
Perinthalmanna Radio
Date: 17-02-2026
പെരിന്തൽമണ്ണ: നാടിന്റെ മതസൗഹാർദ്ദ പാരമ്പര്യം ഊട്ടിയുറപ്പിച്ചുകൊണ്ട് പെരിന്തൽമണ്ണ ടൗൺ ജുമാ മസ്ജിദിലെ നവീകരണ പ്രവർത്തനങ്ങൾക്ക് സഹായഹസ്തവുമായി ഹൈന്ദവ സഹോദരൻ. പ്രമുഖ ഹോമിയോ ഡോക്ടർ വെങ്കിട്ടരാമനാണ് പള്ളിയിലെ വുദു എടുക്കുന്ന ഭാഗത്തെ വാതിൽ നിർമ്മാണത്തിന് ആവശ്യമായ തുക സ്പോൺസർ ചെയ്തത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് അദ്ദേഹം തുക കൈമാറി. നമ്മളെല്ലാം ഒന്നാണെന്ന മാനവികതയുടെ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാതി-മത ചിന്തകൾക്കപ്പുറം മനുഷ്യത്വം ഉയർത്തിപ്പിടിക്കുന്ന ഡോക്ടറുടെ ഈ പ്രവർത്തനം പെരിന്തൽമണ്ണയുടെ മതസൗഹാർദ്ദ ചരിത്രത്തിലെ പുതിയൊരു അധ്യായമായി മാറുകയാണ്.
വർഗീയ വിദ്വേഷങ്ങൾ വർദ്ധിക്കുന്ന ഇക്കാലത്ത് ഡോക്ടറുടെ ഈ പ്രവർത്തനം സമൂഹത്തിന് വലിയൊരു മാതൃകയാണെന്ന് ടൗൺ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് അലി ഫൈസി അമ്പലക്കടവ് പറഞ്ഞു. ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന ടൗൺ പള്ളിയിൽ റമദാൻ മുന്നൊരുക്കങ്ങൾ നടക്കുന്ന വേളയിലാണ് ഈ സ്നേഹസമ്മാനം എത്തിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
