Local

350 രാജ്യാന്തര സർവീസുകൾ റദ്ദാക്കി; ആളൊഴിഞ്ഞ് വിമാനത്താവളങ്ങൾ

Local

350 രാജ്യാന്തര സർവീസുകൾ റദ്ദാക്കി; ആളൊഴിഞ്ഞ് വിമാനത്താവളങ്ങൾ

Perinthalmanna RadioDate: 02-03-2026 ന്യൂ‍ഡൽഹി ∙ പശ്ചിമേഷ്യയിലെ യുദ്ധം കാരണം രാജ്യത്തുനിന്നുള്ള 350 രാജ്യാന്തര വിമാനസർവീസുകൾ റദ്ദാക്കി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നൂറിലേറെ വിദേശ സർവീസുകളാണു റദ്ദാക്കിയത്. ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഇന്ന് അർധരാത്രി വരെ മരവിപ്പിച്ചെന്ന് എയർ ഇന്ത്യ അറിയിച്ചു. പശ്ചിമേഷ്യൻ വ്യോമമേഖല ഉപയോഗിക്കുന്ന സർവീസുകൾ ഇന്ന് അർധരാത്രി വരെ ഇൻഡിഗോയും നിർത്തി.വരുംദിവസങ്ങളിലും സർവീസ് തടസ്സപ്പെട്ടാൽ ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഗൾഫ് മേഖലയിലേക്കും തിരിച്ചും ഇന്നലെ വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധികനിരക്കില്ലാതെ തീയതി മാറ്റാൻ അവസരമുണ്ട്. ഈ മാസം 5 വരെയുള്ള യാത്രകളുടെ ബുക്കിങ്ങിനാണ് ഈ സൗകര്യം. ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യുംകരിപ്പൂർ വിമാനത്താവളത്തിൽനിന്...
സംസ്ഥാനത്ത് ഈ വേനലിൽ വൈദ്യുതി ഉപയോഗം ഉയർന്നേക്കും

Local

സംസ്ഥാനത്ത് ഈ വേനലിൽ വൈദ്യുതി ഉപയോഗം ഉയർന്നേക്കും

Perinthalmanna RadioDate: 02-03-2026 മലപ്പുറം: സംസ്ഥാനത്ത് ഇത്തവണ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ പ്രതിദിന വൈദ്യുതി ഉപയോഗം കഴിഞ്ഞ തവണത്തേക്കാൾ ഉയർന്നേക്കുമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വകുപ്പിന്റെ കണക്ക് പ്രകാരം മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഉപയോഗം കുത്തനെ ഉയരാൻ സാധ്യത. ഇതിൽ ഏപ്രിലിൽ മാത്രം പ്രതിദിന ഉപയോഗം മുൻ വർഷത്തെ അപേക്ഷിച്ച് റെക്കോർഡിൽ എത്താൻ സാധ്യത ഉണ്ടെന്നാണ് കണക്കാക്കുന്നത്.2025 മാർച്ചിൽ പ്രതിദിന ഉപയോഗം ശരാശരി 97.4 മില്യൻ യൂനിറ്റായിരുന്നു. ഇത്തവണ 103.5 മില്യൻ യൂനിറ്റിലേക്ക് ഉയരുമെന്നാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ 6.1 മില്യൻ യൂനിറ്റിന്റെ വർധനവുണ്ടാകും. കഴിഞ്ഞ മാർച്ച് മാസത്തിലാകെ 3020. 192 മില്യൻ യൂനിറ്റായിരുന്നു ഉപയോഗം. ഇത്തവണ മാർച്ചിൽ 3209.43 വരെ എത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. വേനൽ കടുക്കുന്നതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരാനുള്ള സാഹചര്യം മുൻ നിർത്തിയാ...
പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണുന്നത് മലപ്പുറത്ത്

Local

പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണുന്നത് മലപ്പുറത്ത്

Perinthalmanna RadioDate: 02-03-2026 പെരിന്തല്‍മണ്ണ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഇത്തവണ വോട്ടെണ്ണല്‍ കേന്ദ്രമില്ല. പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലെ വോട്ടുകള്‍ മലപ്പുറത്താണ് എണ്ണുക.ഏറെക്കാലമായി പെരിന്തല്‍മണ്ണ, മങ്കട, നിയോജക മണ്ഡലം വോട്ടുകള്‍ പെരിന്തല്‍മണ്ണ ജിവിഎച്ച്‌എസ്‌എസ്, ഗവണ്മെന്റ് മോഡല്‍ എച്ച്‌എസ്‌എസ് എന്നീ സ്കൂളുകളിലായിരുന്നു എണ്ണിയിരുന്നത്.ഇത്തവണ ഈ രണ്ട് മണ്ഡലങ്ങളിലെയും വോട്ടുകളും മഞ്ചേരി, ഏറനാട്, മലപ്പുറം, കൊണ്ടോട്ടി മണ്ഡലങ്ങളിലെയും വോട്ടുകള്‍ മലപ്പുറം മുണ്ടുപറമ്പ് ഗവണ്മെന്റ് കോളജിലാണ് എണ്ണുകവോട്ടെണ്ണല്‍ കേന്ദ്രം, പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ കേന്ദ്രം, ബാലറ്റുകളും വോട്ടിംഗ് മെഷീനുകളും സൂക്ഷിക്കുന്ന കേന്ദ്രങ്ങളും മലപ്പുറം കോളജില്‍ ഒരുക്കും.ഈ കേന്ദ്രങ്ങള്‍ ജില്ലാ കളക്ടർ വിനയ് ഗോയല്‍, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ് എന്നിവർ സന്ദർശിച്ച്‌ സുരക്ഷാ പരിശോധന ന...
തൂത പാലത്തിന്റെ ടാറിങ് പൂർത്തിയായി; ഈ മാസം അവസാനം തുറന്നു കൊടുക്കും

Local

തൂത പാലത്തിന്റെ ടാറിങ് പൂർത്തിയായി; ഈ മാസം അവസാനം തുറന്നു കൊടുക്കും

Perinthalmanna RadioDate: 01-03-2026 പെരിന്തൽമണ്ണ: പാലക്കാട്, മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൂതപ്പുഴയ്ക്ക് കുറുകെയുള്ള പുതിയ തൂത പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. പാലത്തിലെ ടാറിങ് പൂർത്തിയായി. ബാക്കിയുള്ള സൈഡ് വാൾ കോൺക്രീറ്റ് പ്രവൃത്തികൾ കൂടി പൂർത്തിയാക്കി ഈ മാസം അവസാനത്തോടെ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 364 കോടി രൂപ ചെലവിൽ നവീകരിക്കുന്ന മുണ്ടൂർ- തൂത സംസ്ഥാന പാതയിലെ ഒരു പ്രധാന നിർമ്മാണ പദ്ധതിയാണ് തൂതയിലെ പുതിയ പാലം. നിലവിലുള്ള 90 വർഷത്തിലേറെ പഴക്കമുള്ള, വീതി കുറഞ്ഞ പഴയ പാലത്തിന് സമാന്തരമായാണ് പുതിയ പാലം പണിതിരിക്കുന്നത്. 140 മീറ്റർ നീളവും 10 മീറ്റർ വീതിയുമുണ്ട് ഈ പുതിയ പാലത്തിന്. ഗതാഗത കുരുക്കിന് പരിഹാരമായി പുതിയതും വീതിയേറിയതുമായ ഒരു പാലം വേണമെന്നത് ഈ പ്രദേശത്തുകാരുടെ ദീർഘകാലമായുള്ള ആവശ...
കടമുറികളുടെയും കംഫർട് സ്റ്റേഷനുകളുടെയും ലേലം റദ്ദാക്കി പെരിന്തൽമണ്ണ നഗരസഭ

Local

കടമുറികളുടെയും കംഫർട് സ്റ്റേഷനുകളുടെയും ലേലം റദ്ദാക്കി പെരിന്തൽമണ്ണ നഗരസഭ

Perinthalmanna RadioDate: 01-03-2026 പെരിന്തൽമണ്ണ: കൗൺസിലർമാർ പോലും അറിഞ്ഞില്ലെന്ന ആക്ഷേപത്തെ തുടർന്ന് പെരിന്തൽമണ്ണ നഗരസഭയിലെ ബസ് സ്‌റ്റാൻഡുകളിലെയും പൊതു മാർക്കറ്റിലെയും കംഫർട്ട് സ്‌റ്റേഷനുകളുടെയും ടാക്‌സി സ്‌റ്റാൻഡ് പിരിവിന്റെയും ലേലം റദ്ദാക്കി. ബസ് സ്‌റ്റാൻഡ്–ടാക്‌സി സ്‌റ്റാൻഡ് പിരിവിന് ഇത്തവണ 8,50,000 രൂപയ്‌ക്കാണ് ലേലം നടന്നത്. കഴിഞ്ഞ വർഷം ഇത് 7,85,000 രൂപയ്‌ക്കായിരുന്നു ലേലം പോയത്. മൂസക്കുട്ടി ബസ് സ്‌റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സിലെ കംഫർട്ട് സ്‌റ്റേഷൻ മുൻവർഷം 10,53,000 രൂപയ്‌ക്കായിരുന്നു ലേലം. ഇത്തവണ 12,12,000 രൂപയ്‌ക്കാണ് ലേലം നട‌ന്നത്.പഴയ മാർക്കറ്റിലെ കംഫർട്ട് സ്‌റ്റേഷൻ ലേലത്തിൽ ആരും പങ്കെടുത്തിരുന്നില്ല. മൂസക്കുട്ടി ബസ് സ്‌റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സിലെ മുറിയുടെ ലേലം 21,01,000 രൂപയ്ക്കാണ് നടന്നത്. ടൗൺ സ്‌ക്വയർ കിയോസ്‌ക് 9,55,000 രൂപയ്‌ക്കാണ് ലേലം നടന്നത്. കഴിഞ്ഞ 18 ന് ആണ് ലേലം നടന്നത...
മൂതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ്; മണലും ചെളിയും നീക്കുന്നത് തടഞ്ഞ് നാട്ടുകാർ

Local

മൂതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ്; മണലും ചെളിയും നീക്കുന്നത് തടഞ്ഞ് നാട്ടുകാർ

Perinthalmanna RadioDate: 01-03-2026 പെരിന്തൽമണ്ണ ∙ കുന്തിപ്പുഴയിലെ മൂർക്കനാട് മൂതിക്കയം റഗുലറ്റർ കം ബ്രിഡ്ജ് നിർമാണത്തിന്റെ ഭാഗമായി മണലും ചെളിയും നീക്കം ചെയ്യുന്നതിന് ഹൈക്കോടതി സ്‌റ്റേ. അതേ സമയം സ്‌റ്റേ നിലനിൽക്കെ ഇന്നലെ രാവിലെ വീണ്ടും വൻതോതിൽ മണൽ കട‌ത്താനുള്ള കരാർ കമ്പനിയുടെ ശ്രമം നാട്ടുകാർ തടഞ്ഞു. ശാസ്‌ത്രീയമല്ലാത്ത മണൽ നീക്കം സമീപത്തെ പാലത്തിനും പരിസ്ഥിതിക്കും അപകടകരമാകുമെന്ന് ചൂണ്ടിക്കാട്ടി നൽകിയ പൊതു താൽപര്യ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.കഴിഞ്ഞ ദിവസം മണലെടുക്കുന്നതിന് വാഹനം പുഴയിലിറക്കാൻ ഫാ‌ക്‌ടറി വേസ്‌റ്റ് പുഴയിലാകെ നിക്ഷേപിക്കുന്നതിനെതിരെയും നാട്ടുകാർ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേ തുടർന്ന് ഈ മാലിന്യങ്ങൾ പുഴയിൽ നിന്ന് ലോറിയിൽ നീക്കം ചെയ്‌തു.ഇന്നലെ പുഴയിൽ മണലെടുപ്പിനു വേണ്ടി പ്രവർത്തിച്ചിരുന്ന യന്ത്രങ്ങളും സ്‌റ്റേയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ ഇടപെട്ട് പ്രവർത്തനം നിർ...
ഗൾഫ് മേഖലയിലെ യുദ്ധ പ്രതീതി; ആശങ്ക ഒഴിയാതെ പ്രവാസികളും കുടുംബങ്ങളും

Local

ഗൾഫ് മേഖലയിലെ യുദ്ധ പ്രതീതി; ആശങ്ക ഒഴിയാതെ പ്രവാസികളും കുടുംബങ്ങളും

Perinthalmanna RadioDate: 01-03-2026 പെരിന്തൽമണ്ണ : ഇസ്രായേൽ- യു.എസ് സംയുക്ത സേനയുടെ ഇറാൻ ആക്രമണത്തിന് ശേഷം ഗൾഫ് മേഖലയിലുണ്ടായ യുദ്ധ പ്രതീതിയിൽ ആശങ്കയോടെ ജില്ലയിലെ പ്രവാസികളും കുടുംബങ്ങളും. ആക്രമണവും തിരിച്ചടിയും തുടർന്നുണ്ടായ സാഹചര്യങ്ങളും ജില്ലയിലെ പ്രവാസികളെയും അവരുടെ ബന്ധുക്കളെയും ഏറെ ആശങ്ക പെടുത്തുയാണ്. കൂടുതൽ പ്രവാസികളുള്ള ജില്ലകളിൽ ഒന്നാണ് മലപ്പുറം. സൗദി അറേബ്യ, ദുബൈ, അബൂദബി, ഷാർജ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ തുടങ്ങിയവയിലേക്കുള്ള വിമാന സർവിസുകൾ നിർത്തി വെച്ചത് ജില്ലയിലെ പ്രവാസികൾക്ക് തിരിച്ചടി ആയിട്ടുണ്ട്.ശനിയാഴ്ച‌ കരിപ്പൂരിൽ നിന്ന് വിമാനങ്ങൾ സർവിസ് നിർത്തി വെച്ചതോടെ സ്ഥലത്ത് എത്തിയ യാത്രക്കാർ മുഴുവൻ തിരിച്ച് പോയിരുന്നു. സർവിസുകൾ മുടങ്ങിയതോടെ റമദാനിന് നാട്ടിലേക്ക് മടങ്ങി വരവിനായി കാത്തിരുന്നവരും അവധി കഴിഞ്ഞ് തിരിച്ച് ജോലിക്ക് പോകേണ്ടവരും അടക്കം നിരവധി പേരാണ് കുടുങ്ങിയത്. പലർക്കും...
പരിയാപുരത്ത് കുഴൽക്കിണർ ലോറി ട്രാൻസ്‌ഫോർമറിൽ ഇടിച്ച് മറിഞ്ഞു

Local

പരിയാപുരത്ത് കുഴൽക്കിണർ ലോറി ട്രാൻസ്‌ഫോർമറിൽ ഇടിച്ച് മറിഞ്ഞു

Perinthalmanna RadioDate: 01-03-2026 അങ്ങാടിപ്പുറം : ചീരട്ടാമലയിൽ നിന്ന് അങ്ങാടിപ്പുറത്തേക്ക് വരികയായിരുന്ന കുഴൽക്കിണർ കുഴിക്കുന്ന ലോറി പരിയാപുരം ഫാത്തിമ യു.പി. സ്‌കൂളിനു സമീപത്തെ ട്രാൻസ്‌ഫോർമറിൽ ഇടിച്ച് മറിഞ്ഞു. ട്രാൻസ്‌ഫോർമർ തകർത്താണ് ലോറി മറിഞ്ഞത്. ശനിയാഴ്ച വൈകീട്ട് 5.45-നാണ് സംഭവം. എതിർദിശയിൽനിന്ന് വന്ന കാറിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി ഒരു സ്‌കൂട്ടറിലും ഇടിച്ചു. സ്‌കൂട്ടർ പാടേ തകർന്നു. സ്‌കൂട്ടർ യാത്രക്കാരി തലനാരിഴയ്ക്ക് വൻഅപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ഇവർക്ക് നിസ്സാരപരിക്കുകളുണ്ട്്. വളവ് കഴിഞ്ഞുള്ള ഇറക്കത്തിൽ ബ്രേക്ക് നഷടപ്പെട്ടതാണ് അപകടകാരണമെന്ന് ഡ്രൈവർ പറഞ്ഞു.കാറിലെ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറി പിന്നീട് ക്രെയിൻ ഉപയോഗിച്ച് നീക്കി. കെ.എസ്.ഇ.ബി. ജീവനക്കാർ ട്രാൻസ്‌ഫോർമർ മാറ്റിവെയ്ക്കുന്നതിനുള്ള പണി രാത്രി ഏറെ വൈകിയും തുടർന്നു. ഈ ട്രാൻസ്‌ഫോർമറിൽനിന്നുള്ള വൈദ്യുതി...
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു

Local

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു

Perinthalmanna RadioDate: 01-03-2026 ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടു. ഖമനേയിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്നലെ രാത്രിയോടെ പുറത്തുവന്നെങ്കിലും ഇറാൻ നിഷേധിച്ചിരുന്നു. എന്നാലിപ്പോൾ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ഖമനേയിയുടെ മകളും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാനിലെ തസ്നീം, ഫാര്‍ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഖമനേയിയുടെ മരണത്തിൽ ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചു.ഖമനേയിയുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയതായി ഇസ്രയേൽ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചു. ഖമനേയി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറിയിച്ചിരുന്നു.ഖമനേയിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസ...
ഹരിതകർമ സേനാംഗങ്ങളുടെ സമയോചിത ഇടപെടലിൽ വീട്ടിലെ തീപ്പിടിത്തം ഒഴിവായി

Local

ഹരിതകർമ സേനാംഗങ്ങളുടെ സമയോചിത ഇടപെടലിൽ വീട്ടിലെ തീപ്പിടിത്തം ഒഴിവായി

Perinthalmanna RadioDate: 28-02-2026 താഴേക്കോട് : ഹരിതകർമ സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വലിയ അപകടം. അമ്മനിക്കാട് വീട്ടിലുണ്ടായ തീപ്പിടിത്തമാണ് ഇവരുടെ ഇടപെടലിൽ ഒഴിവായത്. വീടിന്റെ ഷെഡിൽ തീ പടരുന്നത് കണ്ട ഹരിത കർമ സേനാംഗങ്ങൾ അഗ്നി രക്ഷാ നിലയത്തിൽ അറിയിക്കുകയായിരുന്നു.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. താഴേക്കോട് ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങളായ കെ. നിഷ, ശ്രീജിത, ചിത്ര എന്നിവർ അമ്മിനിക്കാട് അത്തിക്കലിലെ ആനിക്കാട്ടിൽ അബ്ദുൽ റസാഖിന്റെ വീട്ടിൽ അജൈവമാലിന്യം ശേഖരിക്കാൻ എത്തിയപ്പോഴാണ് വീടിനോടുചേർന്ന അടുക്കളഭാഗത്തെ ഷെഡിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. വെള്ളിയാഴ്ച ജുമാനമസ്‌കാര സമയമായതിനാൽ പരിസരപ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. ഹരിതകർസേനാംഗങ്ങൾ ഉടൻ പെരിന്തൽമണ്ണ അഗ്നിരക്ഷാസേനാനിലയത്തിൽ വിവരം അറിയിച്ചു. അഗ്നിരക്ഷാസേനയെത്തി തീ പൂർണമായും അണച്ച് അപകടം ഒഴിവാക്കി.അസിസ്റ്റന്റ് സ്റ്റേ...