സംസ്ഥാനത്ത് ഈ വേനലിൽ വൈദ്യുതി ഉപയോഗം ഉയർന്നേക്കും

Share to


Perinthalmanna Radio
Date: 02-03-2026

മലപ്പുറം: സംസ്ഥാനത്ത് ഇത്തവണ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ പ്രതിദിന വൈദ്യുതി ഉപയോഗം കഴിഞ്ഞ തവണത്തേക്കാൾ ഉയർന്നേക്കുമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വകുപ്പിന്റെ കണക്ക് പ്രകാരം മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഉപയോഗം കുത്തനെ ഉയരാൻ സാധ്യത. ഇതിൽ ഏപ്രിലിൽ മാത്രം പ്രതിദിന ഉപയോഗം മുൻ വർഷത്തെ അപേക്ഷിച്ച് റെക്കോർഡിൽ എത്താൻ സാധ്യത ഉണ്ടെന്നാണ് കണക്കാക്കുന്നത്.

2025 മാർച്ചിൽ പ്രതിദിന ഉപയോഗം ശരാശരി 97.4 മില്യൻ യൂനിറ്റായിരുന്നു. ഇത്തവണ 103.5 മില്യൻ യൂനിറ്റിലേക്ക് ഉയരുമെന്നാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ 6.1 മില്യൻ യൂനിറ്റിന്റെ വർധനവുണ്ടാകും. കഴിഞ്ഞ മാർച്ച് മാസത്തിലാകെ 3020. 192 മില്യൻ യൂനിറ്റായിരുന്നു ഉപയോഗം. ഇത്തവണ മാർച്ചിൽ 3209.43 വരെ എത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. വേനൽ കടുക്കുന്നതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരാനുള്ള സാഹചര്യം മുൻ നിർത്തിയാണ് ഈ വിലയിരുത്തൽ. 2025 ഏപ്രിലിൽ പ്രതിദിന ഉപയോഗം 95 മില്യ ൻ യൂനിറ്റും മാസത്തിലാകെ 2850.391 മില്യൻ യൂനിറ്റുമാണ് ആകെ ഉപയോഗിച്ചത്. ഇത്തവണ ഏപ്രിലിൽ പ്രതിദിനം ശരാശരി 111.7 മില്യൻ യൂനിറ്റും മാസത്തിലാകെ 3351.6 മില്യൻ യൂനിറ്റുമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മേയിൽ പ്രതിദിനം 89.1 മില്യൻ യൂനിറ്റും മാസത്തിൽ 2763.324 മില്യൻ യൂനിറ്റുമാണ് ഉപയോഗം നടന്നത്. ഇത്തവണ മേയിൽ പ്രതിദിനം ശരാശരി 96.4 മില്യൻ യൂനിറ്റും മാസത്തിൽ 2988.09 മില്യൻ യൂനിറ്റുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഈ ഫെബ്രുവരിയിൽ മാത്രം പ്രതിദിനം ശരാശരി ഉപയോഗം 88.01 മില്യൻ യൂനിറ്റാണ്.

ഫെബ്രുവരി 17 വരെയുള്ള വൈദ്യുതി വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്തെ അണക്കെട്ടുകളിൽ 2490 മില്യൻ യൂനിറ്റ് ജല വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമുണ്ട്. വേനലിൽ അമിത വൈദ്യുതി ആവശ്യകതക്ക് ഇത് പര്യാപ്‌തം ആകുമെന്നാണ് അധികൃതരുടെ നിരീക്ഷണം. സംസ്ഥാനത്തിൻ്റെ വൈദ്യുതി ആവശ്യകത പരിഗണിച്ച് കേന്ദ്ര നിലയങ്ങളിൽ നിന്ന് സംവരണം ചെയ്യപ്പെടാത്ത ക്വാട്ട വഴി അധിക വൈദ്യുതി അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. താൽക്കാലിക വിഹിതമായി നാഷനൽ തെർമൽ പവർ കോർപറേഷൻറെ (എൻ.ടി.പി.സി) ബാർ സൂപ്പർ തെർമൽ പവർ പ്രോജക്ടിൽ നിന്ന് സംസ്ഥാനത്തേക്ക് 177 മെഗാവാട്ട് വൈദ്യുതിയും കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *