
Perinthalmanna Radio
Date: 07-09-2024
പെരിന്തൽമണ്ണ: നഗരസഭയിൽ ആഘോഷമായി ചെണ്ടുമല്ലിക്കൃഷി വിളവെടുത്തു. 28–ാം വാർഡ് ജൂബിലിയിൽ നഗരസഭാധ്യക്ഷൻ പി.ഷാജി വിളവെടുപ്പ് ഉദ്ഘാടനം ചെയ്‌തു. കുടുംബശ്രീയുടെയും കൃഷിവകുപ്പിന്റെയും സഹായത്തോടെ ദമ്പതികളായ പി.പി.ഏബ്രഹാം, കെ.എം.ബിനോമോൾ എന്നിവരാണ് ചെണ്ടുമല്ലിക്കൃഷി ഒരുക്കിയത്.
വൈസ് ചെയർപഴ്‌സൻ എ.നസീറ, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, മെംബർ സെക്രട്ടറി ടി.രാജീവൻ, സിഡിഎസ് ചെയർപഴ്‌സൻ വി.കെ.വിജയ, വൈസ് ചെയർപഴ്‌സൻ സീനത്ത് എന്നിവർ നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
