മണിയാണീരി കടവിലെ സ്ഥിരം തടയണ; ഉദ്ഘാടന സജ്ജമായിട്ടും തുറക്കാൻ നടപടിയില്ല
Perinthalmanna RadioDate: 04-03-2026 കീഴാറ്റൂർ : രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന കീഴാറ്റൂർ, മേലാറ്റൂർ പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം ലക്ഷ്യമാക്കി നിർമിച്ച മണിയാണീരി കടവിലെ സ്ഥിരം തടയണ ഉദ്ഘാടന സജ്ജമായി. കീഴാറ്റൂർ–മേലാറ്റൂർ പഞ്ചായത്തുകളെ വിഭജിക്കുന്ന വെള്ളിയാറിലെ കല്ലടയിലാണ് സ്ഥിരം തടയണ നിർമിച്ചിട്ടുള്ളത്.സംസ്ഥാന സർക്കാർ 2.30 കോടി രൂപ ചെലവിൽ പുഴയിലെ ഒഴുക്ക് കരിങ്കല്ല് ഉപയോഗിച്ച് തടഞ്ഞു നിർത്തിയാണ് തടയണ നിർമിച്ചിട്ടുള്ളത്. പുഴയിൽ വെള്ളം ഉയർന്നു വരുമ്പോൾ ഒഴുക്കി വിടുന്നതിന് തടയണയിൽ ചീർപ്പ് സംവിധാനം ഉണ്ട്.നേരത്തെ മണൽചാക്ക് കൊണ്ടു നിർമിച്ച തടയണയാണ് ഉണ്ടായിരുന്നത്. പുഴയിലെ വെള്ളം സമീപത്തെ കോട്ടക്കുന്നിന്റെ മുകളിൽ നിർമിച്ച ജലസംഭരണിയിലേക്ക് പമ്പ് ചെയ്‌ത് നിറയ്ക്കും. അവിടെനിന്ന് പൈപ് വഴി കീഴാറ്റൂർ, ആനപ്പാംകുഴി, ചെമ്മന്തട്ട എന്നീ വാർഡുകളിലെ 530 വീടുകളിലാണ് നിലവിൽ നിത്യവും ജലവിതരണം നടത്തുന്നത്. ഇതിന്...










