നിലമ്പൂർ റെയിൽപ്പാത വൈദ്യുതീകരണം; സബ്സ്റ്റേഷൻ പണി രണ്ടു മാസത്തിനകം തീരും
Perinthalmanna RadioDate: 07-09-2024മേലാറ്റൂർ: ഷൊർണൂർ- നിലമ്പൂർ റെയിൽപ്പാത വൈദ്യുതീകരണത്തിന്റെ ഭാഗമായി മേലാറ്റൂരിൽ നടക്കുന്ന ട്രാക്‌ഷൻ സബ്‌സ്റ്റേഷൻ നിർമാണം അന്തിമഘട്ടത്തിലേക്ക്. മേലാറ്റൂർ റെയിൽവേസ്റ്റേഷന് വടക്കുഭാഗത്ത് പുതിയ പ്ലാറ്റ് ഫോമിന് സമീപത്തായാണ് ട്രാക്‌ഷൻ സബ്‌സ്റ്റേഷൻ ഒരുങ്ങുന്നത്.അടിത്തറയുടെ നിർമ്മാണം പൂർത്തിയാക്കി ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചു. സബ്സ്റ്റേഷൻ നിയന്ത്രണക്കെട്ടിടത്തിന്റെ നിർമാണം, ഉപകരണങ്ങൾ സപ്പോർട്ട് ചെയ്യുന്ന സ്ട്രക്ച്ചറുകളുടെയും ടവർ ഘടനയുടെയും നിർമാണം, കേബിൾ ട്രെഞ്ചിന്റെ നിർമാണം തുടങ്ങിയവയാണിപ്പോൾ നടക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ചോലക്കുളത്തെ 110 കെ.വി. സബ്‌സ്റ്റേഷനിൽനിന്ന് ഭൂഗർഭ കേബിൾ വഴിയാണ് ഇവിടേയ്ക്കാവശ്യമായ വൈദ്യുതി എത്തിക്കുന്നത്. അതിനുള്ള ജോലികൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. വൈദ്യുതി സ്വിച്ചിങ് സ്റ്റേഷനുകൾ വാണിയമ്പലത്തു...






