Local

തദ്ദേശവാർഡ് പുനർവിഭജനം; പുതിയ വീട്ടുനമ്പർ ഉടൻ, കെ-സ്‌മാർട്ടിൽ നമ്പർ ക്രമീകരണം തുടങ്ങി

Local

തദ്ദേശവാർഡ് പുനർവിഭജനം; പുതിയ വീട്ടുനമ്പർ ഉടൻ, കെ-സ്‌മാർട്ടിൽ നമ്പർ ക്രമീകരണം തുടങ്ങി

Perinthalmanna RadioDate: 02-06-2026 തദ്ദേശവാർഡ് പുനർ വിഭജനം അടിസ്ഥാനത്തിലുള്ള പുതിയ വീട്ടുനമ്പർ ഉടനെത്തും. കെ-സ്മാർട്ടിന്റെ സഹായത്തോടെ വീട്ടുനമ്പറുകൾ ഡിജിറ്റലായി നൽകിത്തുടങ്ങി. ഒരുമാസത്തിനകം സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും പുതിയ വീട്ടുനമ്പർപ്രകാരം നികുതിയടയ്ക്കുന്നതടക്കമുള്ള സേവനങ്ങൾ ലഭ്യമാകും.2025 ജൂലായിൽ പുനർവിഭജന നടപടികൾ പൂർത്തിയായെങ്കിലും പുതിയ വീട്ടുനമ്പർ നൽകിയിരുന്നില്ല. പ്രത്യേക സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ പഴയ നമ്പറുകൾ പോർട്ട് ചെയ്താണ് കെ-സ്മാർട്ടിൽ പുതിയ വീട്ടുനമ്പറായി ഉൾപ്പെടുത്തിയിട്ടുള്ളത്. പരീക്ഷണാർഥം ചില പഞ്ചായത്തുകളിൽ മുഴുവൻ വാർഡിലും പുതിയ വീട്ടുനമ്പർ ഡിജിറ്റലായി അനുവദിച്ചു. ശേഷമാണ് മറ്റ് പഞ്ചായത്തിലും പുതിയ വീട്ടുനമ്പർ അനുവദിക്കാൻ നിർദേശം നൽകിയിട്ടുള്ളത്‌. പുതിയവീട് നിർമിക്കുന്നവർക്കും തൊട്ടടുത്ത വീടിന്റെ തുടർച്ചയായുള്ള വീട്ടുനമ്പർ ലഭിക്കും.അതേസമയം കെ-സ്മാർട്ടിൽ പ...
പട്ടാമ്പി പാലത്തിലെ തകർന്ന കൈവരികൾ പുന:സ്ഥാപിക്കുന്നു

Local

പട്ടാമ്പി പാലത്തിലെ തകർന്ന കൈവരികൾ പുന:സ്ഥാപിക്കുന്നു

Perinthalmanna RadioDate: 02-06-2026 പട്ടാമ്പി: വാഹനമിടിച്ച് തകർന്ന പട്ടാമ്പി പാലത്തിലെ കൈവരികൾ പുനസ്ഥാപിക്കുന്ന പ്രവൃത്തികൾ അധികൃതർ ആരംഭിച്ചു. വെൽഡിങ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് കഴിഞ്ഞ ദിവസം തുടക്കമായത്.മാസങ്ങൾക്ക് മുൻപാണ് വാഹനമിടിച്ച് പാലത്തിന്റെ ഒരു ഭാഗത്തെ കൈവരികൾ തകർന്നത്. അതിന് ശേഷം കയർ ഉപയോഗിച്ചുള്ള താൽക്കാലിക സുരക്ഷാ സംവിധാനം മാത്രമാണ് ഇവിടെ ഒരുക്കിയിരുന്നത്. ഇത് വലിയ അപകട സാധ്യതയ്ക്കാണ് വഴിവെച്ചിരുന്നത്. വിദ്യാലയങ്ങൾ തുറക്കുകയും മഴക്കാലം ആരംഭിക്കുകയും ചെയ്തതോടെ, വിദ്യാർത്ഥികൾ അടക്കം നിരവധി കാൽനടയാത്രക്കാർ ആശ്രയിക്കുന്ന പാലത്തിലെ ഈ അവസ്ഥ വലിയ അപകട ഭീഷണിയാണ് ഉയർത്തിയിരുന്നത്. തകർന്ന കൈവരികൾ പുനസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.ഈ സാഹചര്യത്തിലാണ് അധികൃതർ അറ്റകുറ്റപ്പണികളുമായി രംഗത്തെത്തിയത്. നിലവിൽ തകർന്ന ഭാഗങ്ങൾ വെൽഡിങ് ചെയ്ത് ഉറപ്പിക്കുന്ന പ്രവൃത്തികൾ തകൃതിയായി പുരോഗമി...
പ്ലസ്‌ വൺ പ്രവേശനം; അപേക്ഷ സമർപ്പണം നാളെ അവസാനിക്കും

Local

പ്ലസ്‌ വൺ പ്രവേശനം; അപേക്ഷ സമർപ്പണം നാളെ അവസാനിക്കും

Perinthalmanna RadioDate: 02-06-2026 സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്‌ ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധി ബുധനാഴ്‌ച അവസാനിക്കും. തിങ്കൾ വൈകിട്ട്‌ അഞ്ച്‌ വരെയുള്ള കണക്കനുസരിച്ച്‌ 4,19,518 പേർ അപേക്ഷ സമർപ്പിച്ചു. 17,698 പേർ സിബിഎസ്‌ഇയും 1,906 പേർ ഐസിഎസ്‌ഇ സിലബസും പഠിച്ചവരാണ്‌. 40,262 വിദ്യാർഥികൾ സ്വന്തം ജില്ലയ്‌ക്ക്‌ പുറമേ മറ്റു ജില്ലകളിൽ കൂടി അപേക്ഷ നൽകി. എംആർഎസ്‌ സ്‌കൂളുകളിൽ 1,574 അപേക്ഷ ലഭിച്ചു.ജൂൺ 8ന്‌ ട്രയൽ അലോട്ട്‌മെന്റും 15ന്‌ ഒന്നാം അലോട്ട്‌മെന്റും നടക്കും. ട്രയൽ അലോട്ട്‌മെന്റിന്റെ അവസരത്തിൽ വിദ്യാർഥികൾക്ക്‌ തെറ്റുകൾ തിരുത്തുന്നതിനും സ്‌കൂളും വിഷയവും മാറ്റുന്നതിനും അവസരമുണ്ട്‌. മുഖ്യ അലോട്ട്‌മെന്റ്‌ പ്രക്രിയക്ക്‌ ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ നടത്തും. മാനേജ്‌മെന്റ്‌, കമ്യൂണിറ്റി, അൺ എയ്‌ഡഡ്‌ ക്വാട്ട സീറ്റുകളിലേക്ക്‌ അതാത്‌ സ്‌കൂളുകളിൽ അ...
അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകളുടെ നീളംകൂട്ടും

Local

അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകളുടെ നീളംകൂട്ടും

Perinthalmanna RadioDate: 02-06-2026 നിലമ്പൂർ: ദക്ഷിണ റെയിൽവേ അഡീഷനൽ ജനറൽ മാനേജർ വിപിൻ കുമാർ നിലമ്പൂർ സ്റ്റേഷൻ സന്ദർശിച്ചു. നിലമ്പൂർ പാതയുടെ വികസനാവശ്യങ്ങളിൽ പി.വി.അബ്ദുൽ വഹാബ് എംപി, ആര്യാടൻ ഷൗക്കത്ത് എംഎൽഎ, നിലമ്പൂർ മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവർ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുമെന്ന് ജനറൽ മാനേജർ വിപിൻ കുമാർ അറിയിച്ചു. തിരുവനന്തപുരം ഷൊർണൂർ വേണാട് എക്‌സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യം അദ്ദേഹം തത്വത്തിൽ അംഗീകരിച്ചു.വന്ദേഭാരത് ട്രെയിനുകൾക്ക് ഷൊർണൂരിൽ നിന്ന് നിലമ്പൂർ ഭാഗത്തേക്ക് കണക്‌ഷൻ ഉറപ്പാക്കും.നിലമ്പൂർ സ്റ്റേഷനിൽ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനാണ് എജിഎം വിപിൻ കുമാർ എത്തിയത്. പാലക്കാട് ഡിആർഎം മധുകർ റൗട്ട് ഒപ്പമുണ്ടായിരുന്നു. അങ്ങാടിപ്പുറം, വാണിയമ്പലം സ്റ്റേഷനുകളിൽ പ്ലാറ്റ്...
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് പ്രവർത്തന സജ്ജം

Local

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് പ്രവർത്തന സജ്ജം

Perinthalmanna RadioDate: 01-06-2026 അങ്ങാടിപ്പുറം:  റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തന സജ്ജമായി.പാലക്കാട് അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ജയകൃഷ്ണ‌ൻ ലിഫ്റ്റിന്റെ പ്രവർത്തനം വിലയിരുത്തി. അടുത്തയാഴ്ച ലിഫ്റ്റ് യാത്രക്കാർക്കായി തുറന്നുകൊടുക്കും.ജോൺസൺ കമ്പനിയാണ് ലിഫ്റ്റ് നിർമാണം ഏറ്റെടുത്തിരുന്നത്. ഒരേസമയം 13 പേർക്ക് ലിഫ്റ്റ് ഉപയോഗിക്കാം. അമൃത് സ്റ്റേഷനായി ഉയർത്തിയ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ എ.ഡി.ആർ.എം. വിലയിരുത്തി. ഇതോടൊപ്പം ചെറിയകുട്ടികൾക്ക് മുലപ്പാൽ നൽകാനുള്ള ഫീഡിങ് റൂമും പ്രവർത്തന സജ്ജമായിട്ടുണ്ട്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക--------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്...
മില്‍മ പാല്‍, തൈര് വില വര്‍ധന ഇന്ന് മുതൽ പ്രാബല്യത്തില്‍

Local

മില്‍മ പാല്‍, തൈര് വില വര്‍ധന ഇന്ന് മുതൽ പ്രാബല്യത്തില്‍

Perinthalmanna RadioDate: 01-06-2026 സംസ്ഥാനത്ത് മില്‍മ പാലിനും തൈരിനും ഉയര്‍ത്തിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിൽ. പാലിന് ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപയും വർധിപ്പിച്ചു. മറ്റു പാൽ ഉൽപന്നങ്ങൾക്ക് വരും ദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട്.പാൽ കവറുകളിൽ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്നും മിൽമ അറിയിച്ചു. പാചകവാതകത്തിന്റെ വില വീണ്ടും ഉയര്‍ന്നതിനൊപ്പം പാല്‍ ഉത്പന്നങ്ങള്‍ക്കും വില കൂടിയതോടെ ഹോട്ടല്‍ ഭക്ഷണത്തിന് ഇനിയും ചെലവേറിയേക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.ക്ഷീരകർഷകരുടെ ചെലവ് വർധിച്ച സാഹചര്യത്തിലാണു പാൽവില കൂട്ടുന്നതെന്നും ലീറ്ററിന് 4 രൂപ കൂട്ടുമ്പോൾ മൊത്തം വർധനയുടെ 83.75% തുക (3.35 രൂപ) കർഷകർക്കു ലഭിക്കുമെന്നും മിൽമ അറിയിച്ചിരുന്നു. അതേസമയം, ഈ തുക അപര്യാപ്തമാണെന്നാണു ക്ഷീരക...
വീണ്ടും പാചകവാതക വില വർധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 42 രൂപ

Local

വീണ്ടും പാചകവാതക വില വർധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 42 രൂപ

Perinthalmanna RadioDate: 01-06-2026 ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വീണ്ടും വർധന. 46 രൂപയാണ് വർധിപ്പിച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾക്ക് ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.തിരുവനന്തപുരത്ത് ഒരു  വാണിജ്യ സിലിണ്ടറിന് 3152 രൂപയും കൊച്ചിയിൽ 3131 രൂപയുമാണ് പുതിയ വില. ഡൽഹിയിൽ 42 രൂപയും കൊൽക്കത്തയിൽ 53.50 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊൽക്കത്തയിലെ പുതിയ നിരക്ക് 3,255.50 രൂപയായി ഉയർന്നു. വർധനക്ക് ആനുപാതികമായി രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വില മാറിയിട്ടുണ്ട്.അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും വിനിമയ നിരക്കും അടിസ്ഥാനമാക്കി എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ വില പരിഷ്കരിക്കുന്നത്.തുടർച്ചയായുണ്ടാകുന്ന വിലവർധനവ് ചെറുകിട ഭക്ഷണ ശാലകളെയും വഴിയോര കച്ചവടക്കാരെയും സാരമായി ബാധിക്കും. ഹോട്ടൽ-റസ്റ്റാറന്റ് മേഖലയെ വലിയ പ്രതിസന്ധിയിലാക...
സ്‌കൂളുകള്‍ ഇന്ന് തുറക്കും; കുട്ടികളെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍

Local

സ്‌കൂളുകള്‍ ഇന്ന് തുറക്കും; കുട്ടികളെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍

Perinthalmanna RadioDate: 01-06-2026 പെരിന്തൽമണ്ണ: രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുന്നു. ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ 40 ലക്ഷത്തോളം വിദ്യാർഥികളാണ് വീണ്ടും അറിവിന്‍റെ ലോകത്തേക്ക് എത്തുന്നത്. ഇതിൽ രണ്ടേമുക്കാൽ ലക്ഷത്തിലധികം വിദ്യാർഥികൾ ഒന്നാം ക്ലാസിലെത്തും.കഴിഞ്ഞ വർഷം സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 2,82,339 കുട്ടികളായിരുന്നു. ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിന് ശേഷമായിരിക്കും ഈ വർഷത്തെ വിദ്യാർഥികളുടെ കണക്ക് പുറത്തു വരിക. ജൂൺ എട്ടിനാകും അത്. കഴിഞ്ഞ വർഷം ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ 35.34 ലക്ഷം വിദ്യാർഥികളാണുണ്ടായിരുന്നത്. ജനന നിരക്ക് കുറഞ്ഞതിനാൽ വർഷങ്ങളായി സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്.അവസാന മൂന്ന് വർഷങ്ങളിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശന...
തുടര്‍ച്ചയായി രണ്ടാം വർഷവും ഐപിഎല്‍ കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്

Local

തുടര്‍ച്ചയായി രണ്ടാം വർഷവും ഐപിഎല്‍ കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്

Perinthalmanna RadioDate: 31-05-2026 അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് കിരീടം നിലനിര്‍ത്തി ആര്‍സിബി. തുടര്‍ച്ചയായി രണ്ടാം തവണയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്‍ കിരീടമുയര്‍ത്തുന്നത്. ആദ്യമ ബാറ്റ് ചെയ്ത ഗുജറാത്ത് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ ആര്‍സിബി മറികടക്കുകയായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തിലും കലാശപ്പോരിന് യോജിക്കുന്ന വെല്ലുവിളി ഉയര്‍ത്താന്‍ ശുബ്മാന്‍ ഗില്ലിനും സംഘത്തിനും കഴിഞ്ഞില്ല. അര്‍ദ്ധ സെഞ്ച്വറി നേടിയ വിരാട് കൊഹ്ലിയാണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് ഗംഭീര തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. വെങ്കിടേഷ് അയ്യര്‍ 32(16) കത്തിക്കയറിയപ്പോള്‍ വെറും 21 പന്തുകളില്‍ ടീം സ്‌കോര്‍ 50 കടന്നു. അഞ്ചാം ഓവറില്‍ അയ്യര്‍ പുറത്തായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. ദേവദത്ത് പടിക്കല്‍ 1(4) പ...
പെരിന്തൽമണ്ണ നഗരസഭാ കൗൺസിൽ യോഗം; ആശുപത്രി എച്ച്എംസികളിൽ രാഷ്‌ട്രീയ മുതലെടുപ്പെന്ന് പ്രതിപക്ഷം

Local

പെരിന്തൽമണ്ണ നഗരസഭാ കൗൺസിൽ യോഗം; ആശുപത്രി എച്ച്എംസികളിൽ രാഷ്‌ട്രീയ മുതലെടുപ്പെന്ന് പ്രതിപക്ഷം

Perinthalmanna RadioDate: 31-05-2026 പെരിന്തൽമണ്ണ ∙ നഗരത്തിലെ ഗവ.ആയുർവേദ ആശുപത്രി, ഹോമിയോപ്പതി ആശുപത്രി, ഹെൽത്ത് സെന്ററുകൾ എന്നിവയുടെ എച്ച്എംസിയിൽ രാഷ്‌ടീയ മുതലെടുപ്പെന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ആക്ഷേപം.നഗരസഭാ അധികൃതർ മുസ്‌ലിം ലീഗിനും കോൺഗ്രസിനും വലിയ തോതിൽ പ്രാതിനിധ്യം നൽകിയപ്പോൾ സിപിഎമ്മിന് വേണ്ടത്ര പരിഗണന നൽകിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.നഗരസഭയിൽ പുതിയ ഭരണ സമിതി അധികാരത്തിൽ വന്ന ശേഷം ഹരിത കർമ സേനയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.കഴിഞ്ഞകാലങ്ങളിൽ നിന്നു വ്യത്യസ്തമായി പുതിയ ഭരണസമിതി അധികാരത്തിൽ വന്ന് നാലു മാസമായപ്പോൾ തിരസ്കൃത മാലിന്യങ്ങൾ കൊണ്ടുപോകുന്നതിൽ ക്രമക്കേട് നടന്നതായി പ്രതിപക്ഷം ആരോപിച്ചു.ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്തതും ജീവനക്കാർക്ക് ശമ്പളം കിട്ടാത്തതും സിപിഎം അംഗങ്ങൾ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങൾ ഭരണപക്ഷ അംഗങ്...