
Perinthalmanna Radio
Date: 30-01-2024
പെരിന്തൽമണ്ണ ∙ നിയോജക മണ്ഡലത്തിലെ വിവിധ സാമൂഹിക, സന്നദ്ധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കായി എംഎൽഎ ഹെൽത്ത് കാർഡ് പദ്ധതി തുടങ്ങി. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മണ്ഡലത്തിലെ സ്ഥിര താമസക്കാരായ അങ്കണവാടി, ആശ, ഹരിതകർമസേന, സിഡിഎസ്, പരിരക്ഷ നഴ്‌സ്, ട്രോമാകെയർ, ആംബുലൻസ് ഡ്രൈവർ, പഞ്ചായത്ത്– നഗരസഭാംഗം എന്നീ വിഭാഗങ്ങളിലുൾപ്പെട്ട 18 നും 60 നും ഇടയ്‌ക്ക് പ്രായമുള്ളവർക്കാണ് പദ്ധതി നടപ്പാക്കുന്നത്. ചികിത്സാനുകൂല്യവും ഇൻഷുറൻസ് കവറേജും കാർഡ് ഉള്ളവർക്ക് ലഭിക്കും. എം.പി.അബ്‌ദുസ്സമദ് സമദാനി എംപി ഹെൽത്ത് കാർഡ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. മുദ്ര എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
നജീബ് കാന്തപുരം എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, നാലകത്ത് സൂപ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്‌തഫ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി.അഫ്‌സൽ, സി.സുകുമാരൻ, സി.എം.മുസ്‌തഫ, വിവിധ രാഷ്‌ട്രീയ പ്രതിനിധികളായ സി.സേതുമാധവൻ, വി.ബാബുരാജ്, എ.കെ.നാസർ, എം.കെ.മൈമൂന, പ്രബീബ ഹബീബ് തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
