Tag: 170226

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ആരംഭിക്കും

Local

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ആരംഭിക്കും

Perinthalmanna RadioDate: 17-02-2026 ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഫെബ്രുവരി 18ന് ബുധനാഴ്ച റമദാന്‍ വൃതാരംഭം. സഊദിയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മാസപ്പിറവി നിരീക്ഷിക്കുന്നതിനായി ചേര്‍ന്ന പ്രത്യേക കമ്മിറ്റിയാണ് റമദാന്‍ ആരംഭം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുഎഇയിലെ ചന്ദ്രദര്‍ശന സമിതിയും മാസപ്പിറവി സ്ഥിരീകരിച്ചു.സഊദി അറേബ്യയില്‍ റമദാനെ വരവേല്‍ക്കാന്‍ മക്കയിലെയും മദീനയിലെയും ഇരു ഹറമുകളും പൂര്‍ണ്ണ സജ്ജമായി. തീര്‍ഥാടകര്‍ക്ക് സുഗമമായി ആരാധന നിര്‍വഹിക്കുന്നതിനായി മതകാര്യ വിഭാഗം പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.മക്കയില്‍ വിശ്വാസികളുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഹറമിലെ വിപുലീകരണ ഭാഗങ്ങളും എസ്‌കലേറ്ററുകളും പൂര്‍ണ്ണമായി തുറന്നുകൊടുത്തു. റമദാനില്‍ ഇഅ്തികാഫ് അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഔദ്യോഗികമ...
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച

Local

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച

Perinthalmanna RadioDate: 17-02-2026 പെരിന്തൽമണ്ണ: സംസ്ഥാനത്ത് എവിടെയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ, നാളെ (ബുധൻ) ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി കേരളത്തിൽ റമദാൻ വ്രതാരംഭം മറ്റന്നാൾ ഫെബ്രുവരി 19 വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniWKuCY5QVi7FWIs---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മതസൗഹാർദ്ദത്തിന്റെ പെരിന്തൽമണ്ണ മോഡൽ; ടൗൺ പള്ളിക്ക് വാതിൽ നൽകി ഡോ. വെങ്കിട്ടരാമൻ

Local

മതസൗഹാർദ്ദത്തിന്റെ പെരിന്തൽമണ്ണ മോഡൽ; ടൗൺ പള്ളിക്ക് വാതിൽ നൽകി ഡോ. വെങ്കിട്ടരാമൻ

Perinthalmanna RadioDate: 17-02-2026 പെരിന്തൽമണ്ണ: നാടിന്റെ മതസൗഹാർദ്ദ പാരമ്പര്യം ഊട്ടിയുറപ്പിച്ചുകൊണ്ട് പെരിന്തൽമണ്ണ ടൗൺ ജുമാ മസ്ജിദിലെ നവീകരണ പ്രവർത്തനങ്ങൾക്ക് സഹായഹസ്തവുമായി ഹൈന്ദവ സഹോദരൻ. പ്രമുഖ ഹോമിയോ ഡോക്ടർ വെങ്കിട്ടരാമനാണ് പള്ളിയിലെ വുദു എടുക്കുന്ന ഭാഗത്തെ വാതിൽ നിർമ്മാണത്തിന് ആവശ്യമായ തുക സ്പോൺസർ ചെയ്തത്.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് അദ്ദേഹം തുക കൈമാറി. നമ്മളെല്ലാം ഒന്നാണെന്ന മാനവികതയുടെ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാതി-മത ചിന്തകൾക്കപ്പുറം മനുഷ്യത്വം ഉയർത്തിപ്പിടിക്കുന്ന ഡോക്ടറുടെ ഈ പ്രവർത്തനം പെരിന്തൽമണ്ണയുടെ മതസൗഹാർദ്ദ ചരിത്രത്തിലെ പുതിയൊരു അധ്യായമായി മാറുകയാണ്.വർഗീയ വിദ്വേഷങ്ങൾ വർദ്ധിക്കുന്ന ഇക്കാലത്ത് ഡോക്ടറുടെ ഈ പ്രവർത്തനം സമൂഹത്തിന് വലിയൊരു മാതൃകയാണെന്ന് ടൗൺ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് അലി ഫൈസി അമ്പലക്കടവ് പറഞ്ഞു. ആയിരക്കണക്കിന് വ...
റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ; ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ വ്രതാരംഭം

Local

റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ; ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ വ്രതാരംഭം

Perinthalmanna RadioDate: 17-02-2026  പെരിന്തൽമണ്ണ: റമദാൻ മാസത്തെ വരവേൽക്കാനൊരുങ്ങി മുസ്‌ലിംകൾ. ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ റമദാൻ ഒന്നായിരിക്കും. പള്ളികളിലും വീടുകളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ വിവിധ ഖാദിമാർ നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് ശഅബാൻ 29, വൈകിട്ട് മാസപ്പിറവി ദൃശ്യമായാൽ നാളെ റമദാൻ വ്രതം ആരംഭിക്കും. ഇല്ലെങ്കിൽ ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്‌ച റമദാൻ ആരംഭിക്കും.പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള വിശ്വാസികൾ മാസങ്ങൾക്ക് മുമ്പേ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ പള്ളികളിലും വീടുകളിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് അഴിച്ചു പണിയുടെ മാസമാണ്. അടുത്ത ഒരു വർഷത്തേക്കുള്ള ആത്മീയ ഊർജം സംഭരിക്കാനുള്ള കാലം. ആത്മസംസ്കരണത്തിന്റെ ദിന രാത്രങ്ങളിലേക്ക് കടക്കുകയാണ് ഇസ്ല‌ാംമത വിശ്വാസികൾ. പുലർച്ചെ മുതൽ സ...
പെരിന്തൽമണ്ണ നഗരസഭയിൽ സ്ത്രീ സുരക്ഷ പെൻഷൻ വിതരണം നടന്നില്ല

Local

പെരിന്തൽമണ്ണ നഗരസഭയിൽ സ്ത്രീ സുരക്ഷ പെൻഷൻ വിതരണം നടന്നില്ല

Perinthalmanna RadioDate: 17-02-2026 പെരിന്തൽമണ്ണ : നഗരസഭ ഓഫീസിൽ സെക്ഷൻ ക്ലർക്ക് ഇല്ലെന്ന് പറഞ്ഞ് നഗരസഭയിൽ സ്ത്രീ സുരക്ഷ പെൻഷൻ നൽകാനായില്ല. പെരിന്തൽമണ്ണ നഗരസഭ അധികൃതരുടെ നടപടിയിൽ എൽ.ഡി.എഫ് കൗൺസിലർമാർ പ്രത്യക്ഷ സമരത്തിന് തീരുമാനിച്ചു.30 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള മറ്റു ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത വീട്ടമ്മമാർക്കാണ് സംസ്ഥാന സർക്കാർ 1000 രൂപ ക്ഷേമ പെൻഷൻ നൽകാൻ തീരുമാനിച്ചത്. ഇത്തരത്തിലുള്ള അർഹരായ 1810 വനിതകളെയാണ് പെൻഷൻ ലഭിക്കാൻ അർഹരായി നഗരസഭയിൽ കണ്ടെത്തിയത്. പ്രതിമാസം 1000 രൂപ വീതം ലഭ്യമാകേണ്ട ധനസഹായമാണ് നഗരസഭ വിതരണം ചെയ്യാതെ തടഞ്ഞുവെച്ചത്. നഗരസഭയുടെ ഇത്തരം നടപടികൾ തിരുത്താൻ ശക്തമായ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും എൽ.ഡി.എഫ് കൗൺസിലർമാർ അറിയിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കു...