Local

ജില്ലയിൽ 49 ഇടങ്ങളിൽ സ്ഥാപിച്ച എഐ ക്യാമറകൾ ഉടൻ ഫൈൻ ഈടാക്കി തുടങ്ങും
Local

ജില്ലയിൽ 49 ഇടങ്ങളിൽ സ്ഥാപിച്ച എഐ ക്യാമറകൾ ഉടൻ ഫൈൻ ഈടാക്കി തുടങ്ങും

മലപ്പുറം: സേഫ് കേരള പദ്ധതിയിൽ ജില്ലയിൽ 49 ഇടങ്ങളിൽ സ്ഥാപിച്ച എ.ഐ (നിർമ്മിത ബുദ്ധി) കാമറകൾ ഉടൻ ഫൈൻ ഈടാക്കിത്തുടങ്ങും. നാഷണൽ ഇൻഫർമാറ്റിക് സെന്ററിൽ നിന്നുള്ള വാഹനങ്ങളുടെ ഡാറ്റയും കാമറ വഴി ലഭിക്കുന്ന വിവരങ്ങളും വിശകലനം ചെയ്യുന്നതിലെ സോഫ്റ്റ്‌വെയർ പ്രശ്നങ്ങളാണ് ഫൈൻ ഈടാക്കുന്നത് നീളാൻ കാരണം. നിലവിൽ നടത്തുന്ന ട്രയൽ റണ്ണിൽ പ്രശ്നങ്ങളില്ല. കെൽട്രോണിന്റെ നേതൃത്വത്തിൽ ഏപ്രിലിലാണ് ജില്ലയിൽ കാമറകൾ സ്ഥാപിച്ചത്. സെപ്തംബറോടെ ഫൈൻ ഈടാക്കി തുടങ്ങുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു.എ.ഐ കാമറകൾ ശേഖരിക്കുന്ന ദൃശ്യങ്ങൾ കോട്ടയ്ക്കലിലെ മോട്ടോർവാഹന വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്‌മെന്റ് കൺട്രോൾ റൂമിൽ പരിശോധിക്കുന്നുണ്ട്. സർക്കാരിന്റെ ഉത്തരവ് ലഭിക്കും മുറയ്ക്ക് പിഴ നോട്ടീസ് അയച്ചു തുടങ്ങുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.കോഴിക്കോട് അടക്കം പല ജില്ലകളിലും എ.ഐ കാമറകളിലൂടെ ഫൈൻ ഈടാക്കി തുടങ്ങിയിട്...
കോഴിക്കോട് – പാലക്കാട് പാതയിലും ആറു ഗേറ്റുകളുള്ള ടോൾ ബൂത്ത് നിർമ്മിക്കുന്നു
Local

കോഴിക്കോട് – പാലക്കാട് പാതയിലും ആറു ഗേറ്റുകളുള്ള ടോൾ ബൂത്ത് നിർമ്മിക്കുന്നു

നവീകരണം പുരോഗമിക്കുന്ന കോഴിക്കോട്– പാലക്കാട് ദേശീയ പാത 966ൽ ടോൾ ബൂത്ത് നിർമിക്കുന്നു. പാലക്കാട് മുണ്ടൂർ ഐആർടിസിക്കു സമീപത്താണ് ആറു ഗേറ്റുകളുള്ള ടോൾബൂത്ത് നിർമാണം ആരംഭിക്കുന്നത്. നിർമാണം പൂർത്തീകരിക്കുന്നതോടെ ഈ പാതയിലും ടോൾ പിരിവ് ഉണ്ടാകുമെന്ന ആശങ്കയിലാണ് യാത്രക്കാർ.താണാവു മുതൽ നാട്ടുകൽ വരെ 43.72 കിലോമീറ്റർ ദൂരം കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ 289 കോടി രൂപ ഫണ്ട് ഉപയോഗിച്ചാണ് നവീകരിക്കുന്നത്. നഷ്ട പരിഹാരം നൽകിയാണ് ഭൂമിയെടുക്കുന്നത്. 100 കോടിയിലേറെ ചെലവു വരുന്ന പദ്ധതികൾക്ക് എല്ലാം ടോൾ പിരിക്കണമെന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ടോൾ ബൂത്ത് നിർമാണം നടക്കുന്നത്.  മുണ്ടൂർ ഭാഗത്തെ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായതോടെയാണ് ടോൾ നിർമാണം സജീവമായത്. ദേശീയ പാതയാണെങ്കിലും മറ്റു ദേശീയപാതകളുടെ വീതിയോ സൗകര്യങ്ങളോ ഈ റോഡിലില്ല. രണ്ടു വരിയിലാണു പാത. 45 മീറ്റർ വീതം വളരെ കുറച്ചു ഭാഗം മാത്രമേയുള്ളു. മീഡിയൻ ഇല...
<em>ദുബായിലെ കാദറലി ടൂർണ്ണമെൻ്റിന് ആവേശോജ്ജലമായ പരിസമാപ്തി</em>
Local

ദുബായിലെ കാദറലി ടൂർണ്ണമെൻ്റിന് ആവേശോജ്ജലമായ പരിസമാപ്തി

പെരിന്തൽമണ്ണ: രണ്ട് ദിവസങ്ങളിലായി  ദുബായ് ഖിസൈസിലെ സ്റ്റാർ ഇൻ്റർനാഷണൽ സ്കൂൾ മൈതാനിയിൽ നടന്നു വന്നിരുന്ന  ദുബായ് കാദറലി ഫുട്ബാൾ സെവൻസ് ടൂർണ്ണമെൻറിൽ ഷാർജയിലെ സ്മൂത്ത് സ്വലൂഷൻ ഫാൽക്കൺ എഫ് സി ജോതാക്കളായി. അബൂദാബിയിലെ സ്ലൈഡേർസ് എഫ്സിയെ (3-2) നെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. മൂന്നും, നാലും ജേതാക്കളായ സക്സസ് പോയൻ്റ് കോളേജ്, അബ്രിക്കോ ഫൈറ്റ് എഫ്സി എന്നി ടീമുകളെ പരാജയ പെടുത്തിയാണ് ഫൈനലിൽ എത്തിയത്. പി ടി ഗ്രൂപ്പ് മങ്കട എം ഡി ഇർഷാദ് ഉൽഘാടനം ചെയ്തു. കാദറലി ക്ലബ്ബ് ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ് അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം പെരിന്തൽമണ്ണ നഗരസഭാ കൗൺസിലർമാരായ പച്ചീരി ഫാറൂഖ്, സുബ്രമണ്യൻ എന്നിവർ വിതരണം ചെയ്തു. കെഫ വൈസ് പ്രസിഡൻ്റ് ബഷീർ കാട്ടൂർ, കെഫ അംഗങ്ങളായ സമ്പത്ത്, അക്ബർ ചാവക്കാട്, യുഎഇ മലപ്പുറം ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻ്റ് ഷരീഫ് അൽ ബക് ഷ, സെക്രട്ടറി റഫീഖ്ല തിരൂർക്കാട്, ട്രഷറ...
മോഡേൺ മാർക്കറ്റ് പണി പൂർത്തീകരിച്ച് കൈമാറണമെന്ന് ലേല ഉടമകളുടെ ആവശ്യം
Local

മോഡേൺ മാർക്കറ്റ് പണി പൂർത്തീകരിച്ച് കൈമാറണമെന്ന് ലേല ഉടമകളുടെ ആവശ്യം

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ സംഘടിപ്പിച്ച ലേല നിക്ഷേപ സംഗമത്തിൽ പങ്കെടുത്ത് കടമുറികൾ ലേലം കൊണ്ട ഉടമകൾക്കു നഗരസഭ വാഗ്ദാനം ചെയ്ത മുറികൾ കൈമാറാനുള്ള നടപടികൾ വേഗമാക്കണമെന്ന് ലേല ഉടമകളുടെ കോ ഓർഡിനേഷൻ കമ്മിറ്റി നഗരസഭയോട് ആവശ്യപ്പെട്ടു. 2019 ൽ നിലവിലുണ്ടായിരുന്ന മാർക്കറ്റ് പൊളിച്ചു മൂന്നു ഏക്കർ സ്ഥലത്ത് 40 കോടി രൂപ ചെലവിൽ ആധുനിക ഇൻഡോർ മാർക്കറ്റ് എന്ന വാഗ്ദാനവുമായാണ് നഗരസഭ ലേല നിക്ഷേപ സംഗമം നടത്തിയത്.സുരക്ഷിത നിക്ഷേപം എന്ന നിലയിൽ മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചത്. ലേല നടപടികൾ പൂർത്തിയാക്കി ഒരു വർഷത്തിനകം മുറികൾ കൈമാറുമെന്നും ലേല തുകയുടെ 50 ശതമാനം തുക മുൻകൂർ കെട്ടിവയ്ക്കണം എന്നുമായിരുന്നു നിബന്ധന. ഇതു പ്രകാരം 25 ലക്ഷം മുതൽ ഒരു കോടി രൂപ വരെ മുൻകൂർ തുക അടവാക്കി നഗരസഭയുമായി കരാറിൽ ഏർപ്പെട്ടവരാണിപ്പോൾ വൻ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.2019 ൽ അധികാരികളെ വിശ്വസിച്ച് പണ അടച്ചവർക്ക് മൂന്നു...
ഓടകൾക്ക് ലക്ഷങ്ങൾ ചെലവാക്കിയിട്ടും മങ്കടയിൽ വെള്ളക്കെട്ട് രൂക്ഷം
Local

ഓടകൾക്ക് ലക്ഷങ്ങൾ ചെലവാക്കിയിട്ടും മങ്കടയിൽ വെള്ളക്കെട്ട് രൂക്ഷം

മങ്കട: ഓടകൾക്കും ഓവുപാലങ്ങൾക്കും ലക്ഷങ്ങൾ ചെലവാക്കിയിട്ടും പ്രയോജനമില്ല. മഴ പെയ്താൽ മങ്കട അങ്ങാടിയിൽ വെള്ളക്കെട്ട് രൂക്ഷം. മങ്കട താഴെ അങ്ങാടിയിലും മേലേ അങ്ങാടിയിൽ പെട്രോൾ പമ്പ് മുതൽ പാലിയേറ്റിവ് ക്ലിനിക്ക് വരെയുമാണ് വെള്ളക്കെട്ട് അനുഭവപ്പെടുന്നത്.മലിനജലം മുഴുവൻ റോഡിൽ പരന്നൊഴുകി കാൽനടയാത്രയും വാഹന യാത്രയും പ്രയാസത്തിലാണ്. താഴെ അങ്ങാടിയിൽ മഞ്ചേരി റോഡിലെ കടകളിൽ വരെ വെള്ളംകയറുന്നു. കഴിഞ്ഞവർഷം ഓടകളും ഓവുപാലങ്ങളും പുതുക്കിപ്പണിതെങ്കിലും വേണ്ടത്ര ആസൂത്രണമില്ലാതെ നടപ്പാക്കിയതിനാൽ ഫലം കണ്ടില്ല.റോഡിലെ വെള്ളം ഓടയിലേക്ക് ഒഴുകാൻ വഴി ഉണ്ടാക്കാത്തതാണ് വിനയായത്. ഇക്കാര്യം നിർമാണ വേളയിൽ നാട്ടുകാർ കരാറുകാരനോട് സൂചിപ്പിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. രണ്ട് വശത്തും ഓടയുണ്ടെങ്കിലും പ്രയോജനമില്ലാത്ത അവസ്ഥയാണ്.പാലക്കത്തടം മില്ലുംപടി മുതൽ വെള്ളം ഒഴുകി മങ്കട താഴെ അങ്ങാടിയിലെത്തുന്നു. ആശുപത്രി റോഡി...
അവധി ദിനങ്ങളിലും മോട്ടോര്‍ വാഹന വകുപ്പിൻ്റെ കർശന പരിശോധന തുടരുന്നു
Local

അവധി ദിനങ്ങളിലും മോട്ടോര്‍ വാഹന വകുപ്പിൻ്റെ കർശന പരിശോധന തുടരുന്നു

മലപ്പുറം: അവധി ദിനങ്ങളിലും കര്‍മനിരതരായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. നിരത്തുകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടും നിയമ ലംഘനങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് നിയമ ലംഘനങ്ങള്‍ കെതിരെയുള്ള  ഓപ്പറേഷന്‍ 'ഫോക്കസ് ത്രീ' പരിശോധന അവധി ദിവസങ്ങളിലും  കര്‍ശനമാക്കിയത്. പരിശോധനയോടൊപ്പം ഓരോ നിയമ ലംഘനങ്ങളെക്കുറിച്ചും അതിന്റെ  ഭവിഷ്യത്തുകളെ കുറിച്ചും ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു.മലപ്പുറം, തിരൂരങ്ങാടി, കൊണ്ടോട്ടി, കോട്ടക്കല്‍, തിരൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ അനധികൃതമായി മോടി കൂട്ടിയ വാഹനങ്ങള്‍ക്കെതിരെയും  അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ക്കെതിരെയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചത് ഹെല്‍മെറ്റും, ഇന്‍ഷുറന്‍സും ഇല്ലാതെ വാഹനം ഓടിച്ചത് തുടങ്ങിയ 18 ...
വളാംകുളവും പരിസര പ്രദേശങ്ങളും പുലി ഭീതിയിൽ
Local

വളാംകുളവും പരിസര പ്രദേശങ്ങളും പുലി ഭീതിയിൽ

പെരിന്തൽമണ്ണ: ആനമങ്ങാട് വളാംകുളവും പരിസര പ്രദേശങ്ങളും പുലി ഭീതിയിൽ. വളാംകുളം, ഒടമല, പരിയാപുരം, വാഴേങ്കട പ്രദേശങ്ങളിൽ പുലിയെ കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. അഭ്യൂഹം ശക്തമായതോടെ ഇന്നലെ പകൽ പോലും ആളുകൾ പുറത്തിറങ്ങാൻ ഭയത്തിലായിരുന്നു. വനം വകു പ്പ് ഉദ്യോഗസ്ഥർ വളാംകുളം മേഖലയിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ വൈകിട്ട് പരിയാപുരം എൽപി സ്കൂൾ പരിസരത്ത് പുലിയെ കണ്ടതായാണ് പറയുന്നത്. പ്രദേശ വാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അഫ്സൽ അറിയിച്ചു....
കരുവാരക്കുണ്ടിൽ ആശങ്കയുണർത്തി അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ
Local

കരുവാരക്കുണ്ടിൽ ആശങ്കയുണർത്തി അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ

കരുവാരക്കുണ്ട്: മലയോരത്ത് ആശങ്കയുണർത്തി വീണ്ടും അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് കരുവാരക്കുണ്ട് മലയോരത്തെ പുഴകളിൽ ശക്തമായ കുത്തൊഴുക്ക് ഉണ്ടായത്. കാട്ടുചോലകളും പുഴകളും വളരെവേഗത്തിൽ നിറഞ്ഞ് വീടുകളിലെ കൃഷിയിടങ്ങളിലൂടേയും റോഡിലൂടേയും ഒഴുകി. മാമ്പറ്റ പാലത്തിൽ വെള്ളം ഉയർന്നൊഴുകി.വൃഷ്ടിപ്രദേശമായ സൈലന്റ് വാലി വനമേഖലയിലുണ്ടായ മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണം. അടയ്ക്കാക്കുണ്ട്, കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ്, കമ്പിപ്പാലം തുടങ്ങിയ ഭാഗങ്ങളിലെ ചെറുതും വലുതുമായ പുഴകളും തോടുകളുമെല്ലാം നിറഞ്ഞൊഴുകി. ഒലിപ്പുഴയിൽ ക്രമാതീതമായ ജലനിരപ്പാണുണ്ടായത്.നാട്ടിൽ മഴ തുടങ്ങും മുമ്പു തന്നെ പുഴകളിലും ചോലകളിലും മലവെള്ളപ്പാച്ചിലുണ്ടായി. തരിശ്, കുണ്ടോട ഭാഗങ്ങളിൽ വീടുകളിലും വെള്ളം കയറി. നിരവധി കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. ഗ്രാമീണമേഖലയിൽ കാര്യമായ മഴ ഉണ്ടായില്ല. ...
പെരിന്തൽമണ്ണ ജൂബിലി റോഡിലെ കുഴികൾ അപകടക്കെണികളാകുന്നു
Local

പെരിന്തൽമണ്ണ ജൂബിലി റോഡിലെ കുഴികൾ അപകടക്കെണികളാകുന്നു

പെരിന്തൽമണ്ണ: ബസ്‌ സ്റ്റാൻഡിലേക്ക് ഉള്ളതടക്കം വാഹനങ്ങൾ പോകുന്ന പെരിന്തൽമണ്ണ ജൂബിലി ബൈപ്പാസ് റോഡിലെ കുഴികൾ അപകടക്കെണികളാകുന്നു. ആയുർവേദ ആശുപത്രിക്ക് സമീപമാണ് വലിയ കുഴികൾ.ഉപരിതലത്തിൽ കുറേഭാഗം ടാറും കുറച്ചുഭാഗങ്ങൾ കോൺക്രീറ്റ് കട്ടകളും വിരിച്ചാണ് റോഡ് നിർമിച്ചിട്ടുള്ളത്. ഇവ രണ്ടുംചേരുന്ന ഭാഗങ്ങളിലാണ് കോൺക്രീറ്റ് അടർന്നുപോയി വലിയ കുഴികളായത്.ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. രാത്രിയിൽ കുഴി ശ്രദ്ധയിൽപ്പെടാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. മാസങ്ങൾക്ക് മുൻപ് ഗ്യാസ് ഏജൻസിക്ക് സമീപത്തെ കുഴിയിൽച്ചാടി നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ആ ഭാഗംമാത്രം കോൺക്രീറ്റ് ചെയ്ത് ശരിയാക്കിയിരുന്നു....
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ ലഹരിവിരുദ്ധ ചിത്രരചന സംഘടിപ്പിച്ചു
Local

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ ലഹരിവിരുദ്ധ ചിത്രരചന സംഘടിപ്പിച്ചു

Perinthalmanna RadioDate: 23-10-2022പെരിന്തൽമണ്ണ: ലഹരിയുടെ അതിവ്യാപനത്തിനെതിരേ നാട്ടൊരുമയ്ക്കുള്ള സന്ദേശവുമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ സംഘ ചിത്രരചനയിൽ വൻ പങ്കാളിത്തം. ബ്ലോക്ക് ഓഫീസിനു മുന്നിൽ സജ്ജമാക്കിയ 200 മീറ്റർ നീളമുള്ള കാൻവാസിൽ വിവിധ മേഖലകളിലുള്ള 2500-ലേറെപ്പേർ ലഹരിവിരുദ്ധ ആശയം പ്രതിഫലിക്കുന്ന ചിത്രങ്ങളും എഴുത്തും രേഖപ്പെടുത്തി.രാവിലെ സബ്കളക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മുഖ്യാതിഥിയായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ജില്ലാ ജഡ്ജ് കെ.പി. അനിൽകുമാർ, ഞെരളത്ത് ഹരിഗോവിന്ദൻ, മേലാറ്റൂർ രവിവർമ, പി. ഗീത, ഡോ. സൽവ അർഷാദ്, ഇന്ദിര ലക്ഷ്മി, സി.പി. ബിജു, ഡോ. വേണു തുടങ്ങിയവർ പങ്കെടുത്തു.താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ട്രോമാ കെയർ, ഐ.എം.എ., ബ്ലഡ് ഡോണേഴ്‌സ് കേരള, ന...