നടനും നാടക സംവിധായകനുമായ ഇ.എ രാജേന്ദ്രന്‍ അന്തരിച്ചു

Share to


Perinthalmanna Radio
Date: 26-03-2026

കൊല്ലം: നടനും നാടക സംവിധായകനുമായ ഇ.എ രാജേന്ദ്രന്‍ അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. നടനും എംഎല്‍എയുമായ എം.മുകേഷിന്റെ സഹോദരീഭര്‍ത്താവാണ്.

ജന്മനാടായ തൃശൂര്‍ തൃത്താലയില്‍ നാളെ സംസ്‌കാരം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ശാരീരിക പ്രയാസങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി സിനിമാ രംഗത്തെ സജീവമായിരുന്നില്ല. കളിയാട്ടം, ദയ, പട്ടാഭിഷേകം ഉള്‍പ്പെടെ അറുപതോളം സിനിമകളില്‍ അഭിനയിച്ചു. നാടകങ്ങൾക്കും സിനിമകൾക്കും പുറമെ ടെലിവിഷൻ സീരിയലുകളിലും നായകനായും വില്ലനായും വിവിധ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *