തിലേക്ക് മാറ്റിയത്.അഖിലേന്ത്യാ സെവൻസിലെ പ്രമുഖ 24 ...
മലപ്പുറം, മഞ്ചേരി ഉൾപ്പെടെ കേരളത്തിലെ നാല് നഗരങ്ങളിലേക്ക് റെയിൽവേ ലൈനിനു സാധ്യത
Kerala, Local

മലപ്പുറം, മഞ്ചേരി ഉൾപ്പെടെ കേരളത്തിലെ നാല് നഗരങ്ങളിലേക്ക് റെയിൽവേ ലൈനിനു സാധ്യത

Perinthalmanna RadioDate: 25-11-2022മലപ്പുറം: അൻപതിനായിരത്തിൽ കൂടുതൽ ജന സംഖ്യയുള്ള മുഴുവൻ നഗരങ്ങളിലേക്കും റെയിൽ ഗതാഗതം ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ നിർദേശം. നിലവിൽ ഈ സൗകര്യം ലഭ്യമല്ലാത്ത നഗരങ്ങളിലേക്കു പുതിയ ലൈൻ എത്തിക്കുന്നതിനുള്ള സാധ്യത ഡിസംബർ രണ്ടിനകം അറിയിക്കണം എന്നാവശ്യപ്പെട്ട് റെയിൽവേ ബോർഡ് സോണൽ മാനേജർമാർക്കു നിർദേശം നൽകി. കേരളത്തിൽ നിന്ന് മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നീ നഗരങ്ങളാണ് ഈ പട്ടികയിൽ ഉള്ളത്.2024– 2025 വർഷത്തിനുള്ളിൽ പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ കീഴിലാണ് സൗകര്യം ഉറപ്പു വരുത്തുക. രാജ്യം മുഴുവൻ അടിസ്ഥാന സൗകര്യ വികസനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ജനസംഖ്യ കൂടുതലുള്ള പ്രധാന നഗരങ്ങൾ നിലവിലുള്ള റെയിൽവേ ലൈനിൽ നിന്നോ സ്റ്റേഷനിൽ നിന്നോ അഞ്ചു കിലോമീറ്ററിലധികം ദൂരത്താണെങ്കിൽ അവ പരിഗണിക്കപ്പെടും.റെയിൽവേ ബോർ...