Tag: 101224

ഊട്ടിയെ മലയാളികള്‍ കൈവിടുന്നു; കാരണമായത് തമിഴ്‌നാടിന്റെ ഇ-പാസ്
Local

ഊട്ടിയെ മലയാളികള്‍ കൈവിടുന്നു; കാരണമായത് തമിഴ്‌നാടിന്റെ ഇ-പാസ്

Perinthalmanna RadioDate: 10-12-2024-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 10...
വൈദ്യുതി ചാർജ് വർധവനവിനെതിരെ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
Local

വൈദ്യുതി ചാർജ് വർധവനവിനെതിരെ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

Perinthalmanna RadioDate: 10-12-2024ആനമങ്ങാട്: സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന വൈദ്യുതി ചാർജ് വർധവനവിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ആലിപ്പറമ്പ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനമങ്ങാട് ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് സലാം മണലായ, നജ്മുദ്ധീൻ ആനമങ്ങാട്, നവാസ് ആലിക്കൽ, ശിഹാബ് വട്ടപറമ്പ്, മുബാറക് മലയിൽ, സിയാസ് പാലോളിപ്പറമ്പ്, ജാഫർ മണലായ, ഷാഹിദ് മഞ്ഞളുങ്ങൽ, റഹീഫ് പള്ളിപ്പടി, ഇ.പി.ഉനൈസ്, ഷഫീക് പാട്ടശ്ശേരി, ഇ. പി.ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.പ്രകടനത്തിന് ശേഷം നടന്ന സമര സംഗമം മുസ്‌ലിം ലീഗ് പെരിന്തൽമണ്ണ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. ടി. കെ. ഹംസ എന്ന മുത്തു അധ്യക്ഷത വഹിച്ചു. സിദ്ധീഖ് വാഫി, അബ്ബാസ് തൂളിയത്ത്, സി.ടി.നൗഷാദലി, അമീൻ ശീലത്ത്, സലാം മണലായ, നവാസ് ആലിക്കൽ എന്നിവർ പ്രസംഗിച്ചു.....................................
കാദറലി സെവൻസ് ഫുട്ബാൾ; ഗാലറി നിർമാണം തുടങ്ങി
Local

കാദറലി സെവൻസ് ഫുട്ബാൾ; ഗാലറി നിർമാണം തുടങ്ങി

Perinthalmanna RadioDate: 10-12-2024പെരിന്തൽമണ്ണ: നെഹ്‌റു സ്‌റ്റേഡിയത്തിൽ 20ന് ആരംഭിക്കുന്ന കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിനുള്ള ഗാലറിയുടെ നിർമാണം തുടങ്ങി. കാൽനാട്ടൽ കർമം നഗരസഭാധ്യക്ഷൻ പി.ഷാജി നിർവഹിച്ചു. 24 ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ഫുട്ബോൾ മത്സരങ്ങൾ കാണാൻ 10000 പേർക്കുള്ള സ്‌റ്റീൽ ഗാലറികളുടെ പ്രവൃത്തികളാണ് നടക്കുന്നത്.കാദറലി ക്ലബ് പ്രസിഡന്റ്‌ ചട്ടിപ്പാറ മുഹമ്മദലി ആധ്യക്ഷ്യം വഹിച്ചു. ജന. സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, റംഷാദ്, എസ്.കെ.ഗിരീഷ്, നൂമാൻ, ആലിക്കൽ അബ്ദുൽ നാസർ, ഡോ.ഷാജി അബ്ദുൽ ഗഫൂർ, ഡോ. നിലാർ മുഹമ്മദ്, എച്ച്.മുഹമ്മദ് ഖാൻ, മണ്ണേങ്ങൽ അസീസ്, യൂസഫ് രാമപുരം, ഇ.കെ.സലിം, പാറയിൽ അബ്ദുൽ കരീം, വി.പി.നാസർ, കുറ്റീരി മാനുപ്പ, ആലിക്കൽ അബ്ദുൽ ഖാദർ, ഇ.കെ.നവാസ്, കുറ്റീരി ഹസ്സൻ, അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു............................................
എറണാകുളം- ഷൊർണൂർ മെമു നിലമ്പൂരിലേക്ക് നീട്ടാൻ സാധ്യത
Local

എറണാകുളം- ഷൊർണൂർ മെമു നിലമ്പൂരിലേക്ക് നീട്ടാൻ സാധ്യത

Perinthalmanna RadioDate: 10-12-2024പെരിന്തൽമണ്ണ ∙ എറണാകുളം- ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടുന്നത് റെയിൽവേയുടെ പരിഗണനയിൽ. രാത്രി ഷൊർണൂരിൽ എത്തുന്ന ട്രെയിൻ നിലമ്പൂരിലേക്കു പോവുകയും പുലർച്ചെ മൂന്നിന് ഷൊർണൂരിലേക്കു തിരിക്കുകയും ചെയ്യുന്ന തരത്തിൽ ക്രമീകരണത്തിനാണ് ആലോചന.തിരുവനന്തപുരത്ത് നിന്നെത്തുന്ന വന്ദേഭാരത്, കണ്ണൂർ ജനശതാബ്‌ദി, നിസാമുദ്ദീൻ, പൂർണ, കോഴിക്കോട് ഭാഗത്തു നിന്നെത്തുന്ന തിരുവനന്തപുരം എക്‌സ്പ്രസ്, കൊച്ചുവേളി, ഓഖ–എറണാകുളം, നാഗർകോവിൽ, തിരുവനന്തപുരം എക്‌സ്പ്രസ്, യശ്വന്ത്‌പുര എക്‌സ്പ്രസ് എന്നീ ട്രെയിനുകളിൽ ഷൊർണൂരിൽ എത്തുന്നവർക്ക് നിലമ്പൂരിലേക്ക് തുടർ യാത്രയ്‌ക്ക് ഇതോടെ സൗകര്യമാകും. നിലവിൽ 8.10 ന് ഷൊർണൂരിൽ നിന്നുള്ള അവസാന ട്രെയിനിൽ കയറി പറ്റാനാകാതെ നിലമ്പൂർ ഭാഗത്തേക്കുള്ള ഒട്ടേറെ യാത്രക്കാരാണ് ദുരിതം അനുഭവിക്കുന്നത്.പുലർച്ചെ നിലമ്പൂരിൽ നിന്നെത്തുന്ന മെമുവിന് ഷൊർണ...
സംസ്ഥാനത്ത് മേൽവിലാസമുള്ള ഒരാൾക്ക് ഇനി കേരളത്തിൽ എവിടെയും വാഹനം രജിസ്റ്റർ ചെയ്യാം
Local

സംസ്ഥാനത്ത് മേൽവിലാസമുള്ള ഒരാൾക്ക് ഇനി കേരളത്തിൽ എവിടെയും വാഹനം രജിസ്റ്റർ ചെയ്യാം

Perinthalmanna RadioDate: 10-12-2024പെരിന്തൽമണ്ണ: കേരളത്തിൽ മേൽവിലാസമുള്ള ഒരാൾക്ക് സംസ്ഥാനത്തെ ഏത് ആർ.ടി.ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം. സ്ഥിരമായ മേൽവിലാസം എന്ന ചട്ടത്തിനാണ് മോട്ടോർ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതുവരെയുള്ള നിയമം അനുസരിച്ച് സ്ഥിരമായ മേൽവിലാസമുള്ള മേഖലയിലെ ആർ.ടി.ഓഫീസിൽ മാത്രമായിരുന്നു വാഹനം രജിസ്റ്റർ ചെയ്യാൻ അനുവദിച്ചിരുന്നത്. പുതിയ നിയമം വരുന്നതോടെ കാസർകോട് ഉള്ള ഒരാൾക്ക് പോലും തിരുവനന്തപുരം സീരീസ് വാഹന നമ്പർ സ്വന്തമാക്കാൻ സാധിക്കും.ജോലി, ബിസിനസ് ആവശ്യങ്ങൾക്ക് മാറി താമസിക്കേണ്ടിവരുന്നവർക്ക് പുതിയ നിയമം കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തൽ. എവിടെനിന്നും വാങ്ങുന്ന വാഹനവും ഉടമയുടെ മേൽവിലാസ പരിധിയിലെ ഓഫീസിൽ രജിസ്റ്റർചെയ്യാനുളള സൗകര്യം ഇപ്പോഴുണ്ട്. ഓഫീസ് അടിസ്ഥാനത്തിൽ പ്രത്യേക രജിസ്ട്രേഷൻ അനുവദിക്കുന്നരീതിയാണ് സംസ്ഥാനത്തുള്ളത്. എന്നാൽ, പ്രായോഗികമാ...
പുലിഭീതി മാറാതെ പെരിന്തൽമണ്ണ; വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു
Local

പുലിഭീതി മാറാതെ പെരിന്തൽമണ്ണ; വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു

Perinthalmanna RadioDate: 10-12-2024പെരിന്തൽമണ്ണ : അജ്ഞാതജീവി പോത്തിൻകുട്ടിയെ കൊന്ന താഴേക്കോട് പഞ്ചായത്തിലെ അമ്മിനിക്കാട് കൊടികുത്തി മലയിലെ റബ്ബർ തോട്ടത്തിൽ വനം വകുപ്പ് ആർ.ആർ.ടി. വിഭാഗം തിങ്കളാഴ്ച ക്യാമറ സ്ഥാപിച്ചു.പോസ്റ്റ്മോർട്ടത്തിന് ശേഷം മറവ്‌ ചെയ്യുന്നതിനായി റബ്ബർതോട്ടത്തിൽതന്നെ വെച്ചിരുന്ന പോത്തിൻകുട്ടിയുടെ ശരീരഭാഗങ്ങൾ അജ്ഞാതജീവി രണ്ടാമതും വന്ന് തിന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ക്യാമറ സ്ഥാപിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് ടാപ്പിങ് തൊഴിലാളിയായ കോലഞ്ചേരി റിനോജ് വളർത്തുന്നതിനായി വാങ്ങിയ രണ്ട് പോത്തിൽകുട്ടികളിൽ ഒന്നിനെ അജ്ഞാതജീവി കൊന്ന് ഭാഗികമായി ഭക്ഷിച്ചത്.ഞായറാഴ്ച അർധരാത്രിയിലോ പുലർച്ചെയോ വീണ്ടും അജ്ഞാതജീവിയെത്തി ശരീരഭാഗങ്ങൾ തിന്നിട്ടുണ്ട്. സമീപത്തുനിന്ന് വന്യജീവിയുടെ കാൽപ്പാടുകളും കണ്ടെത്താനായിട്ടുണ്ട്.എന്നാൽ കൃത്യമായ തെളിവില്ലാതെ പുലിയാണോ എന്ന് ഉറപ്പിക്കാനാവില്ലെന...