രാജ്യത്ത് പെട്രോൾ, ഡീസൽ വില രണ്ട് രൂപ വീതം കുറച്ചു

Share to



Perinthalmanna Radio
Date: 14-03-2024

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ടു രൂപ വീതമാണ് എണ്ണ കമ്പനികൾ കുറച്ചത്. പുതുക്കിയ വില വെള്ളിയാഴ്ച രാവിലെ ആറു മണി മുതൽ പ്രാബല്യത്തിൽ വരും.
പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. പെട്രോൾ, ഡീസൽ വിലയിലെ കുറവ് ഉപഭോക്താക്കളുടെ ചെലവ് വർധിപ്പിക്കുകയും ഡീസൽ ഉപയോഗിച്ച് ഓടുന്ന 58 ലക്ഷം ഹെവി ഗുഡ്‌സ് വാഹനങ്ങൾ, 6 കോടി കാറുകൾ, 27 കോടി ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ പ്രവർത്തന ചെലവ് കുറക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ലോക വനിത ദിനത്തിൽ ഗാർഹിക സിലിണ്ടറിന്‍റെ വില കേന്ദ്ര സർക്കാർ 100 രൂപ കുറച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഈ വിവരം അറിയിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *