ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബൈയിൽ നിന്ന് പിടിയിൽ
Perinthalmanna RadioDate: 11-04-2026 പെരിന്തൽമണ്ണ: കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ. 2025 ഡിസംബർ അവസാനമാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമർ തുരന്ന് വിനീഷ് രക്ഷപ്പെട്ടത്. മുംബൈയിൽ വച്ചാണ് ബിനീഷിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതിയെ അടുത്ത ദിവസം നാട്ടിലെത്തിക്കും.മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട വിനീഷ് മുംബൈയിലെത്തുകയും തുടർന്ന് അവിടെ പലയിടങ്ങളിലായി ജോലി ചെയ്ത് ജീവിക്കുകയുമായിരുന്നു. ഇതിനിടെ നാട്ടിലെ ഒരു ബന്ധുവുമായി ബന്ധപ്പെടാൻ ശ്രമിച്ചതോടെ പോലീസിന് ടവർ ലൊക്കേഷൻ വിവരം ലഭിച്ചു. തുടർന്ന് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. 2021-ലാണ് പ്രണയാഭ്യർഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശിനിയായ ദൃശ്യ(21)യെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് ...





