Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നു
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നു

Perinthalmanna RadioDate: 29-10-2022പെരിന്തൽമണ്ണ: രാത്രി ഇരുട്ടിലായിരുന്ന പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നു. മോർച്ചറി കെട്ടിടത്തിനു സമീപം ജലസംഭരണിയുടെ സമീപത്ത് സോളാർ മിനി ഹൈമാസ്റ്റ് ലൈറ്റും കാൻസർ യൂണിറ്റിന് സമീപം മതിലിന് മുകളിലും പുതിയ ബ്ലോക്കിന് പിന്നിൽ ഓക്‌സിജൻ സിലിൻഡർ സൂക്ഷിക്കുന്ന കെട്ടിടത്തിന് സമീപവും ഓരോ സോളാർ ലൈറ്റുകളുമാണ് സ്ഥാപിക്കുന്നത്. അനെർട്ടിനാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ചുമതല നൽകിയിരിക്കുന്നത്. ഒരുമാസത്തിനകം ഇവ സ്ഥാപിക്കും. നാലു ലക്ഷം രൂപയാണ് പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് ചെലവഴിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അറിയിച്ചു. ...
സർവത്ര വിലക്കയറ്റം; സാധാരണക്കാരുടെ നെഞ്ചിടിപ്പ് ഉയരുന്നു
Local

സർവത്ര വിലക്കയറ്റം; സാധാരണക്കാരുടെ നെഞ്ചിടിപ്പ് ഉയരുന്നു

Perinthalmanna RadioDate: 29-10-2022മലപ്പുറം: മലയാളിയുടെ ഭക്ഷണത്തിലെ നായകനായ അരിക്ക് വില 50 കടന്നിട്ടു ദിവസങ്ങളായി. ചെറിയ ഉള്ളി 100ൽ എത്തി. കോഴിയിറച്ചി 200 വരെയായി. ചുവന്ന മുളകിന് 300. നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുമ്പോൾ സാധാരണക്കാരുടെ നെഞ്ചിടിപ്പും ഉയരുകയാണ്.നാടൻ പച്ചക്കറികൾക്കും കിഴങ്ങുകൾക്കുമാണ് നിലവിൽ വിലക്കുറവ്. 160 രൂപയുണ്ടായിരുന്ന കൂർക്കയ്ക്ക് ഇപ്പോൾ 60 രൂപയാണ്.കപ്പ 50 ആയിരുന്നെങ്കിലും 40 ലേക്ക് താഴ്ന്നിട്ടുണ്ട്. 48 രൂപയുണ്ടായിരുന്ന വെള്ളരിക്കയ്ക്ക് പാതിവിലയായി. കോഴിത്തീറ്റയുടെ വില വർധനയാണ് ചിക്കന്റെ വിലക്കയറ്റയത്തിന് കാരണമായി കച്ചവടക്കാർ പറയുന്നത്. അടുത്ത നാളുകളിലാണ് വലിയ തോതിൽ വില കയറിയത്. അതേ സമയം ജനപ്രിയ മത്സ്യയിനങ്ങളായ മത്തി, അയല തുടങ്ങിയവയ്ക്ക് വിലക്കുറവുണ്ട് എന്നത് ആശ്വാസമാണ്.പലചരക്ക്, പച്ചക്കറി സാധനങ്ങളുടെ വില. ബ്രാക്കറ്റിൽ മുൻ വില. (മലപ്പുറം ജില്ലയിലെ ശരാശ...
ആനമങ്ങാട് സപ്ലൈകോ സൂപ്പർ സ്റ്റോർ ഉദ്ഘാടനം ചെയ്തു
Local

ആനമങ്ങാട് സപ്ലൈകോ സൂപ്പർ സ്റ്റോർ ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 29-10-2022ആലിപ്പറമ്പ്: ആനമങ്ങാട്ടെ മാവേലി സ്റ്റോർ സൂപ്പർ സ്റ്റോർ പദവിയിലേക്ക് ഉയർത്തി പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ഉപഭോക്താക്കൾക്ക് സാധനങ്ങൾ തിരഞ്ഞെടുക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ ഓൺലൈനിൽ സൂപ്പർ സ്റ്റോർ ഉദ്ഘാടനം ചെയ്തു.നജീബ് കാന്തപുരം എം.എൽ.എ. അധ്യക്ഷത വഹിച്ചു. ആലിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്‌സൽ ആദ്യവിൽപ്പന നടത്തി. വൈസ് പ്രസിഡന്റ് കെ. ഷീജ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ, വാർഡംഗങ്ങളായ സി. ബാലസുബ്രഹ്മണ്യൻ, ലീന ശാന്തിനി, സപ്ലൈകോ ചെയർമാൻ ഡോ. സഞ്ജീബ് കുമാർ പഡ്‌ജോഷി, മേഖലാ മാനേജർ എം.വി. ശിവകാമിയമ്മാൾ തുടങ്ങിയവർ പ്രസംഗിച്ചു. ...
ഓരാടംപാലം- മാനത്തുമംഗലം ബൈപാസ്; പരിശോധനക്ക് കിഫ്ബി സംഘം ഇന്നെത്തും
Local

ഓരാടംപാലം- മാനത്തുമംഗലം ബൈപാസ്; പരിശോധനക്ക് കിഫ്ബി സംഘം ഇന്നെത്തും

Perinthalmanna RadioDate: 29-10-2022പെരിന്തൽമണ്ണ: 2010ൽ ഭരണാനുമതിയായി 10 കോടി രൂപ നീക്കി വെച്ച് പിന്നീട് കടലാസിൽ ഉറങ്ങിയ അങ്ങാടിപ്പുറം ഓരാടംപാലം - മാനത്തുമംഗലം ബൈപാസിനായി ശനിയാഴ്ച കിഫ്ബി ഉദ്യോഗസ്ഥ സംഘം പരിശോധനക്കെത്തും. അങ്ങാടിപ്പുറത്തും മാനത്തുമംഗലത്തും പരിശോധന നടത്തിയ ശേഷം ഉച്ചക്ക് 12ന് വ്യാപാരികളെ അടക്കം പങ്കെടുപ്പിച്ച് നജീബ് കാന്തപുരം എം.എൽ.എയുടെ ഓഫിസിൽ ചർച്ചയും നടത്തും. പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ടൗണുകളിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായി നിർദേശിച്ചതാണ് പുതിയ ബൈപാസ്. 4.01 കി.മീ നീളത്തിൽ പുതുതായി 36.5 ഹെക്ടർ സ്വകാര്യ ഭൂമി ഏറ്റെടുത്തു വേണം റോഡ് നിർമിക്കാൻ. നിലവിലെ അങ്ങാടിപ്പുറം മേൽപാലം നിർമിക്കുന്നതിന് മുമ്പ് നിർദേശിച്ചതായിരുന്നു ബൈപാസ്. ബൈപാസ് ചുങ്കപ്പാതയായി ബി.ഒ.ടി അടിസ്ഥാനത്തിൽ നിർമിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ട്. പൂർണമായി സർക്കാർ...
താഴെക്കോട് ജി.എം.എൽ.പി. സ്‌കൂളിൽ പ്രൗഢം പ്രോജ്ജ്വലം ഉദ്ഘാടനം ചെയ്തു
Local

താഴെക്കോട് ജി.എം.എൽ.പി. സ്‌കൂളിൽ പ്രൗഢം പ്രോജ്ജ്വലം ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 28-10-2022താഴേക്കോട്: താഴെക്കോട് ജി.എം.എൽ.പി. സ്‌കൂളിലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയായ ‘പ്രൗഢം പ്രോജ്ജ്വലം’ രണ്ടാഘട്ടം ഉദ്ഘാടനം ചെയ്തു. ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം, എൽ.എസ്.എസ്. വിജയികളെ ആദരിക്കൽ എന്നിവ നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് സോഫിയ അധ്യക്ഷത വഹിച്ചു.അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനവും പരിപൂർണ പഠന പിന്തുണ കിറ്റ് വിതരണവും പെരിന്തൽമണ്ണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സ്രാജുട്ടി നിർവഹിച്ചു. സ്‌കൂൾതല വിശാല ലൈബ്രറി, ലബോറട്ടറി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ നിർവഹിച്ചു. പ്രദർശന ബോർഡ്, സ്‌കൂൾ സേവിങ്സ് സ്‌കീം, ജന്മദിനം ഒരു കരുതൽ, ക്ലാസ് പ്രദർശന ബോർഡുകൾ, ലൈബ്രറികൾ, നോട്ടീസ് ബോർഡ്, തൂലിക തരംഗിണി എന്നിവയും ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക ശ്രീദേവി, പഞ്ചായത്ത് അംഗങ്ങളായ ടി. ഷീല, സാജി, വാഴത്തോടി മുസ്തഫ, വ...
പെരിന്തല്‍മണ്ണയില്‍ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍
Local

പെരിന്തല്‍മണ്ണയില്‍ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍

Perinthalmanna RadioDate: 28-10-2022പെരിന്തല്‍മണ്ണ: ടൗണിന് സമീപം കാറില്‍ വില്‍പ്പനയ്ക്ക് എത്തിച്ച 35 ഗ്രാം എംഡിഎംഎ മയക്കു മരുന്നുമായി കൊണ്ടോട്ടി സ്വദേശികളെ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി മൊറയൂര്‍ സ്വദേശി കക്കാട്ടുചാലി അത്തിക്കച്ചാലില്‍ മുഹമ്മദ് അനസ് ( 33)നെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് .സുജിത്ത് ദാസ് ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ സി.ഐ. സി.അലവിയും സംഘവും അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പാണ് ജില്ലയില്‍ എംഡിഎംഎ മയക്കു മരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തില്‍ പെട്ട കൊണ്ടോട്ടി സ്വദേശികളായ നൗഫല്‍ (28), മന്‍സൂര്‍ എന്നിവരെ പെരിന്തല്‍മണ്ണ ടൗണില്‍ വച്ച് 35ഗ്രാം എംഡിഎംഎ സഹിതം പെരിന്തല്‍മണ്ണ സി.ഐ. സി.അലവി, എസ്.ഐ. എ.എം. മുഹമ്മദ് യാസിര്‍ എന്നിവർ അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ സി.ഐ.സി.അലവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പോലീസ് കസ്റ്റഡിയില...
മങ്കടയിലെ വികസന പ്രശ്നങ്ങൾ; ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം നാളെ
Local

മങ്കടയിലെ വികസന പ്രശ്നങ്ങൾ; ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം നാളെ

Perinthalmanna RadioDate: 28-10-2022പെരിന്തൽമണ്ണ: മങ്കട മണ്ഡലത്തിലെ വിവിധ വികസന പ്രശ്നങ്ങൾ ഉന്നയിച്ച് മഞ്ഞളാംകുഴി അലി എം.എൽ.എയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ അങ്ങാടിപ്പുറം ടൗണിൽ ജനപ്രതിനിധികൾ കുത്തിയിരി സമരം നടത്തും. 2016ൽ ഭരണാ അനുമതിയായ വൈലോങ്ങര ഓരാടംപാലം ബൈപാസിന് ഫണ്ട് അനുവദിച്ച് പൂർത്തിയാക്കുക, 2010ൽ പ്രാഥമിക വിഹിതം നീക്കിവച്ച ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് റോഡ് ഭൂമി ഏറ്റെടുത്ത് പൂർത്തിയാക്കുക, പാടെ തകർന്ന അങ്ങാടിപ്പുറം വളാഞ്ചേരി റോഡിന് പ്രാഥമികമായി കണക്കാക്കിയ 15 കോടി രൂപ അനുവദിച്ച് ബി.എം ആൻഡ് ബി.സിയിൽ പ്രവൃത്തി നടത്തുക, നേരത്തേ ദേശീയ പാത അതോറിറ്റിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന മക്കരപ്പറമ്പ് ബൈപാസ് പദ്ധതി എൻ.എച്ച്.എ ഉപേക്ഷിച്ച സ്ഥിതിക്ക് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കുക തുടങ്ങിയവയാണ് മുഖ്യ ആവശ്യങ്ങൾ.മങ്കട താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെ...
ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് അതിഥി തൊഴിലാളികള്‍
Local

ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് അതിഥി തൊഴിലാളികള്‍

Perinthalmanna RadioDate: 28-10-2022പെരിന്തൽമണ്ണ: ലഹരിക്കെതിരേ പ്രതിജ്ഞയെടുത്ത് ജില്ലയിലെ അതിഥിത്തൊഴിലാളികൾ. പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ അതിഥിത്തൊഴിലാളികൾക്കിടയിൽ തൊഴിൽവകുപ്പ് നടത്തുന്ന ‘കവച്’ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനത്തിലായിരുന്നു പ്രതിജ്ഞ. ലഹരി ഉപയോഗിക്കില്ലെന്നും ഉപയോഗിക്കുന്നവരെ പിന്തിരിപ്പിക്കുമെന്നും അവർ പ്രതിജ്ഞ ചെയ്തുബോധവത്കരണ പരിപാടി നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പുരോഗതിയില്‍ അതിഥി തൊഴിലാളികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലഹരി അല്‍പ്പ സമയത്തേക്ക് കൃത്രിമ സന്തോഷം നല്‍കാമെങ്കിലും ഉപയോഗം മനുഷ്യന്റെ ജീവന്‍ അപകടത്തിലാക്കുന്ന ഒന്നാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജെ താജുദ്ദീന്‍ കുട്ടി ക്ലാസെടുത്തു. മേജര്‍ രവി നായര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ലേബര്‍ ഓഫീസര്‍ ജനറല്‍ കെ.ജയപ്രകാശ് നാരായ...
മണ്ണാർമല ബേക്കറി കടയിൽ തീപിടുത്തം
Local

മണ്ണാർമല ബേക്കറി കടയിൽ തീപിടുത്തം

Perinthalmanna RadioDate:27-10-2022പെരിന്തൽമണ്ണ: മണ്ണാർമല കടമുറിയിൽ ഗ്യാസ് സിലിണ്ടർ ചോർച്ചയാണ് തീ പടരാൻ കാരണം.തീപടർന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. വൈകുന്നേരം എഴുമണിയോട് കൂടിയാണ് സംഭവം. തീപിടുത്തത്തിൽ ബേക്കറി കടമുറി പൂർണമായും കത്തി നശിച്ചു.ആർക്കും പരിക്കുകൾ ഇല്ല,ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറികാതിരുന്നത് വൻദുരന്തം ഒഴിവാക്കി. ട്രോമാകെയറും പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. ഫയർ ഫോഴ്സ് വാഹനം എത്താൻ വൈകിയത് ആശങ്ക പടർത്തി. സംഭവത്തെ തുടർന്ന് കാര്യവട്ടം - പട്ടിക്കാട് റോഡിൽ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ മാട്റോഡ് വഴി തിരിച്ചുവിടുകയായിരുന്നു.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഓരാടംപാലം- വൈലോങ്ങര ബൈപ്പാസ്: ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കെത്തി
Local

ഓരാടംപാലം- വൈലോങ്ങര ബൈപ്പാസ്: ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കെത്തി

Perinthalmanna RadioDate: 27-10-2022അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഓരാടംപാലം-വൈലോങ്ങര ബൈപ്പാസിന്റെ പുതുക്കിയ അലൈൻമെന്റ് ആർ.ബി.ഡി.സി.കെ, കിറ്റ്‌കോ ഉദ്യോഗസ്ഥർ പരിശോധിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ.യുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.പുതുക്കിയ അലൈൻമെന്റിന് കിഫ്ബി നേരത്തേ അംഗീകാരം നൽകിയിരുന്നു. മണ്ണുപരിശോധനയും മറ്റു സാങ്കേതിക പരിശോധനകളും ഉടൻ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ഹൈക്കോടതി കേസിനെത്തുടർന്ന് മങ്കട എം.എൽ.എ. മഞ്ഞളാംകുഴി അലി ധനകാര്യ, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. നിയമസഭയിൽ പ്രശ്‌നം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ അലൈൻമെന്റ് സംബന്ധിച്ച നിർദേശവും റഫ് എസ്റ്റിമേറ്റും ആർ.ബി.ഡി.സി.കെ.യ്ക്ക് സമർപ്പിച്ചിട്ടുണ്ട്. തുടർനടപടികൾക്കായാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. 2016-ൽ ഭരണാനുമതി നൽകി കിഫ്ബി മുഖാന്ത...