റോഡിൽ ചതിക്കുഴികളുമായി മാനത്തുമംഗലം ബൈപാസ് റോഡ്

Share to

Perinthalmanna Radio
Date: 07-09-2024

പെരിന്തൽമണ്ണ: കോഴിക്കോട് റോഡിനെയും ഊട്ടി റോഡിനെയും ബന്ധിപ്പിക്കുന്ന മാനത്തുമംഗലം ബൈപാസ് റോഡിൽ ചെറുതും വലുതുമായ കുഴികൾ കാരണം യാത്രാദുരിതം. മഴ പെയ്താൽ റോഡിൽ വെള്ളം കെട്ടിക്കിടന്ന് കുഴികൾ ശ്രദ്ധയിൽപെടുകയില്ല. ഈ കുഴികളിൽ ചാ‌ടി ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപെടുന്നതു പതിവാണ്.

നഗരസഭാ ബസ് സ്‌റ്റാൻഡിൽനിന്ന് നിലമ്പൂർ, മേലാറ്റൂർ, വെട്ടത്തൂർ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകൾ മാനത്തുമംഗലം ബൈപാസ് വഴിയാണ് കടന്നുപോകുന്നത്. കോഴിക്കോട് റോഡിൽനിന്ന് ഊട്ടി റോഡിൽ കയറാനുള്ള എളുപ്പവഴി ആയതിനാൽ സദാസമയവും ഈ റോഡിൽ സ്വകാര്യ വാഹനങ്ങളുടെയും ടാക്‌സി വാഹനങ്ങളുടെയും തിരക്കാണ്. മാനത്തുമംഗലം ബൈപാസിൽനിന്ന് തറയിൽ ബസ് സ്‌റ്റാൻഡിലേക്ക് വാഹനങ്ങൾക്ക് കയറാൻ കഴിയാത്തവിധം റോഡിൽ കുഴി രൂപപ്പെട്ട് വെള്ളം കെട്ടിക്കിടക്കുകയാണ്. നഗരത്തിലെ ഗതാഗതത്തിരക്കുള്ള മാനത്തുമംഗലം ബൈപാസ് റോഡ് നവീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *