Tag: 140324

രാജ്യത്ത് പെട്രോൾ, ഡീസൽ വില രണ്ട് രൂപ വീതം കുറച്ചു
Local

രാജ്യത്ത് പെട്രോൾ, ഡീസൽ വില രണ്ട് രൂപ വീതം കുറച്ചു

Perinthalmanna RadioDate: 14-03-2024ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ടു രൂപ വീതമാണ് എണ്ണ കമ്പനികൾ കുറച്ചത്. പുതുക്കിയ വില വെള്ളിയാഴ്ച രാവിലെ ആറു മണി മുതൽ പ്രാബല്യത്തിൽ വരും.പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. പെട്രോൾ, ഡീസൽ വിലയിലെ കുറവ് ഉപഭോക്താക്കളുടെ ചെലവ് വർധിപ്പിക്കുകയും ഡീസൽ ഉപയോഗിച്ച് ഓടുന്ന 58 ലക്ഷം ഹെവി ഗുഡ്‌സ് വാഹനങ്ങൾ, 6 കോടി കാറുകൾ, 27 കോടി ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ പ്രവർത്തന ചെലവ് കുറക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.ലോക വനിത ദിനത്തിൽ ഗാർഹിക സിലിണ്ടറിന്‍റെ വില കേന്ദ്ര സർക്കാർ 100 രൂപ കുറച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഈ വിവരം അറിയിച്ചത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക...
സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസം  റേഷൻ കടകൾ പ്രവർത്തിക്കില്ല
Local

സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസം  റേഷൻ കടകൾ പ്രവർത്തിക്കില്ല

Perinthalmanna RadioDate: 14-03-2024ആധാർ മസ്റ്ററിംഗ് നടക്കുന്നതിനാൽ നാളെ മുതൽ മൂന്ന് ദിവസം സംസ്ഥാനത്ത് റേഷൻ കടകൾ പ്രവർത്തിക്കില്ല. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ എത്തി ആധാർ അപ്‌ഡേഷൻ നടത്താം. സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവിനെതിരെ റേഷൻ വ്യാപാരികൾ രംഗത്തെത്തി.കേന്ദ്ര സർക്കാരിൻറെ തീരുമാനം അനുസരിച്ച് റേഷൻ കാർഡിൽ പേരുള്ള മുഴുവൻ ആളുകളും ഇ – പോസ് മിഷിയൻ വഴി ആധാർ മസ്റ്ററിംഗ് നടത്തണം. ഈ മാസം 31 ആണ് അവസാന തിയതി. ഇത് പ്രകാരംവെള്ളി, ശനി , ഞായർ ദിവസങ്ങളിൽ പ്രത്യേകം സജീകരിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ എത്തി ആധാർ മസ്റ്ററിംഗ് നടത്തണമെന്നാണ് നിർദേശം. രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ ഇടവേളകളില്ലാതെ റേഷൻ കടകൾ പ്രവർത്തിക്കണമെന്ന ഉത്തരവിനെതിരെ വ്യാപാരികൾ രംഗത്തെത്തി.റേഷൻ വിതരണവും മസ്റ്ററിംഗും ഒന്നിച്ച് കൊണ്ടു പോകാൻ കഴിയാത്തതിനാൽ നാളെ മുതൽ 3 ദിവസം റേഷൻ വിതരണം ഉണ്...
അങ്ങാടിപ്പുറം വളാഞ്ചേരി റോഡ് മൂന്നാംഘട്ട നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി
Local

അങ്ങാടിപ്പുറം വളാഞ്ചേരി റോഡ് മൂന്നാംഘട്ട നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി

Perinthalmanna RadioDate: 14-03-2024അങ്ങാടിപ്പുറം : അങ്ങാടിപ്പുറം വളാഞ്ചേരി റോഡിൻ്റെ ശോചനീയാവസ്ഥ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് നിരവധി പ്രതിഷേധങ്ങളും ഈ റോഡ് പണിക്ക് വേണ്ടി നടന്നിട്ടുണ്ട്. റോഡ് പണി തുടങ്ങിയത് അങ്ങാടിപ്പുറം വളാഞ്ചേരി റോഡിൽ ദുരിത യാത്ര നടത്തിയിരുന്ന എല്ലാവർക്കും ഏറെ ആശ്വാസകരമായ വാർത്തയാണ്. ഒന്നാം ഘട്ടത്തിൽ മൂന്ന് കോടിയുടെ അങ്ങാടിപ്പുറം മുതൽ പുത്തനങ്ങാടി വരെ നവീകരണ പ്രവർത്തികളാണ് നടന്നത്. രണ്ടാം ഘട്ടത്തിൽ 5 കോടിയുടെ പ്രവർത്തി പുത്തനങ്ങാടി മുതൽ മാലപറമ്പ് വരെയാണ് നടന്നത്. മൂന്നാംഘട്ട പ്രവർത്തികൾ നടത്തുന്നത് രണ്ട് ഘട്ടമായാണ്. ആദ്യ ഘട്ടത്തിൽ 7 കോടിയുടെയും രണ്ടാം ഘട്ടത്തിൽ അഞ്ചു കോടിയുടെയും നവീകരണ പ്രവർത്തികളാണ് തുടങ്ങിയിട്ടുള്ളത് ഇതോടെ മാലാപറമ്പ് മുതൽ വെങ്ങാട് ഗോകുലം വരെയുള്ള റോഡ് നവീകരണ പ്രവർത്തികൾ പൂർത്തിയാകും. ...............................................കൂടുതൽ വാർത്...
അങ്ങാടിപ്പുറം പഞ്ചായത്ത് യുവജന ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു
Local

അങ്ങാടിപ്പുറം പഞ്ചായത്ത് യുവജന ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു

Perinthalmanna RadioDate: 14-03-2024അങ്ങാടിപ്പുറം: ഗ്രാമ പഞ്ചായത്തിന്റെ 2023 - 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ രജിസ്റ്റർ ചെയ്ത യുവജന ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. തിരൂർക്കാട് 11-ാം വാർഡിലെ ഡി സി പറക്കാട് ക്ലബ് അംഗങ്ങൾക്ക് കിറ്റ് നൽകി കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സഈദ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫിസിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ഷബീർ കറുമുക്കിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അജയകുമാർ, ഇമ്പ്ലിമെന്റിങ് ഓഫിസർ ഫരീദ ടീച്ചർ, പ്രൊജക്റ്റ്‌ അസിസ്റ്റന്റ് മാജിദ് ടി തുടങ്ങിയവർ സംബന്ധിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങള...
പെരിന്തല്‍മണ്ണ നഗരസഭ ഭിന്നശേഷിക്കാര്‍ക്ക് സ്കൂട്ടറുകള്‍ വിതരണം ചെയ്തു
Local

പെരിന്തല്‍മണ്ണ നഗരസഭ ഭിന്നശേഷിക്കാര്‍ക്ക് സ്കൂട്ടറുകള്‍ വിതരണം ചെയ്തു

Perinthalmanna RadioDate: 14-03-2024പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭ ഭിന്നശേഷിക്കാര്‍ക്ക് സ്കൂട്ടറുകള്‍ വിതരണം ചെയ്തു. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 ലക്ഷം രൂപ ചെലവഴിച്ച്‌ നടപ്പാക്കിയ പദ്ധതിയില്‍ 11 ഭിന്നശേഷിക്കാര്‍ ഗുണഭോക്താക്കളായി. നഗരസഭ ഓഫീസ് പരിസരത്തു നടന്ന പരിപാടി ചെയര്‍മാന്‍ പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ എ. നസീറ അധ്യക്ഷയായിരുന്നു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുണ്ടുമ്മല്‍ മുഹമ്മദ് ഹനീഫ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അമ്ബിളി മനോജ്, കെ. ഉണ്ണികൃഷ്ണന്‍, നെച്ചിയില്‍ മന്‍സൂര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സൈനബ, കൗണ്‍സിലര്‍മാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ സി.കെ. വത്സന്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ കെ. നിഷാന്ത്, നഗരസഭ സെക്രട്ടറി ജി. മിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalman...
ഗ്രീന്‍ഫീല്‍ഡ് ദേശീയപാത നിര്‍മാണ പ്രവൃത്തി വേഗത്തിലാക്കും
Local

ഗ്രീന്‍ഫീല്‍ഡ് ദേശീയപാത നിര്‍മാണ പ്രവൃത്തി വേഗത്തിലാക്കും

Perinthalmanna RadioDate: 14-03-2024മലപ്പുറം: പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയ പാതയുടെ നിര്‍മാണ പ്രവൃത്തി വേഗമാക്കാന്‍ തീരുമാനം. ജൂണില്‍ പ്രവൃത്തി ടെന്‍ഡര്‍ ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ടെന്‍ഡര്‍ നടപടികള്‍ ജൂണിലേക്ക് മാറ്റിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ദേശീയപാതയുടെ ചുമതലയുള്ള ജീവനക്കാരില്‍ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുമെന്നാണ് കരുതുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആറു മാസത്തിനകം പ്രവൃത്തി തുടങ്ങാനാണ് നാഷണല്‍ ഹൈവേ അഥോറിറ്റിയുടെ തീരുമാനം. ഏറ്റെടുത്ത കൈവശങ്ങള്‍ക്ക് നഷ്ടപരിഹാര വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. നഷ്ടപരിഹാരം നല്‍കാന്‍ 1986.64 കോടി രൂപയാണ് അനുവദിച്ചത്. ഇതുവരെ 82 ശതമാനം തുക വിതരണം ചെയ്തു. നൂറോളം കൈവശങ്ങളുടെ രേഖകള്‍ മാത്രമാണ് ഇനി ലഭിക്കാനുള്ളത്. ബാക്കിയുള്ള രേഖകള്‍ കോടതിയില്‍ തുക കെട്ടിവച്ച്‌ ഏറ്റെടുക്കും. കേസില്‍പെട്ട് ...