Local

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ തുടങ്ങി
Education, Kerala, Local

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ തുടങ്ങി

Perinthalmanna RadioDate: 27-02-2023ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കമായി. മാർച്ച്‌ 9 മുതലാണ് ബോർഡ് പരീക്ഷകൾ ആരംഭിക്കുന്നത്. നാളത്തെ മോഡൽ പരീക്ഷകൾ ഉപ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാറ്റിയിട്ടുണ്ട്. പുതിയ ടൈം ടേബിൾ പ്രകാരം മാർച്ച് 4നാണ് മോഡൽ പരീക്ഷകൾ അവസാനിക്കുക. എസ്എസ്എൽസി ബോർഡ് പരീക്ഷകൾ മാർച്ച് 9നും ഹയർ സെക്കൻഡറി (പ്ലസ് വൺ, പ്ലസ് ടു) പരീക്ഷകൾ മാർച്ച് 10നുമാണ് ആരംഭിക്കുന്നത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EYuz71RniLNAdUHfxjrKjr---------------------------------...
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയില്ല
Kerala, Local

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയില്ല

Perinthalmanna RadioDate: 27-02-2023സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി നൽകണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം മുഖ്യമന്ത്രി തള്ളി. സി.പി.എം അനുകൂല സംഘടനകളുടെ എതിർപ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ തീരുമാനം.സെക്രട്ടറിതല യോഗത്തിലുയർന്ന നിർദ്ദേശമായിരുന്നു സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി നൽകുക എന്നത്. ആഴ്ചയിലെ അഞ്ച് പ്രവൃത്തിദിവസങ്ങളിലെ ജോലി സമയത്തിൽ ഭേദഗതി വരുത്തി ഇത് നടപ്പാക്കാനായിരുന്നു മുന്നോട്ടുവെച്ച നിർദേശം. ഈ നിർദ്ദേശം സംബന്ധിച്ച് ജീവനക്കാരുടെ സർവീസ് സംഘടനകളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.സി.പി.എം. അനുകൂല സംഘടനയായ എൻ.ജി.ഒ യൂണിയനും സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനുമൊഴികെയുള്ള എല്ലാ സർവീസ് സംഘടനകളും ഈ തീരുമാനത്തോട് യോജിച്ചിരുന്നു. എൻ.ജി.ഒ യൂണിയനും സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനും തീരുമാനം എതിർത്തതോടെയാണ് നിർദ്ദേശത്തിൽ അന്തിമ തീരുമാനം മുഖ്യമ...
പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തെച്ചൊല്ലി തർക്കം
Local

പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തെച്ചൊല്ലി തർക്കം

Perinthalmanna RadioDate: 27-02-2023പെരിന്തൽമണ്ണ: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മറ്റൊരു ആശുപത്രിയിൽ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ബഹളം. വെള്ളിയാഴ്ച മക്കരപ്പറമ്പ് 36ൽ കാറിടിച്ച് പരിക്കേറ്റ് ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വറ്റല്ലൂർ കക്കേങ്ങൽ ബഷീറിന്റെ (54) മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. ഞായറാഴ്ച പുലർച്ച രണ്ടോടെയാണ് ഇദ്ദേഹം മരിച്ചത്. മൃതദേഹം പൊലീസ് പരിശോധനക്ക് ശേഷമാണ് പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയിലെ ഫോറൻസിക് സർജൻ അവധിയിൽ ആയിരുന്നു. ആശുപത്രി ഡ്യൂട്ടിയിൽ വനിത ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. പോസ്റ്റ്മോർട്ടം ചെയ്യാൻ ഇവർ തയാറാകാതെ വന്നതോടെ രാവിലെ പത്തരയോടെ ബന്ധുക്കളും നാട്ടുകാരും ബഹളം തുടങ്ങി. അപകടത്തിൽ പെട്ട് ചികിത്സയിൽ ഇരിക്കെയുണ...
സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ റീഡിങ് റൂം വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു
Local

സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ റീഡിങ് റൂം വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു

Perinthalmanna RadioDate: 26-02-2023പെരിന്തൽമണ്ണ: മണ്ണിന്റെ മണവും ദാരിദ്ര്യത്തിന്റെ രുചിയും എപ്പോഴെങ്കിലും അറിഞ്ഞിട്ടുള്ളവര്‍ ഭരണരംഗത്ത് വന്നാല്‍ അവര്‍ക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനും എളുപ്പത്തില്‍ സാധിക്കുമെന്ന് മന്ത്രി വി. ശിവന്‍ കുട്ടി. പെരിന്തല്‍മണ്ണയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിര്‍മിച്ച വായനാമുറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിശാലമായ വായനയും നിരന്തരമായ കഠിനപ്രയത്നവും സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയികളാകാന്‍ അനിവാര്യമാണ്. എന്നാല്‍ ബുദ്ധിയും കഴിവും മാത്രമല്ല സാമ്പത്തിക അടിത്തറയും ഈ പരീക്ഷകളില്‍പങ്കെടുക്കുന്നവരുടെ വിജയത്തെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് സിവില്‍ സര്‍വ്വീസ് പരിശീലനങ്ങള്‍ എല്ലാ വിഭാഗം ആളുകള്‍ക്കും നല്‍കുന്നത്. താമസവും ഭക്ഷണവും അടക്കമുള്ള എല്ലാ സൗകര്യങ്ങളും സൗജന്യമായി...
ഇന്ത്യൻ സൂപ്പർ ലീഗിൽ ലീഗ് റൗണ്ടിലെ അവസാന കളി ഇന്ന്
Local

ഇന്ത്യൻ സൂപ്പർ ലീഗിൽ ലീഗ് റൗണ്ടിലെ അവസാന കളി ഇന്ന്

Perinthalmanna RadioDate: 26-02-2023കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ലീഗ് റൗണ്ടിലെ അവസാന കളി ഇന്ന്. പ്ലേഓഫ് ഉറപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്.സിയെ നേരിടും. ഹൈദരാബാദ് (39) രണ്ടാം സ്ഥാനവുമായി നേരത്തേ സെമി ഫൈനലിൽ ഇടമുറപ്പിച്ചിട്ടുണ്ട്.നിലവിൽ അഞ്ചാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സ് മികച്ച ജയത്തിലൂടെ മൂന്നോ നാലോ സ്ഥാനത്ത് എത്താനായിരിക്കും ശ്രമിക്കുക. ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് എ.ടി.കെ മോഹൻ ബഗാനും ബംഗളൂരു എഫ്.സിക്കുമൊപ്പം 34 പോയന്റാവും. എന്നാൽ, നിലവിൽ ഗോൾ ശരാശരിയിൽ കേരള സംഘം ഇരു ടീമുകൾക്കും പിന്നിലാണ്. എ.ടി.കെയുടെ ഗോൾ ശരാശരി +7ഉം ബംഗളൂരുവിന്റേത് +4ഉം ആണ്. ബ്ലാസ്റ്റേഴ്സിന്റേതാവട്ടെ +1ഉം. മൂന്നോ നാലോ സ്ഥാനം നേടിയാൽ സ്വന്തം മൈതാനത്ത് പ്ലേഓഫ് കളിക്കാം എന്ന ആനുകൂല്യമുണ്ട്. മൂന്നും ആറും സ്ഥാനക്കാർ തമ്മിലും നാലും അഞ്ചും സ്...
ഇ പോസ് വീണ്ടും മെല്ലെപ്പോക്കിൽ; റേഷൻ വിതരണം പ്രതിസന്ധിയിൽ
Local

ഇ പോസ് വീണ്ടും മെല്ലെപ്പോക്കിൽ; റേഷൻ വിതരണം പ്രതിസന്ധിയിൽ

Perinthalmanna RadioDate: 26-02-2023സംസ്ഥാനത്ത് റേഷൻ വിതരണത്തിലെ ഇ പോസ് സംവിധാനം വീണ്ടും മെല്ലെപ്പോക്കിൽ. ഇന്നലെ വിതരണത്തിൽ വലിയ പ്രതിസന്ധിയുണ്ടായി. റേഷൻ കടകളിലെ ഇ പോസ് മെഷീനിൽ വിരൽ പതിപ്പിച്ചും ഇതു പരാജയപ്പെടുമ്പോഴുള്ള ബദൽ രീതിയായ റേഷൻ കാർഡ് ഉടമയുടെ മൊബൈൽ ഫോണിലേക്ക് ഒടിപി വരുന്നതും പലയിടത്തും പ്രവർത്തിച്ചില്ല. മാസാവസാനമായതോടെ കടകളിൽ തിരക്കും കൂടി. ആകെ 93.34 ലക്ഷം റേഷൻ കാർഡ് ഉടമകളിൽ 59.27 ലക്ഷം പേരാണ് (63.5%) ഈ മാസം റേഷൻ വാങ്ങിയത്. രണ്ടു ദിവസം കൂടിയാണ് വിതരണത്തിന് അവശേഷിക്കുന്നത്. സമയ ക്രമീകരണം എന്ന, 3 മാസത്തിലേറെ നീണ്ട പരീക്ഷണത്തിനു ശേഷം മാർച്ച് ഒന്നു മുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം പഴയ രീതിയിലേക്കു മടങ്ങിയേക്കും. സമയക്രമീകരണം ഫലിച്ചില്ലെന്ന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ വിലയിരുത്തലിനെ തുടർന്നാണ് ഇത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmanna...
ആറുവയസ്സില്‍ സ്‌കൂള്‍ പ്രവേശനം എന്ന നിര്‍ദേശത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് മന്ത്രി
Local

ആറുവയസ്സില്‍ സ്‌കൂള്‍ പ്രവേശനം എന്ന നിര്‍ദേശത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് മന്ത്രി

Perinthalmanna RadioDate: 26-02-2023പെരിന്തൽമണ്ണ: ആറു വയസ്സില്‍ സ്‌കൂള്‍ പ്രവേശനം എന്ന കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശം ചര്‍ച്ച ചെയ്ത് മാത്രമേ കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. പെരിന്തല്‍മണ്ണ ഈസ്റ്റ് ജി.എല്‍.പി സ്‌കൂളിന്റെ ഭാഗമായ മാതൃകാ പ്രീപ്രൈമറി സ്‌കൂള്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശങ്ങള്‍ തള്ളിക്കളയുന്നില്ല. എന്നാല്‍ ചില കാര്യങ്ങളില്‍ വിയോജിപ്പുകളുണ്ട്. അഞ്ച് വയസ്സു കഴിഞ്ഞാല്‍ മുഴുവന്‍ കുട്ടികളും സ്‌കൂള്‍ പ്രവേശനം നേടുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. അതു കൊണ്ടു തന്നെ ആറ് വയസ്സ് എന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി. ഷാജി, വൈസ് ചെയര്‍ പെഴ്സണ്‍ നസീറ ടീച്ചര്‍, കൗണ്‍സിലര്‍ ...
വെട്ടത്തൂർ ജി.എച്ച്.എസ്.എസിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
Local

വെട്ടത്തൂർ ജി.എച്ച്.എസ്.എസിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

Perinthalmanna RadioDate: 26-02-2023വെട്ടത്തൂർ: ശാസ്ത്രീയവും സമഗ്രവുമായ വളര്‍ച്ചയാണ് പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് ഉണ്ടായി കൊണ്ടിരിക്കുന്നതെന്നും കൃത്യമായ ആസൂത്രണവും നിര്‍വ്വഹണവുമാണ് ഈ വളര്‍ച്ചയ്ക്ക് കാരണമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മൂന്ന് കോടി 90 ലക്ഷം രൂപ ചെലവഴിച്ച് വെട്ടത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ഏറ്റവും സുപ്രധാനമായ മേഖല അധ്യയനത്തോടൊപ്പം നടക്കുന്ന അധ്യാപക പരിശീലനം കൂടിയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി നവാഗതരായ അധ്യാപകര്‍ക്ക് ആറ് ദിവസം നീണ്ടു നിന്ന റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കി. ക്ലാസ് മുറിയിലും പുറത്തും ഏറ്റവു...
മുതുവറ ക്ഷേത്രത്തിലെ തീർഥക്കുളം ജന പങ്കാളിത്തത്തോടെ നവീകരിക്കും
Local

മുതുവറ ക്ഷേത്രത്തിലെ തീർഥക്കുളം ജന പങ്കാളിത്തത്തോടെ നവീകരിക്കും

Perinthalmanna RadioDate: 25-02-2023അങ്ങാടിപ്പുറം: മുതുവറ മഹാ വിഷ്ണു ക്ഷേത്രത്തിലെ തീർഥക്കുളം ജന പങ്കാളിത്തത്തോടെ നവീകരിക്കാൻ ക്ഷേത്രത്തിൽ ചേർന്ന പൊതുജന സമിതി തീരുമാനിച്ചു. വെള്ളം മലിനമായത് കാരണം 4 മാസത്തോളമായി കുളം ഉപയോഗിക്കുന്നില്ല.വെള്ളം മലിനമായ സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര സമിതിയുടെ പരാതിയിൽ ജില്ലാ ആരോഗ്യ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും അന്വേഷണം നടത്തിയിരുന്നു. കുളത്തിലെ വെള്ളം പരിശോധന നടത്തിയതിൽ മിനറൽ ഓയിലിന്റെ അമിത സാന്നിധ്യം കണ്ടെത്തി. തുടർന്ന് ക്ഷേത്രക്കുള പുനരുദ്ധാരണത്തിനായി നാട്ടുകാർ യോഗം ചേരുകയായിരുന്നു. മുതുവറ ക്ഷേത്രക്കു ളംനവീകരണ സമിതി രൂപീകരി ച്ചു. ജല ശുദ്ധീകരണം, നവീകരണം എന്നീ രണ്ട് ഘട്ടങ്ങളിലൂടെ കുളത്തിന്റെ പുനർ നിർമാണം പൂർത്തിയാക്കും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍...
പാതായ്ക്കര എ.യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു
Local

പാതായ്ക്കര എ.യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

Perinthalmanna RadioDate: 25-02-2023പെരിന്തൽമണ്ണ: കേരളത്തിന്റെ തനിമയും ചരിത്രവും ഉള്‍ക്കൊണ്ടും ഭരണ ഘടനയോടും രാജ്യത്തിന്റെ മതേതര പാരമ്പര്യത്തോടും കൂറുപുലര്‍ത്തിക്കൊണ്ടും മാത്രമേ കേരളത്തിന്റെ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കുകയുള്ളൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. പെരിന്തല്‍മണ്ണ പാതായ്ക്കര എ.യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസ നയത്തില്‍ നമുക്ക് വിയോജിപ്പുകളുണ്ട്. ആ വിയോജിപ്പുകള്‍ നാം അറിയിച്ചിട്ടുമുണ്ട്. നമ്മുടെ ചരിത്രവും സംസ്‌കാരവും മാറ്റി നിര്‍ത്തിയിട്ടുള്ള ഒരു പദ്ധതിയും നമുക്ക് സ്വീകാര്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു മത വിഭാഗത്തെയും വിഷമിപ്പിക്കുന്ന പാഠഭാഗങ്ങള്‍ പൊതു വിദ്യാലയങ്ങളില്‍ ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. ലിംഗസമത്വം ഉറപ്പാക്കും. മിക്സഡ് സ്‌കൂളുകള്‍ക്ക് പ്രോത്സാഹനം നല്‍കും. എന്നാല്‍ യൂനിഫോമിന്റെ ക...