
Perinthalmanna Radio
Date: 26-03-2026
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവുംവലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നുരൂപയുമാണ് വർധിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് നയാര ഇന്ധവില കുത്തനെ കൂട്ടിയത്.
പൊതുമേഖലാ എണ്ണക്കമ്പനികൾ ഇതുവരെ പെട്രോൾ ഡീസൽ വില വർധിപ്പിച്ചിട്ടില്ല. ഏപ്രിലിൽ നയാര എനർജി 35 ദിവസത്തേക്ക് പ്രവർത്തനങ്ങൾ നിർത്തിവെച്ചേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്ത് ആകെ 6500 പെട്രോൾ പമ്പുകളാണ് നയാരയ്ക്കുള്ളത്. ഗുജറാത്തിലെ ജാംനഗറിലെ വാദിനാറിലാണ് നയാര എനർജി ലിമിറ്റഡിന്റെ റിഫൈനറി സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവുംവലിയ രണ്ടാമത്തെ എണ്ണ ശുദ്ധീകരണ ശാലയാണിത്. വാർഷിക ശേഷി 20 ദശലക്ഷം ടൺ, പ്രതിദിനം 405000 ബാരൽ ശേഷിയുള്ളതാണ് റിഫൈനറി.
അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നാണ് കേന്ദ്രം അറിയിക്കുന്നത്. രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികളും അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
