സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസം  റേഷൻ കടകൾ പ്രവർത്തിക്കില്ല

Share to



Perinthalmanna Radio
Date: 14-03-2024

ആധാർ മസ്റ്ററിംഗ് നടക്കുന്നതിനാൽ നാളെ മുതൽ മൂന്ന് ദിവസം സംസ്ഥാനത്ത് റേഷൻ കടകൾ പ്രവർത്തിക്കില്ല. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ എത്തി ആധാർ അപ്‌ഡേഷൻ നടത്താം. സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവിനെതിരെ റേഷൻ വ്യാപാരികൾ രംഗത്തെത്തി.

കേന്ദ്ര സർക്കാരിൻറെ തീരുമാനം അനുസരിച്ച് റേഷൻ കാർഡിൽ പേരുള്ള മുഴുവൻ ആളുകളും ഇ – പോസ് മിഷിയൻ വഴി ആധാർ മസ്റ്ററിംഗ് നടത്തണം. ഈ മാസം 31 ആണ് അവസാന തിയതി. ഇത് പ്രകാരം
വെള്ളി, ശനി , ഞായർ ദിവസങ്ങളിൽ പ്രത്യേകം സജീകരിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ എത്തി ആധാർ മസ്റ്ററിംഗ് നടത്തണമെന്നാണ് നിർദേശം. രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ ഇടവേളകളില്ലാതെ റേഷൻ കടകൾ പ്രവർത്തിക്കണമെന്ന ഉത്തരവിനെതിരെ വ്യാപാരികൾ രംഗത്തെത്തി.

റേഷൻ വിതരണവും മസ്റ്ററിംഗും ഒന്നിച്ച് കൊണ്ടു പോകാൻ കഴിയാത്തതിനാൽ നാളെ മുതൽ 3 ദിവസം റേഷൻ വിതരണം ഉണ്ടാകില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *