പെരിന്തൽമണ്ണ മണ്ഡലത്തിൽ ഇരുമുന്നണികൾക്കും അപരശല്യം

Share to


Perinthalmanna Radio
Date: 26-03-2026

പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിൽ ഇടതു– വലതു മുന്നണി സ്ഥാനാർഥികൾക്ക് ഒന്നിലേറെ അപരന്മാരുടെ ശല്യം. എൽഡിഎഫ് സ്ഥാനാർഥി വി.പി.മുഹമ്മദ് ഹനീഫയ്‌ക്ക് 2 പേർ അപരന്മാരായി പത്രിക നൽകിയിട്ടുണ്ട്. ഹനീഫയും മുഹമ്മദ് ഹനീഫയും. യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിനുമുണ്ട് 3 അപരന്മാർ. അബ്ദുൽ നജീബ് എന്ന പേരിൽ 2 പേരും ഒരു നജീബും സ്വതന്ത്രരായി പത്രിക നൽകിയിട്ടുണ്ട്. അപരന്മാരെ പിൻവലിക്കാൻ പതിനെട്ടടവും പയറ്റുകയാണ് ഇരു മുന്നണികളും. കഴിഞ്ഞ തവണ നജീബ് കാന്തപുരം 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.പി.എം.മുസ്തഫയെ തോൽപിച്ചത്. അന്ന് കെ.പി.എം.മുസ്‌തഫയുടെ അപരന്മാരായെത്തിയ മുസ്‌തഫമാർ രണ്ടായിരത്തിനടുത്ത് വോട്ടുകൾ നേടിയിരുന്നു. സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ 3 മുന്നണി സ്ഥാനാർഥികളും 5 അപരന്മാരും ഉൾപ്പെടെ 8 പേരാണ് ഇവിടെ മത്സര രംഗത്ത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *