
Perinthalmanna Radio
Date: 10-12-2024
ആനമങ്ങാട്: സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന വൈദ്യുതി ചാർജ് വർധവനവിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ആലിപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനമങ്ങാട് ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് സലാം മണലായ, നജ്മുദ്ധീൻ ആനമങ്ങാട്, നവാസ് ആലിക്കൽ, ശിഹാബ് വട്ടപറമ്പ്, മുബാറക് മലയിൽ, സിയാസ് പാലോളിപ്പറമ്പ്, ജാഫർ മണലായ, ഷാഹിദ് മഞ്ഞളുങ്ങൽ, റഹീഫ് പള്ളിപ്പടി, ഇ.പി.ഉനൈസ്, ഷഫീക് പാട്ടശ്ശേരി, ഇ. പി.ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രകടനത്തിന് ശേഷം നടന്ന സമര സംഗമം മുസ്‌ലിം ലീഗ് പെരിന്തൽമണ്ണ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. ടി. കെ. ഹംസ എന്ന മുത്തു അധ്യക്ഷത വഹിച്ചു. സിദ്ധീഖ് വാഫി, അബ്ബാസ് തൂളിയത്ത്, സി.ടി.നൗഷാദലി, അമീൻ ശീലത്ത്, സലാം മണലായ, നവാസ് ആലിക്കൽ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
