Local

കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാത; മൂന്ന് ജില്ലകളിലെ ഇരകൾ ചേർന്ന് കമ്മിറ്റി രൂപവത്കരിച്ചു
Local

കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാത; മൂന്ന് ജില്ലകളിലെ ഇരകൾ ചേർന്ന് കമ്മിറ്റി രൂപവത്കരിച്ചു

Perinthalmanna RadioDate: 01-11-2022കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാത ഇരകൾ ചേർന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ല കോ ഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് വിപണി വിലയുടെ മൂന്നിരട്ടി നൽകുക, കാർഷിക വിളകളുടെ ആയുസ്സ് കണക്കാക്കി നഷ്ട പരിഹാരം നൽകുക, വീടും സ്ഥലവും കെട്ടിടവും കച്ചവട സ്ഥാപനവും നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സംയുക്തമായി ഉന്നയിച്ച് പരിഹാരം കാണുന്നതിനാണ് മൂന്ന് ജില്ലകളിലേയും ആളുകൾ സംയുക്ത യോഗം ചേർന്ന് ആക്ഷൻ കമ്മിറ്റികളുടെ കോ ഓഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകിയത്. നവംബർ ഏഴിന് പാലക്കാട് എൻ.എച്ച് ഓഫിസിന് മുന്നിൽ കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരകളുടെ ധർണ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ പ്രചാരണാർഥം നവംബർ മൂന്ന്, നാല് തീയതികളിൽ ഹരിത പാത കടന്നു പോകുന്ന പഞ്ചായത്തുകളിൽ ജന പ്രതിനിധികളെയും മറ്റു ബഹുജന സംഘടനകള...
നഗരസഭാ പ്രദേശത്ത് സർക്കാർ ഓഫിസുകളുടെ സമയം 10.15 മുതൽ 5.15 വരെ
Kerala, Latest, Local

നഗരസഭാ പ്രദേശത്ത് സർക്കാർ ഓഫിസുകളുടെ സമയം 10.15 മുതൽ 5.15 വരെ

Perinthalmanna RadioDate: 01-11-2022സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തെയും സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയം രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർക്കുലർ ഇറക്കി.ഗവ. സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് നഗരപരിധിയിലുള്ള സർക്കാർ ഓഫിസുകളിലും പ്രവൃത്തി സമയം 10.15 മുതൽ 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി നേരത്തേ സർക്കുലർ ഇറക്കിയിരുന്നു. ഇതാണ് എല്ലാ നഗരസഭാ പരിധിയിലുമുള്ള ഓഫിസുകൾക്കു ബാധകമാക്കിയത്. ഭാവിയിൽ ഏതെങ്കിലും തദ്ദേശ സ്ഥാപനം നഗരസഭയാക്കി മാറ്റിയാൽ ആ പ്രദേശത്തെ സർക്കാർ ഓഫിസുകൾക്കും ഈ സമയം ബാധകമായിരിക്കും. ...
പഴയ കെഎസ്ആർടിസി ബസുകൾ ഇനി പൊളിക്കില്ല; താമസ സൗകര്യമൊരുക്കാൻ പദ്ധതി
Local

പഴയ കെഎസ്ആർടിസി ബസുകൾ ഇനി പൊളിക്കില്ല; താമസ സൗകര്യമൊരുക്കാൻ പദ്ധതി

Perinthalmanna RadioDate: 31-10-2022മലപ്പുറം: പഴയ ബസുകൾ പൊളിച്ചു നീക്കുന്നതിനു പകരം സ്‌ലീപ്പർ ബസുകളാക്കി സംസ്ഥാനത്തൊട്ടാകെ 6500 കിടക്കകളുള്ള താമസ സൗകര്യമൊരുക്കാൻ കെഎസ്ആർടിസി. മൂന്നാർ, ബത്തേരി എന്നിവിടങ്ങളിൽ വിജയകരമായി നടപ്പാക്കിയ സംവിധാനമാണ് പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കെല്ലാം വ്യാപിപ്പിക്കുന്നത്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം രണ്ടാം വർഷത്തിലേക്കു കടക്കുമ്പോൾ പ്രധാന പദ്ധതികളിലൊന്നു കൂടിയാണിത്.നിലവിൽ മൂന്നാറിലും ബത്തേരിയിലുമായി 200 കിടക്കകളുള്ള ബസുകൾ മാത്രമാണുള്ളത്. ഡിപ്പോയിൽ തന്നെ നിർത്തിയിട്ട് പ്രത്യേകം സജ്ജീകരിച്ച ബസുകളിലാണ് താമസ സൗകര്യമൊരുക്കുക. കുറഞ്ഞ ചെലവിൽ താമസിക്കാമെന്നതാണു പ്രത്യേകത. പ്രാഥമികാവശ്യങ്ങൾക്കായി ഡിപ്പോയിൽ തന്നെ ശുചിമുറിയും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുമുണ്ട്. നിലവിൽ പഴയ ബസുകൾ പൊളിച്ചു വിറ്റാൽ 75,000 മുതൽ 1.50 ലക്ഷം വരെ രൂപയാണു ലഭിക്കുന്നത്.ഇതിനു പക...
പുലാമന്തോൾ – കൊളത്തൂർ റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
Local

പുലാമന്തോൾ – കൊളത്തൂർ റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Perinthalmanna RadioDate: 31-10-2022പുലാമന്തോൾ: ഏറെ പ്രതിഷേധങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ പുലാമന്തോൾ - കുളത്തൂർ ഓണപ്പുട റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പല ഭാഗങ്ങളിലും തകർച്ചയുടെ അങ്ങേ അറ്റം എത്തിയ റോഡ്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വർഷങ്ങളായി കരാറുകാർ പോലും ഏറ്റെടുക്കാതെ വാഹന യാത്ര ഏറെ പ്രയാസകരമായിരുന്നു റോഡിൽ പാലൂർ ആലമ്പാറ തുടങ്ങി മിക്കയിടങ്ങളിലും രൂപപ്പെട്ട വൻ കുഴികളിൽ പെട്ട് ഇരുചക്ര വാഹനങ്ങൾ അടക്കമുള്ള വാഹന യാത്രികർ അപകടത്തിൽ പെടുന്നത് സാധാരണയായിരുന്നു. റോഡ് പുനർ നിർമാണത്തിനായി വിവിധ സംഘടനകളും വളപുരം സ്വദേശി ഹൈദരലിയുടെ നേതൃത്വത്തിലുള്ള പൊതു പ്രവർത്തകരും മനുഷ്യവകാശ കമ്മീഷൻ അടക്കമുള്ള അധികാരികൾക്ക് നിരവധി തവണ നിവേദനങ്ങളും പരാതികളും നൽകിയിരുന്നു ഇതിനെല്ലാം ഒടുവിലാണ് ഇന്ന് മുതൽ റോഡിലെ കുഴികൾ അടക്കൽ അടക്കമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ...
പാരാ ബാഡ്മിന്റൻ ചാംപ്യൻഷിപ്: ആകാശും ഗോകുൽദാസും ജപ്പാനിൽ
Kerala, Local, Sports

പാരാ ബാഡ്മിന്റൻ ചാംപ്യൻഷിപ്: ആകാശും ഗോകുൽദാസും ജപ്പാനിൽ

Perinthalmanna RadioDate: 31-10-2022മേലാറ്റൂർ : ലോക പാരാ ബാഡ്മിന്റൻ ചാംപ്യൻ ഷിപ്പിൽ പങ്കെടുക്കുവാനായി മേലാറ്റൂരിലെ ആകാശ് എസ്.മാധവൻ (32) രാമനാട്ടുകരയിലെ ഗോകുൽദാസ് (32) എന്നിവർ ജപ്പാനിലെത്തി. നവംബർ 1 മുതൽ 6 വരെയാണ് ജപ്പാനിലെ ടോക്കിയോയിൽ വച്ച് മത്സരങ്ങൾ നടക്കുന്നത്. ആകാശ് ഗോകുൽദാസ് ഡബിൾ‍സ്‌ മത്സരം തുടങ്ങുന്നത് നവംബർ രണ്ടിനാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്ന് 16 ടീമുകളാണ് ചാംപ്യൻ ഷിപ്പിൽ പങ്കെടുക്കുന്നത്.ലോക റാങ്കിങ്ങിൽ 16 സ്ഥാനങ്ങളിൽ എത്തുന്നവർക്കാണ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. ലോക റാങ്കിങ്ങിൽ 21-ാം സ്ഥാനത്ത് ഉണ്ടായിരുന്ന ആകാശ് -ഗോകുൽ ദാസ് സഖ്യം ഉഗാണ്ടയിൽ നടന്ന ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയതോടെയാണ് റാങ്കിങ്ങിൽ 14-ാം സ്ഥാനത്ത് എത്തി ലോക പാരാ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലേക്ക് സിലക്‌ഷൻ ലഭിച്ചത്. മേലാറ്റൂർ ഇടത്തളമടത്തിൽ സേതുമാധവൻ ഗീത ദമ്പതികളുടെ മകനാണ് ...
കൊടികുത്തിമല റോഡിലെ ഇറക്കവും വളവും; അപകടം പതിവാകുന്നു
Local

കൊടികുത്തിമല റോഡിലെ ഇറക്കവും വളവും; അപകടം പതിവാകുന്നു

Perinthalmanna RadioDate: 31-10-2022പെരിന്തൽമണ്ണ: ഇറക്കവും വളവുകളും വശങ്ങളിൽ താഴ്ചയുമുള്ള റോഡാണ് കൊടി കുത്തിമലയിലേത്. മലയുടെ ബേസ് സ്റ്റേഷൻ വരെയാണ് വാഹന യാത്ര അനുവദിക്കാറുള്ളത്‌. തിരിച്ചിറങ്ങുമ്പോളാണ് കൂടുതലും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. പരിചയക്കുറവും അമിതവേഗതയും വാഹനത്തിന്റെ ക്ഷമതയുമെല്ലാം കാരണങ്ങളാണ്. ഇന്നലെ യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം ബേസ്‌ സ്റ്റേഷന് ഏറെ താഴെയാണ്. അധികം വീതിയില്ലാത്ത റോഡിൽ ഇറക്കവുമാണ്. ഇറക്കം ഇറങ്ങിയെത്തുന്നത് ചെറിയൊരു വളവിലേക്കാണ്. ഈ വളവിന് താഴേക്കാണ് സ്കൂട്ടർ വീണത്.തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ ഉയർന്ന് പൊങ്ങി തൊട്ടടുത്ത ചെറുറോഡും കടന്ന് മറിയുകയായിരുന്നു. ആദ്യം ചാടിയ സ്ഥലത്ത് സ്കൂട്ടറിന്റെ ഭാഗങ്ങൾ വീണ് കിടക്കുന്നുണ്ട്. മുൻവശം തകർന്നിട്ടുണ്ട്. ഇവിടെ സുരക്ഷാവേലിയോ മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ല. അപകട മേഖലയായ കൊടികുത്തിമല റോഡിൽ 2018 നവംബറിലുണ്...
പെരിന്തൽമണ്ണ പോലീസ് ഒരു മാസത്തിനിടെ പിടിച്ചത് 260 ഗ്രാം എം.ഡി.എം.എ.
Local

പെരിന്തൽമണ്ണ പോലീസ് ഒരു മാസത്തിനിടെ പിടിച്ചത് 260 ഗ്രാം എം.ഡി.എം.എ.

Perinthalmanna RadioDate: 31-10-2022പെരിന്തൽമണ്ണ: ലഹരിക്ക് എതിരേയുള്ള നടപടികൾ കർശനമാക്കിയതിന്റെ ഭാഗമായി ഒരുമാസത്തിനിടെ പെരിന്തൽമണ്ണ പോലീസ് പിടിച്ചെടുത്തത് 260 ഗ്രാം എം.ഡി.എം.എ.യും 155 കിലോഗ്രാം കഞ്ചാവും. മൂന്നു കേസുകളിലാണ് വിപണിയിൽ പത്തുലക്ഷത്തോളം രൂപ വിലവരുന്ന എം.ഡി.എം.എ. പിടികൂടിയത്. നാലു പ്രതികളെ എം.ഡി.എം.എ. സഹിതവും ഇവർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയ രണ്ടുപേരെ പിന്നീടും അറസ്റ്റുചെയ്തു. പിക്കപ്പ്‌വാനിൽ പ്രത്യേക അറയുണ്ടാക്കി പുതിയ രീതിയിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചത്. സാധാരണ മയക്കുമരുന്നുമായി പിടിയിലാകുന്നവരിൽ അന്വേഷണം അവസാനിക്കുകയായിരുന്നു പതിവ്. എന്നാൽ കാറിലും ബൈക്കിലുമായി വിൽപ്പനയ്ക്കെത്തിച്ച കേസുകളിൽ ഇവർക്ക് മയക്കുമരുന്ന് നൽകിയവരെയും പിടികൂടി. കൊണ്ടോട്ടി സ്വദേശികളായ രണ്ടുപേരെ 35 ഗ്രാമുമായി പിടിച്ചിരുന്നു. ഇവരിൽനിന്നുള്ള സൂചനകൾ അന്വേഷിച്ചാണ് ബെംഗളൂരുവിൽനിന്ന് എം.ഡി...
എക്സൈസ് ഓഫീസ് തീപ്പിടിത്തം; ഷോർട്ട് സർക്യൂട്ട്‌ മൂലമെന്ന്‌ നിഗമനം
Local

എക്സൈസ് ഓഫീസ് തീപ്പിടിത്തം; ഷോർട്ട് സർക്യൂട്ട്‌ മൂലമെന്ന്‌ നിഗമനം

Perinthalmanna RadioDate: 31-10-2022പെരിന്തൽമണ്ണ: എക്സൈസ് റേഞ്ച് ഓഫീസ് കാർഷെഡിൽ ജീപ്പടക്കം 12 വാഹനങ്ങൾ കത്തി നശിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.ജീപ്പിന്റെ മുൻ ഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് സംശയിക്കുന്നത്. അതിനാൽത്തന്നെ ജീപ്പിലുണ്ടായ ഷോർട്ട് സർക്യൂട്ട് കാരണമാകാം തീപ്പിടിത്തമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ജീപ്പിന്റെ പിന്നിലെ ഒരുവശത്തെ ചക്രവും സ്റ്റെപ്പിനിയും കത്തിയിരുന്നില്ല. മലപ്പുറത്തു നിന്നുള്ള ഫൊറൻസിക് സംഘവും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.സംഭവ സ്ഥലത്തിനടുത്ത വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചു. ഈ ഭാഗത്തേക്ക് ക്യാമറ സ്ഥാപിച്ചിരുന്നെങ്കിലും കണക്‌ഷൻ നൽകിയിരുന്നില്ല. എക്സൈസ് ഇന്റലിജൻസ് വിഭാഗവും തീപ്പിടിത്തം സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗം ജോയി...
മലപ്പുറത്തിന്‍റെ ഫുട്ബാൾ മുഹബ്ബത്തുമായി മോഹൻലാലി​ന്‍റെ ലോകകപ്പ് ഗാനം -VIDEO
Kerala, Latest, Local, Sports, Trending

മലപ്പുറത്തിന്‍റെ ഫുട്ബാൾ മുഹബ്ബത്തുമായി മോഹൻലാലി​ന്‍റെ ലോകകപ്പ് ഗാനം -VIDEO

ദോഹ: ലോകകപ്പ് കലാശപ്പോരാട്ട വേദിയായ ലുസൈൽ സ്റ്റേഡിയത്തിനരികിൽ നിന്നും വീശിയടിച്ചെത്തിയ കാറ്റിനൊപ്പം മലയാളത്തിന്‍റെ പ്രിയപ്പെട്ട താരം പാടി അഭിനയിച്ച ലോകകപ്പ് ഗാനവും കാൽപന്തു ലോകത്തിന്റെ ഹൃദയങ്ങളിലേക്ക് പറന്നിറങ്ങി. കേരളത്തിന്റെയും മലപ്പുറത്തിന്റെയും ഫുട്ബാൾ ആവേശത്തെ വരികളിലൂം ദൃശ്യങ്ങളിലും അതേ പടി പകർത്തിയാണ് മോഹൻലാലിന്റെ ലോകകപ്പ് ഗാനം പുറത്തിറങ്ങിയത്. ​മലപ്പുറത്തെ മുതിർന്നവരിലും സ്ത്രീകളിലും കുടുംബങ്ങളിലും കുട്ടികളിലും ഒരുപോലെ പടർന്നു പന്തലിച്ച ഫുട്ബാൾ ആവേശം ഒരുതരിപോലും ചോരാതെ വരികളിലും ദൃശ്യങ്ങളിലുമായി ചിത്രീകരിച്ച ലോകകപ്പ് ഗാനം അടപ്പുതുറക്കാത്തൊരു അതിശയച്ചെപ്പു പോലെയാണ് മോഹൻ ലാൽ ദോഹയിലെത്തിച്ചത്.മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൂർത്തിയാക്കിയ അതിശയച്ചെപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും വിളിപ്പാടകലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ കാൽപന്ത് ആരാധരിലേക്ക്...
പെരിന്തല്‍മണ്ണ നഗരസഭ ഇന്‍ഡോര്‍ മാര്‍ക്കറ്റ് പാതിവഴിയില്‍
Local

പെരിന്തല്‍മണ്ണ നഗരസഭ ഇന്‍ഡോര്‍ മാര്‍ക്കറ്റ് പാതിവഴിയില്‍

Perinthalmanna RadioDate: 30-10-2022പെരിന്തല്‍മണ്ണ: 40 കോടി രൂപ മുടക്കി നിര്‍മിക്കുന്ന ആധുനിക ഇന്‍ഡോര്‍ മാര്‍ക്കറ്റിന് മുന്‍കൂര്‍ പണം നല്‍കി മുറികള്‍ ലേലത്തിന് എടുത്തവര്‍ കെട്ടിടം പൂര്‍ത്തിയാവാത്തതിനാല്‍ നിരാശയില്‍. ഒറ്റ വര്‍ഷം കൊണ്ട് കെട്ടിടം പൂര്‍ത്തിയാക്കി സംരംഭം തുടങ്ങാന്‍ സൗകര്യം ചെയ്ത് നല്‍കുമെന്ന് ഉറപ്പു നല്‍കിയാണ് പ്രവാസികളില്‍ നിന്നടക്കം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ മുന്‍കൂറായി പണം വാങ്ങിയത്. ഇതിനായി കെട്ടിടത്തിന്റെ രൂപ രേഖ മാത്രം കാണിച്ച്‌ രണ്ടു ദിവസം ലേല നിക്ഷേപ സംഗമവും നടത്തി. 2019 ഫെബ്രുവരി 19 നാണ് മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും എന്നായിരുന്നു നഗരസഭ അറിയിച്ചിരുന്നത്. ഇത് പൂര്‍ത്തിയാക്കാന്‍ കൂടിയാണ് മുന്‍കൂര്‍ നിക്ഷേപം സ്വീകരിച്ചത്.അതേ സമയം, പണം മുടക്കിയവര്‍ മൂന്നു വര്‍ഷമായി കാത്തിരിക്കുകയാ...