
Perinthalmanna Radio
Date: 10-12-2024
പെരിന്തൽമണ്ണ ∙ എറണാകുളം- ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടുന്നത് റെയിൽവേയുടെ പരിഗണനയിൽ. രാത്രി ഷൊർണൂരിൽ എത്തുന്ന ട്രെയിൻ നിലമ്പൂരിലേക്കു പോവുകയും പുലർച്ചെ മൂന്നിന് ഷൊർണൂരിലേക്കു തിരിക്കുകയും ചെയ്യുന്ന തരത്തിൽ ക്രമീകരണത്തിനാണ് ആലോചന.
തിരുവനന്തപുരത്ത് നിന്നെത്തുന്ന വന്ദേഭാരത്, കണ്ണൂർ ജനശതാബ്ദി, നിസാമുദ്ദീൻ, പൂർണ, കോഴിക്കോട് ഭാഗത്തു നിന്നെത്തുന്ന തിരുവനന്തപുരം എക്സ്പ്രസ്, കൊച്ചുവേളി, ഓഖ–എറണാകുളം, നാഗർകോവിൽ, തിരുവനന്തപുരം എക്സ്പ്രസ്, യശ്വന്ത്പുര എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ ഷൊർണൂരിൽ എത്തുന്നവർക്ക് നിലമ്പൂരിലേക്ക് തുടർ യാത്രയ്ക്ക് ഇതോടെ സൗകര്യമാകും. നിലവിൽ 8.10 ന് ഷൊർണൂരിൽ നിന്നുള്ള അവസാന ട്രെയിനിൽ കയറി പറ്റാനാകാതെ നിലമ്പൂർ ഭാഗത്തേക്കുള്ള ഒട്ടേറെ യാത്രക്കാരാണ് ദുരിതം അനുഭവിക്കുന്നത്.
പുലർച്ചെ നിലമ്പൂരിൽ നിന്നെത്തുന്ന മെമുവിന് ഷൊർണൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള മംഗളൂരു- ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ലഭിക്കും. ഇതിൽ പാലക്കാട് എത്തുന്നവർക്ക് ഉടൻ പഴനി, മധുര ഭാഗത്തേക്കുള്ള തിരുച്ചെന്തൂർ എക്സ്പ്രസ് ലഭിക്കും.
കോഴിക്കോട്–മംഗളൂരു ഭാഗത്തേക്ക് അതി രാവിലെ ഷൊർണൂർ കണ്ണൂർ മെമു, മംഗളൂരു സെൻട്രൽ, മംഗളൂരു സൂപ്പർ ഫാസ്റ്റ്, കണ്ണൂർ എക്സ്പ്രസ് എന്നിവയ്ക്കും പ്രയോജനപ്പെടും.
തൃശൂരിൽ നിന്ന് കന്യാകുമാരി എക്സ്പ്രസ്, കൊച്ചുവേളി(വീക്കിലി), കൊച്ചുവേളി സൂപ്പർ ഫാസ്റ്റ്, കൊച്ചുവേളി ഗരീബ് രഥ്, ആലപ്പുഴ സൂപ്പർ ഫാസ്റ്റ്, ഗുരുവായൂർ എക്സ്പ്രസ് എന്നിവയിലെ യാത്രയ്ക്കും സാധ്യത തെളിയും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
