ബി.എൽ.ഒ.മാർക്കെതിരായ പോലീസ് അതിക്രമം;  ആർ.ഡി.ഒ. ഓഫീസിലേക്ക് മാർച്ച് നടത്തി

Share to


Perinthalmanna Radio
Date: 11-04-2026

പെരിന്തൽമണ്ണ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബി.എൽ.ഒ.മാരെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പോലീസുകാർക്ക് എതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ. പെരിന്തൽമണ്ണ സബ് കളക്ടർ ഓഫീസിലേക്ക് മാർച്ച് നടത്തി.

കുന്നക്കാവ് ഗവ. ഹൈസ്‌കൂളിലെ അധ്യാപകനും കാദർ മൊല്ല എ.എം.പി. സ്‌കൂളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബി.എൽ.ഒ.യുമായ എം. അനൂപിനും ജില്ലാ മെഡിക്കൽ ഓഫീസിലെ ജീവനക്കാരനും കാവനൂർ വെണ്ണക്കോട് എ.യു.പി. സ്‌കൂളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബി.എൽ.ഒ.യുമായ കെ. നവാസിനും നേരേയാണ് പോലീസ് അതിക്രമമുണ്ടായത്.
പ്രകടനം കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി ആർ.കെ. ബിനു ഉദ്ഘാടനംചെയ്തു.

ബൂത്തുകളിൽ വോട്ടർമാരെ സഹായിക്കാനായി ബി.എൽ.ഒ.മാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ചുമതല നൽകിയിട്ടുണ്ട്. ചുമതല നിർവഹണത്തിനായി സ്‌കൂൾ പരിസരത്ത് ഇരിപ്പിടം സജ്ജീകരിച്ച ബി.എൽ.ഒ.മാരെ അതിന് അനുവദിക്കാതിരിക്കുകയും വോട്ടർമാരുടെ ഇടയിൽ വെച്ച് ജോലിയുടെ അന്തസ്സിനു കളങ്കമുണ്ടാക്കുന്ന രീതിയിൽ കൈയേറ്റം ചെയ്യുകയും ചെയ്ത പോലീസുകാർക്ക് എതിരേ നടപടിയുണ്ടാകണം.
ആവശ്യമുന്നയിച്ച് കളക്ടറെയും ജില്ലാ പോലീസ് മേധാവിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിക്കാനാണ് എഫ്.എസ്.ഇ.ടി.ഒ.യുടെ തീരുമാനം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *