
Perinthalmanna Radio
Date: 17-02-2026
പെരിന്തൽമണ്ണ : നഗരസഭ ഓഫീസിൽ സെക്ഷൻ ക്ലർക്ക് ഇല്ലെന്ന് പറഞ്ഞ് നഗരസഭയിൽ സ്ത്രീ സുരക്ഷ പെൻഷൻ നൽകാനായില്ല. പെരിന്തൽമണ്ണ നഗരസഭ അധികൃതരുടെ നടപടിയിൽ എൽ.ഡി.എഫ് കൗൺസിലർമാർ പ്രത്യക്ഷ സമരത്തിന് തീരുമാനിച്ചു.
30 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള മറ്റു ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത വീട്ടമ്മമാർക്കാണ് സംസ്ഥാന സർക്കാർ 1000 രൂപ ക്ഷേമ പെൻഷൻ നൽകാൻ തീരുമാനിച്ചത്. ഇത്തരത്തിലുള്ള അർഹരായ 1810 വനിതകളെയാണ് പെൻഷൻ ലഭിക്കാൻ അർഹരായി നഗരസഭയിൽ കണ്ടെത്തിയത്. പ്രതിമാസം 1000 രൂപ വീതം ലഭ്യമാകേണ്ട ധനസഹായമാണ് നഗരസഭ വിതരണം ചെയ്യാതെ തടഞ്ഞുവെച്ചത്. നഗരസഭയുടെ ഇത്തരം നടപടികൾ തിരുത്താൻ ശക്തമായ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും എൽ.ഡി.എഫ് കൗൺസിലർമാർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
