Local

കാക്കത്തോട് പാലം നാടിന് സമർപ്പിച്ചു; കേരളത്തിലെ പാലങ്ങൾ സൗന്ദര്യവത്കരിക്കുമെന്ന് മന്ത്രി
Local

കാക്കത്തോട് പാലം നാടിന് സമർപ്പിച്ചു; കേരളത്തിലെ പാലങ്ങൾ സൗന്ദര്യവത്കരിക്കുമെന്ന് മന്ത്രി

Perinthalmanna RadioDate: 15-11-2022കേരളത്തിലെ പാലങ്ങൾ സൗന്ദര്യവത്കരിച്ച് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അടുത്ത വർഷത്തോടെ പദ്ധതി തയ്യാറാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലപ്പുറം ജില്ലയിലെ പോരൂർ - പാണ്ടിക്കാട് പഞ്ചായത്തുകളെയും വണ്ടൂർ- മഞ്ചേരി നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന വടപുറം - പട്ടിക്കാട് സംസ്ഥാന പാതയിലെ അയനികോടുള്ള വളരെ പഴക്കം ചെന്ന കാക്കത്തോട് പാലത്തിന്റെ പുനർനിർമാണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2023 ൽ പൊതുമരാമത്ത് മുന്നോട്ടു വയ്ക്കുന്ന പുതിയ പദ്ധതിയാണ് പാലങ്ങളുടെ സൗന്ദര്യവൽക്കരണമെന്നും പാലങ്ങൾ സൗന്ദര്യ വൽക്കരിക്കുന്നത് വഴി ടൂറിസത്തിന് ഒരു പുത്തൻ ശാഖ തുറന്നു നൽകുകയാണെന്നും മന്ത്രി കൂട്ടിചേർത്തു. പാലങ്ങൾ മോടി പിടിപ്പിക്കാനായി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള സഹകരണം സർക്കാർ ഇരുകൈയും നീട്ടി...
പുലാമന്തോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ലാബ് കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
Local

പുലാമന്തോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ലാബ് കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 14-11-2022പുലാമന്തോള്‍: പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. പുലാമന്തോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ലാബ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 10 ലക്ഷം കുട്ടികളാണ് സ്വകാര്യ സ്‌കൂളുകളില്‍ നിന്നും പൊതു വിദ്യാലയത്തില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഹയര്‍ സെക്കന്‍ഡറി പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 2.2 കോടി ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ, വൈസ്പ്രസിഡന്റ് പി.ചന്ദ്രമോഹന്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി.സാവിത്രി, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം കോര്‍ഡിനേറ്റര്‍ എം.മണി, പ്രധാനാധ്യാപകന്‍ എ.അജയകുമാര്‍, പ്രിന്‍സിപ്പല്‍ എന്‍.കെ ഹരികുമാര്‍, പിടിഎ പ്രസിഡന്റ് ...
സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ച് ഓടിയ ടെമ്പോ ട്രാവലര്‍ പിടിയില്‍
Local

സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ച് ഓടിയ ടെമ്പോ ട്രാവലര്‍ പിടിയില്‍

Perinthalmanna RadioDate: 14-11-2022മലപ്പുറം: വാഹനത്തിന് ഇന്‍ഷുറന്‍സ്, ടാക്‌സ്, ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങിയ ഒരു രേഖകളുമില്ലതെ സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ചോടിയ ടെമ്പോ ട്രാവലര്‍ (കോണ്‍ടാക്ട് ക്യാരേജ്) വാഹനത്തെ കസ്റ്റഡിയിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. നിയമത്തെ വെല്ലുവിളിച്ചും സ്‌കൂള്‍ കുട്ടികളുടെ യാത്രയ്ക്ക് യാതൊരു സുരക്ഷ കല്‍പ്പിക്കാതെയുമാണ് വാഹനം സര്‍വീസ് നടത്തിയത്. ജില്ലാ ആര്‍ടിഒ സിവിഎം ഷരീഫിന്റെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി.പ്രജീഷ്, സി.വി മാര്‍ത്താണ്ഡന്‍, പി.സെന്തില്‍, വി.വിഷ്ണു, ഡ്രൈവര്‍ അജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ സമയങ്ങളില്‍ പരിശോധന നടത്തുന്നതിനിടെയാണ് മഞ്ചേരി നറുകരയില്‍ വാഹനം പിടിയിലായത്. മഞ്ചേരി ബോയ്‌സ് സ്‌കൂള്‍, മഞ്ചേരി ഗേള്‍സ് സ്‌കൂള്‍, ചുള്ളക്കാട് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് കുട്ടികളെയെടുത്ത് പോക...
നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു
Kerala, Local

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

Perinthalmanna RadioDate: 14-11-2022കേരളത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. കെഎസ്‍യു സംസ്ഥാന കമ്മിറ്റിയാണ് ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‍യു സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്ന് നേതാക്കൾ ഉൾപ്പടെയുള്ളവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി ബന്ദിന് ആഹ്വാനം ചെയ്തത്.സർവ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വൽക്കരിക്കുന്നതിനെതിരെയാണ് കെഎസ്‍യു സെക്രട്ടേറിയറ്റ് മാ‍ർച്ച് സംഘടിപ്പിച്ചത്. മാ‍ർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേട് തകർക്കാനുള്ള ശ്രമത്തിനിടെ രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. മുളവടികളിൽ ചുറ്റിയ കൊടിയുമായെത്തിയ കെഎസ് യു പ്രവർത്തകർ ഇത് പൊലീസിന് നേരെ വലിച്ചെറിഞ്ഞു. മാർച്ചിൽ കല്ലേറുമുണ്ടായി. പ്രവർത്തകർ അക്രമാസക്തരായതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാതെ...
സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകൾക്ക് പ്രവർത്തനാനുമതി വൈകുന്നു
Kerala, Local

സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകൾക്ക് പ്രവർത്തനാനുമതി വൈകുന്നു

Perinthalmanna RadioDate: 14-11-2022മോട്ടർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച 675 എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി) ക്യാമറകൾക്ക് പ്രവർത്തനാനുമതി വൈകുന്നു.കെൽട്രോൺ നേരിട്ടു സ്ഥാപിച്ച ക്യാമറകളിൽ നിന്ന് ഏപ്രിൽ മുതൽ ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ പിഴ ഈടാക്കാൻ കഴിഞ്ഞിട്ടില്ല. 30 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഓരോ ക്യാമറയും സ്ഥാപിച്ചത്. എഐ ക്യാമറകൾക്ക് പുറമേ റെഡ് ലൈറ്റ് വയലേഷൻ, പാർക്കിങ് വയലേഷൻ ഡിറ്റക്‌ഷൻ ക്യാമറകളും ഉൾപ്പെടെ 725 ഗതാഗത നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനായി 235 കോടി രൂപയാണ് സേഫ് കേരള പദ്ധതിയിൽ ചെലവഴിച്ചത്.ആദ്യഘട്ടത്തി‍ൽ മോട്ടർ വാഹന വകുപ്പിന്റെ എം പരിവാഹൻ ആപ്പുമായി ക്യാമറകൾ ബന്ധിപ്പിക്കുന്നതിനും അനുബന്ധ ജോലികൾ പൂർത്തിയാക്കുന്നതിനും കാലതാമസം നേരിട്ടിരുന്നു. എന്നാൽ, കെൽട്...
സഞ്ചാരികള്‍ക്ക് വിസ്മയമായി കോട്ടക്കുന്ന് ലേസര്‍ ഷോ വീണ്ടും ആരംഭിച്ചു
Local

സഞ്ചാരികള്‍ക്ക് വിസ്മയമായി കോട്ടക്കുന്ന് ലേസര്‍ ഷോ വീണ്ടും ആരംഭിച്ചു

Perinthalmanna RadioDate: 14-11-2022മലപ്പുറം: തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലെ ലേസര്‍ ഷോ നവീകരണത്തിന് ശേഷം വീണ്ടും തുടങ്ങി. നവീകരിച്ച ലേസര്‍ ഷോയുടെ ഉദ്ഘാടനം മന്ത്രി വി അബ്ദു റഹിമാന്‍ നിര്‍വഹിച്ചു. പി ഉബൈദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. മലപ്പുറത്തിന്റെ ചരിത്രവും സംസ്‌കാരവും പറയുന്ന ലേസര്‍ഷോയും സംഗീത ജലധാരയും കാണാന്‍ നിരവധി പേരാണ് ഉദ്ഘാടന ദിവസമായ ഞായറാഴ്ച കോട്ടക്കുന്നില്‍ എത്തിയത്.മലപ്പുറത്തിന്റെ സംസ്‌കാരവും ചരിത്രവും പറയുന്ന 10 മിനിറ്റുള്ള പ്രദര്‍ശനവും സംഗീത ജലധാരയം സഞ്ചാരികള്‍ക്ക് പുതിയ അനുഭവം സമ്മാനിക്കും. ജലധാരയാണ് വീഡിയോ പ്രദര്‍ശനത്തിനുള്ള സ്‌ക്രീനായി ഉപയോഗിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും സഞ്ചാരികള്‍ക്കും അറിവ് പകരുന്ന രീതിയലാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ഉമര്‍ ഖാദി, ഉറൂബ് , ഇഎംഎസ് എന്നിങ്ങനെ ജില്ലയു...
മണ്ണാർമല മാട് റോഡ് സൗന്ദര്യവത്കരണം തുടങ്ങി
Local

മണ്ണാർമല മാട് റോഡ് സൗന്ദര്യവത്കരണം തുടങ്ങി

Perinthalmanna RadioDate: 14-11-2022പട്ടിക്കാട്: മാനത്തുമംഗലം- കാര്യാവട്ടം ബൈപ്പാസിൽ മാട് റോഡ് സൗന്ദര്യവത്കരണ പദ്ധതിക്ക് തുടക്കമായി. ദിവസങ്ങളായി ഈ പ്രദേശത്തെ മാലിന്യം നീക്കംചെയ്തുവരികയാണ്.പെരിന്തൽമണ്ണ നഗരസഭയും വെട്ടത്തൂർ ഗ്രാമപ്പഞ്ചായത്തും അതിർത്തിപങ്കിടുന്ന പാതയോരങ്ങളിൽ അലങ്കാരച്ചെടികൾ നട്ടുപിടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. വെട്ടത്തൂർ ഗ്രാമപ്പഞ്ചായത്തംഗം ഹൈദർ മണ്ണാർമലയുടെ നേതൃത്വത്തിലാണ് ചെടികൾ നട്ടുപിടിപ്പിക്കുന്നത്. പ്രദേശത്ത് അറവുമാലിന്യമടക്കം തള്ളുന്നത് നിത്യസംഭവമാണ്. അതിനാൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.സി.സി.ടി.വി. ക്യാമറയും ഉടൻ സ്ഥാപിക്കും. വഴിയരികിൽ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്ന് പഞ്ചായത്തംഗം മുന്നറിയിപ്പുനൽകി.മണ്ണാർമല പി.ടി.എം.യു.പി. സ്‌കൂൾ ജെ.ആർ.സി. വൊളന്റിയേഴ്‌സ്, അധ്യാപകർ, ...
മേൽപ്പാലത്തിൽ വാഹനാപകടം; അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്ക്
Local

മേൽപ്പാലത്തിൽ വാഹനാപകടം; അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്ക്

Perinthalmanna RadioDate: 14-11-2022അങ്ങാടിപ്പുറം: ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരനെ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്ങാടിപ്പുറത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും പെരിന്തൽമണ്ണയിൽനിന്ന് വരികയായിരുന്ന ബൈക്കുകളുമാണ് കൂട്ടിയിടിച്ചത്. കാറിനും ബൈക്കുകൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്.ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ബ്രേക്കിന് പകരം ആക്‌സിലറേറ്ററിൽ ചവിട്ടിയതിനെത്തുടർന്ന് കാർ നിയന്ത്രണം വിട്ടതാണെന്നാണ് പറയുന്നത്. ക്രെയിൻ ഉപയോഗിച്ചാണ് കാർ പാലത്തിൽനിന്ന് മാറ്റിയത്. ഞായറാഴ്ചയായിട്ടുപോലും രാവിലെമുതൽതന്നെ അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിലായിരുന്നു. അപകടം കുരുക്ക് ഇരട്ടിയാക്കി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ...
തേലക്കാട് പച്ചീരി പാറയിൽ റോഡരികിലെ വൻമരം പൊട്ടി വീണു
Latest, Local

തേലക്കാട് പച്ചീരി പാറയിൽ റോഡരികിലെ വൻമരം പൊട്ടി വീണു

Perinthalmanna RadioDate: 13-11-2022വെട്ടത്തൂർ: പെരിന്തൽമണ്ണ - അലനല്ലൂർ പാതയിൽ തേലക്കാട് പച്ചീരി പാറയിൽ റോഡരികിൽ അപകട ഭീഷണിയായിരുന്ന വന്മരം പൊട്ടി വീണു. ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു, വൈദ്യുത ബന്ധവും പൂർണ്ണമായും തടസ്സപെട്ടു. രാത്രി സമയം ആയതിനാലും വാഹന യാത്രക്കാർ ഇല്ലാത്തതിന്നാലും വലിയ അപകടം ഒഴിവായി. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ട്രോമ കെയർ പ്രവർത്തകരും സ്ഥലതെത്തി മരം മുറിച്ചു മാറ്റി തുടങ്ങി. ഇതു വഴിയുള്ള ഗതാഗതം ഇപ്പോൾ പൂർണ്ണമായും തടസ്സപെട്ടിരിക്കുകയാണ്. ...
ഗോവയ്ക്കെതിരെ തകര്‍പ്പന്‍ ജയം; വിജയവഴിയിൽ കേരള ബ്ലാസ്റ്റേഴ്സ്
Kerala, Latest, Local, Sports

ഗോവയ്ക്കെതിരെ തകര്‍പ്പന്‍ ജയം; വിജയവഴിയിൽ കേരള ബ്ലാസ്റ്റേഴ്സ്

Perinthalmanna RadioDate: 13-11-2022ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ എഫ്‌സി ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ദിയമന്റകോസ്, ഇവാന്‍ കല്‍യൂഷ്‌നി എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. നോഹ് സദൗയിയുടെ വകയായിരുന്നു ഗോവയുടെ ആശ്വാസഗോള്‍. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവുമായി ഒമ്പത് പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്. ഗോവ നാലാമതാണ് അഞ്ച് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുണ്ട് അവര്‍ക്ക്.ആദ്യപകുതി ഗോള്‍രഹിതമായി പിരിയുമെന്ന് തോന്നിച്ചപ്പോഴാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. 43-ാം മിനിറ്റിലായിരുന്നു ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ ഗോള്‍. ബോക്‌സില്‍ നിന്ന് സഹല്‍ അബ്ദു സമദ് നല്‍കിയ പാസാണ് ഗോളില്‍ അവസാനിച്ചത്. ആദ്...