മാലിന്യം വലിച്ചെറിഞ്ഞവർക്ക് പണി കിട്ടി; ജില്ലയിൽ പിഴ ചുമത്തിയത് 3.52 കോടി
Perinthalmanna RadioDate: 02-03-2026 മലപ്പുറം: പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളിയതിന് തദ്ദേശ സ്ഥാപനങ്ങൾ ജില്ലയിൽ ഇതുവരെ ഈടാക്കിയ ആകെ പിഴ 3.52 കോടി രൂപ. 2023 മാർച്ച് മുതലുള്ള കണക്കാണിത്. ഈ വർഷം ജനുവരിയിൽ മാത്രം 21 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കാണ് ജില്ലയിൽ കൂടുതൽ പിഴ ഈടാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് കൂടുതൽ പിഴ ഈടാക്കിയിട്ടുള്ളത്.പൊതുസ്ഥലങ്ങളിലോ ജലാശയത്തിലോ മലിനജലം ഒഴുക്കിയാലും മാലിന്യമോ വിസർജ്യ വസ്തുക്കളോ ജലാശയത്തിൽ നിക്ഷേപിച്ചാലും 10,000 മുതൽ 50,000 രൂപ വരെ പിഴ ഈടാക്കാം. മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ 5,000 രൂപ വരെ പിഴ ഈടാക്കാം. ഏത് മാലിന്യമാണ് വലിച്ചെറിഞ്ഞതെന്നും അവയുടെ അളവും കണക്കാക്കിയാണ് പിഴ നിശ്ചയിക്കുന്നത്. പരമാവധി 50,000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പ...




