റിസ വികസനത്തിന് സ്ഥലമേറ്റെടുപ്പ്; സാമൂഹികാഘാത പഠനം 8ന് തുടങ്ങും
Perinthalmanna RadioDate: 05-02-2023കോഴിക്കോട് വിമാന താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം 8ന് തുടങ്ങുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ. സാമൂഹിക ആഘാത പഠനത്തിനു ശേഷം പ്രത്യേക വിദഗ്ധ സമിതി റിപ്പോർട്ട് പരിശോധിക്കും. ഇതും ഭൂഉടമകളുടെ ആശങ്കകളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും. ആരിൽ നിന്നും ബലമായി ഭൂമി ഏറ്റെടുക്കില്ലെന്നും പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന ഭൂവുടമകളുടെയും ജനപ്രതിനിധികളുടെയും സമരസമിതി നേതാക്കളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.എംഎൽഎമാരായ ടി.വി.ഇബ്രാഹിം, പി.അബ്ദുൽഹമീദ്, കലക്ടർ വി.ആർ.പ്രേംകുമാർ, അഡീഷനൽ ജില്ലാ മജിസ്‌ട്രേട്ട് എൻ.എം.മെഹറലി, ഡപ്യൂട്ടി കലക്ടർമാരായ കെ.ശ്രീകുമാർ, കെ.ലത, തദ്ദേശ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ വി.ക...










