
Perinthalmanna Radio
Date: 14-03-2024
അങ്ങാടിപ്പുറം : അങ്ങാടിപ്പുറം വളാഞ്ചേരി റോഡിൻ്റെ ശോചനീയാവസ്ഥ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് നിരവധി പ്രതിഷേധങ്ങളും ഈ റോഡ് പണിക്ക് വേണ്ടി നടന്നിട്ടുണ്ട്. റോഡ് പണി തുടങ്ങിയത് അങ്ങാടിപ്പുറം വളാഞ്ചേരി റോഡിൽ ദുരിത യാത്ര നടത്തിയിരുന്ന എല്ലാവർക്കും ഏറെ ആശ്വാസകരമായ വാർത്തയാണ്. ഒന്നാം ഘട്ടത്തിൽ മൂന്ന് കോടിയുടെ അങ്ങാടിപ്പുറം മുതൽ പുത്തനങ്ങാടി വരെ നവീകരണ പ്രവർത്തികളാണ് നടന്നത്. രണ്ടാം ഘട്ടത്തിൽ 5 കോടിയുടെ പ്രവർത്തി പുത്തനങ്ങാടി മുതൽ മാലപറമ്പ് വരെയാണ് നടന്നത്. മൂന്നാംഘട്ട പ്രവർത്തികൾ നടത്തുന്നത് രണ്ട് ഘട്ടമായാണ്. ആദ്യ ഘട്ടത്തിൽ 7 കോടിയുടെയും രണ്ടാം ഘട്ടത്തിൽ അഞ്ചു കോടിയുടെയും നവീകരണ പ്രവർത്തികളാണ് തുടങ്ങിയിട്ടുള്ളത് ഇതോടെ മാലാപറമ്പ് മുതൽ വെങ്ങാട് ഗോകുലം വരെയുള്ള റോഡ് നവീകരണ പ്രവർത്തികൾ പൂർത്തിയാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
