Tag: 260326

പെരിന്തൽമണ്ണ മണ്ഡലത്തിൽ ഇരുമുന്നണികൾക്കും അപരശല്യം

Local

പെരിന്തൽമണ്ണ മണ്ഡലത്തിൽ ഇരുമുന്നണികൾക്കും അപരശല്യം

Perinthalmanna RadioDate: 26-03-2026 പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിൽ ഇടതു– വലതു മുന്നണി സ്ഥാനാർഥികൾക്ക് ഒന്നിലേറെ അപരന്മാരുടെ ശല്യം. എൽഡിഎഫ് സ്ഥാനാർഥി വി.പി.മുഹമ്മദ് ഹനീഫയ്‌ക്ക് 2 പേർ അപരന്മാരായി പത്രിക നൽകിയിട്ടുണ്ട്. ഹനീഫയും മുഹമ്മദ് ഹനീഫയും. യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിനുമുണ്ട് 3 അപരന്മാർ. അബ്ദുൽ നജീബ് എന്ന പേരിൽ 2 പേരും ഒരു നജീബും സ്വതന്ത്രരായി പത്രിക നൽകിയിട്ടുണ്ട്. അപരന്മാരെ പിൻവലിക്കാൻ പതിനെട്ടടവും പയറ്റുകയാണ് ഇരു മുന്നണികളും. കഴിഞ്ഞ തവണ നജീബ് കാന്തപുരം 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.പി.എം.മുസ്തഫയെ തോൽപിച്ചത്. അന്ന് കെ.പി.എം.മുസ്‌തഫയുടെ അപരന്മാരായെത്തിയ മുസ്‌തഫമാർ രണ്ടായിരത്തിനടുത്ത് വോട്ടുകൾ നേടിയിരുന്നു. സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ 3 മുന്നണി സ്ഥാനാർഥികളും 5 അപരന്മാരും ഉൾപ്പെടെ 8 പേരാണ് ഇവിടെ മത്സര രംഗത്ത്. ...............................................കൂടുതൽ വാർത്തകൾക...
സാദിഖലി തങ്ങൾക്കെതിരെ അധിക്ഷേപം; പ്രതി പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ

Local

സാദിഖലി തങ്ങൾക്കെതിരെ അധിക്ഷേപം; പ്രതി പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ

Perinthalmanna RadioDate: 26-03-2026 പെരിന്തൽമണ്ണ: മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിൽ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. കാപ്പാ കേസ് പ്രതിയായ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ എന്നയാളാണ് വ്യാജ പോസ്റ്റിന് പിന്നിലെന്ന് പെരിന്തൽമണ്ണ പൊലീസ് അറിയിച്ചു.വ്യാജ ചിത്രം കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. സാദിഖലി തങ്ങളുടെ ബന്ധുവിനെ പെരിന്തൽമണ്ണയിലെ മാളിലേക്ക് വിളിച്ച് അവ്യക്തമായ ദൃശ്യങ്ങൾ കാണിച്ച് 15 കോടി ആവശ്യപ്പെട്ടു. എന്നാൽ, ഇത് നിരസിച്ചതോടെ വ്യാജ ഐ.ഡിയിലൂടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിക്കുകയായിരുന്നു.ഇതിനെതിരെ മുസ്‍ലിം ലീഗ് പൊലീസിൽ പരാതി നൽകുകയും നിയമനടപടി ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് മുഹമ്മദ് റോഷനെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. മൂന്നുമ...
പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; നയാര കമ്പനിയാണ് വില വർദ്ധിപ്പിച്ചത്

പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി

Local

പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; നയാര കമ്പനിയാണ് വില വർദ്ധിപ്പിച്ചത്

പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി

Perinthalmanna RadioDate: 26-03-2026 ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവുംവലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നുരൂപയുമാണ് വർധിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് നയാര ഇന്ധവില കുത്തനെ കൂട്ടിയത്.പൊതുമേഖലാ എണ്ണക്കമ്പനികൾ ഇതുവരെ പെട്രോൾ ഡീസൽ വില വർധിപ്പിച്ചിട്ടില്ല. ഏപ്രിലിൽ നയാര എനർജി 35 ദിവസത്തേക്ക് പ്രവർത്തനങ്ങൾ നിർത്തിവെച്ചേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.രാജ്യത്ത് ആകെ 6500 പെട്രോൾ പമ്പുകളാണ് നയാരയ്ക്കുള്ളത്. ഗുജറാത്തിലെ ജാംനഗറിലെ വാദിനാറിലാണ് നയാര എനർജി ലിമിറ്റഡിന്റെ റിഫൈനറി സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവുംവലിയ രണ്ടാമത്തെ എണ്ണ ശുദ്ധീകരണ ശാലയാണിത്. വാർഷിക ശേഷി 20 ദശലക്ഷം ടൺ, പ്രതിദിനം 405000 ബാരൽ ശേഷിയുള്ളതാണ് റിഫൈന...
പാലച്ചോട്- എരുമത്തടം റോഡിൽ മാലിന്യം തള്ളിയതായി പരാതി

Local

പാലച്ചോട്- എരുമത്തടം റോഡിൽ മാലിന്യം തള്ളിയതായി പരാതി

Perinthalmanna RadioDate: 26-03-2026 പാലൂർക്കോട്ട:  പാലച്ചോട്- എരുമത്തടം റോഡിൽ വൻ തോതിൽ ടാർ, രാസവസ്തുക്കൾ ഉൾപ്പെടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയതായി പരാതി. കഴിഞ്ഞ ദിവസങ്ങളിലാണ് രാത്രി റോഡരികിലും സമീപത്തെ പറമ്പുകളിലും മാലിന്യം തള്ളിയത്. പാലൂർകോട്ടയിലെ ആരാധനാലയം, ബ്ലോക്ക് വ്യവസായ കേന്ദ്രം, വൃദ്ധ സദനം എന്നിവയ്ക്ക് മുന്നിലും മാലിന്യം തള്ളിയിട്ടുണ്ട്. ഇത് പ്രദേശവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. കുടിവെള്ളം മലിനമായി. പ്രദേശത്തെ പ്രത്യാശ റസിഡൻസ് അസോസിയേഷൻ പഞ്ചായത്ത് അധികൃതർക്കും കൊളത്തൂർ പൊലീസിലും പരാതി നൽകി.പുലാമന്തോൾ പഞ്ചായത്ത് ഒന്നാം വാർഡ് പ്രദേശത്തെ മാലിന്യം വാർഡംഗം നീതു തോമസിന്റെ നേതൃത്വത്തിൽ ഹരിതകർമ സേന നീക്കം ചെയ്തു. ശേഷിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും പ്രത്യാശ റസിഡൻസ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജയിംസ് ...
നടനും നാടക സംവിധായകനുമായ ഇ.എ രാജേന്ദ്രന്‍ അന്തരിച്ചു

Local

നടനും നാടക സംവിധായകനുമായ ഇ.എ രാജേന്ദ്രന്‍ അന്തരിച്ചു

Perinthalmanna RadioDate: 26-03-2026 കൊല്ലം: നടനും നാടക സംവിധായകനുമായ ഇ.എ രാജേന്ദ്രന്‍ അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. നടനും എംഎല്‍എയുമായ എം.മുകേഷിന്റെ സഹോദരീഭര്‍ത്താവാണ്. ജന്മനാടായ തൃശൂര്‍ തൃത്താലയില്‍ നാളെ സംസ്‌കാരം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ശാരീരിക പ്രയാസങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി സിനിമാ രംഗത്തെ സജീവമായിരുന്നില്ല. കളിയാട്ടം, ദയ, പട്ടാഭിഷേകം ഉള്‍പ്പെടെ അറുപതോളം സിനിമകളില്‍ അഭിനയിച്ചു. നാടകങ്ങൾക്കും സിനിമകൾക്കും പുറമെ ടെലിവിഷൻ സീരിയലുകളിലും നായകനായും വില്ലനായും വിവിധ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേ...
തിരുമാന്ധാംകുന്ന് പൂരം പുറപ്പാട്; ഭക്തജനത്തിരക്കിൽ അമർന്ന് അങ്ങാടിപ്പുറം

Local

തിരുമാന്ധാംകുന്ന് പൂരം പുറപ്പാട്; ഭക്തജനത്തിരക്കിൽ അമർന്ന് അങ്ങാടിപ്പുറം

Perinthalmanna RadioDate: 26-03-2026 അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം പുറപ്പാടിന് ഈ അടുത്ത കാലത്തൊന്നും കാണാത്ത ഭക്തജനത്തിരക്കിനാണ് ഇന്നലെ ക്ഷേത്ര നഗരി സാക്ഷ്യം വഹിച്ചത്. അതിരാവിലെ മുതൽ തന്നെ അങ്ങാ‌ടിപ്പുറത്തെ ചെറുവഴികളെല്ലാം തിരുമാന്ധാംകുന്നിലേക്കുള്ളതായിരുന്നു. തിരക്ക് പരിഗണിച്ച് അതിരാവിലെ മുതൽ ഭക്തർക്ക് വരി നിൽക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ദേവസ്വം ഒരുക്കിയിരുന്നു. എന്നിട്ടും ഭക്തരുടെ വരി ദേശീയപാത വരെയെത്തി. ആറാട്ടെഴുന്നള്ളത്തിന്റെ സമയത്ത് ക്ഷേത്ര നഗരി ജനസാഗരമായി. അങ്ങാടിപ്പുറത്തെ ക്ഷേത്രങ്ങളിൽ രാവിലെ പൂജാ സമയങ്ങളിൽ പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു.രാവിലെ മലയരാജാവ് കലംപറമ്പിൽ ഗോപാലകൃഷ്ണൻ ആണ്ടിപൂതങ്ങളുട‌െ അകമ്പടിയിൽ എത്തി പൂക്കുട സമർപ്പിച്ചു മടങ്ങി. ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാൽ പൂക്കുട ഏറ്റുവാങ്ങി വലിയ നടപ്പന്തലിലെ കാലിൽ സ്ഥാപിച്ചു. മുൻ മലയസ്ഥാനി കല...