നാല് ദിവസത്തിനകം കാലവർഷം കേരളത്തിൽ, ശക്തമായ മഴയ്ക്ക് സാധ്യത
Perinthalmanna RadioDate: 31-05-2026 പെരിന്തൽമണ്ണ: കാലവർഷം നാലു ദിവസത്തിനകം കേരളത്തിൽ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. എൽനിനോ പ്രതിഭാസം കാരണം ഇത്തവണ കാലവർഷം ശരാശരിയിൽ താഴെയായിരിക്കും എന്നായിരുന്നു ആദ്യ സൂചനകളെങ്കിലും തുടക്കത്തിൽ മഴ ശക്തമാകുമെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂൺ മൂന്നിന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും ജൂൺ നാലിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.വിവിധ ജില്ല...










