Tag: 300124

പെരിന്തൽമണ്ണ നഗരസഭയിലെ മുഴുവൻ റോഡുകളും നന്നാക്കും
Local

പെരിന്തൽമണ്ണ നഗരസഭയിലെ മുഴുവൻ റോഡുകളും നന്നാക്കും

Perinthalmanna RadioDate: 30-01-2024പെരിന്തൽമണ്ണ : നഗരസഭയിലെ നവീകരണം ആവശ്യമുള്ള മുഴുവൻ ടാർ റോഡുകളും റീടാറിങ്ങും കോൺക്രീറ്റ് റോഡുകൾ റീ കോൺക്രീറ്റിങ്ങും നടത്തുമെന്ന് നഗരസഭാധ്യക്ഷൻ പി. ഷാജി കൗൺസിൽ യോഗത്തിൽ അറിയിച്ചു. ഇതിനായി 3.42 കോടി രൂപ ചെലവഴിക്കാനാണു തീരുമാനം. നിലവിലുള്ള റോഡുകളാണ് നന്നാക്കുന്നത്. എല്ലാ വാർഡ് കൗൺസിലർമാരോടും ഇത്തരത്തിൽ നന്നാക്കേണ്ട റോഡുകളുടെ വിശദ വിവരങ്ങൾ നൽകാനും നിർദേശിച്ചിട്ടുണ്ട്. നഗരസഭയിലെ മുഴുവൻ വാർഡുകളിലും മാലിന്യങ്ങൾ ശേഖരിച്ച് സംഭരിക്കുന്നതിനുള്ള മിനി എം.സി.എഫുകൾ സ്ഥാപിക്കും. സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ജൈവ മാലിന്യ സംസ്‌കരണത്തിന് തുമ്പൂർമുഴി മാതൃക നടപ്പാക്കാനും തീരുമാനിച്ചു. നഗരസഭയിലെ എൽ.പി. സ്കൂളുകളിൽ പ്രഭാതഭക്ഷണം വിതരണം ചെയ്ത കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകാൻ 14.5 ലക്ഷം രൂപ വകയിരുത്തി................................................കൂടുതൽ വാർത്തകൾക്ക് www.per...
പുത്തനങ്ങാടി ശുഹദാ ആണ്ടുനേർച്ച നാളെ തുടങ്ങും
Local

പുത്തനങ്ങാടി ശുഹദാ ആണ്ടുനേർച്ച നാളെ തുടങ്ങും

Perinthalmanna RadioDate: 30-01-2024പെരിന്തൽമണ്ണ : പുത്തനങ്ങാടി ശുഹദാക്കളുടെ ആണ്ടുനേർച്ചയ്ക്ക് ബുധനാഴ്ച മഖാം സിയാറത്തോടെ തുടക്കമാകും. വൈകീട്ട് നാലരയ്ക്ക് സിയാറത്തിന് കെ.കെ.സി.എം. തങ്ങൾ വഴിപ്പാറ നേതൃത്വംനൽകും. തുടർന്ന് മഹല്ല് പ്രസിഡന്റ് കൊണ്ടേരിത്തൊടി മുഹമ്മദ് ഹാജി പതാക ഉയർത്തും. രാത്രി ഏഴിന് ശുഹദാ കോളേജ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. വ്യാഴാഴ്ച രാത്രി ഏഴിന് മജ്‌ലിസുന്നൂർ ആത്മീയ സദസ്സ് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് മതപ്രഭാഷണം ഡോ. സാലിം ഫൈസി കൊളത്തൂർ ഉദ്ഘാടനംചെയ്യും. . ശനിയാഴ്ച രാത്രി ഏഴിന് ദുആ സമ്മേളനം സമസ്ത ജനറൽസെക്രട്ടറി കെ. ആലിക്കുട്ടി മുസ്‍ലിയാർ ഉദ്ഘാടനംചെയ്യും. ഞായറാഴ്ച രാവിലെ എട്ടിന് മൗലീദ് പാരായണം, ഖത്തം ദുആ എന്നിവയ്ക്ക് തെയ്യോട്ടുചിറ ഖാസി അൽഹാജ് അബ്ദുൾ ഷുക്കൂർ മദനി നേതൃത്വംനൽകും. തുടർന്ന് ആയിരക്ക...
ആളില്ലാത്ത വീട്ടിൽ മോഷണം; നാലു പവനും പണവും നഷ്ടപ്പെട്ടു
Local

ആളില്ലാത്ത വീട്ടിൽ മോഷണം; നാലു പവനും പണവും നഷ്ടപ്പെട്ടു

Perinthalmanna RadioDate: 30-01-2024പെരിന്തൽമണ്ണ : വീട്ടുകാർ കോയമ്പത്തൂരിൽപ്പോയ സമയത്ത് വാതിലിന്റെ പൂട്ടു തകർത്ത് മോഷണം. നാലുപവനോളം തൂക്കമുള്ള ആഭരണങ്ങളും പതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടു. പാതായ്ക്കര കിളിയൻതൊടി വേണുഗോപാലന്റെ വീട്ടിലാണ് സംഭവം. പേരമകന്റെ പരീക്ഷയുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകീട്ടോടെ കുടുംബം കോയമ്പത്തൂരിലേക്കു പോയതായിരുന്നു. ഞായറാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിൻവാതിൽ തുറന്നുകിടക്കുന്ന നിലയിൽ കണ്ടത്.തുടർന്നുള്ള പരിശോധനയിലാണ് താഴെ നിലയിലെ രണ്ട് കിടപ്പുമുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടത് അറിയുന്നത്. മുൻവശത്തെ വാതിലും തുറന്നിട്ട നിലയിലായിരുന്നുവെന്ന് വേണുഗോപാലൻ പറഞ്ഞു. അലമാരകളുടെ താക്കോൽ സമീപത്തുതന്നെ സൂക്ഷിച്ചിരുന്നു. അതെടുത്ത് തുറന്ന നിലയിലാണ്.പോലീസിൽ അറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ പോലീസെത്തി പരിശോധന നടത്തി. മല...
പെരിന്തല്‍മണ്ണ നഗരസഭയുടെ ഫ്ലാറ്റ് സമുച്ചയ നിര്‍മാണം പൂര്‍ത്തിയായി
Local

പെരിന്തല്‍മണ്ണ നഗരസഭയുടെ ഫ്ലാറ്റ് സമുച്ചയ നിര്‍മാണം പൂര്‍ത്തിയായി

_50 കുടുംബങ്ങള്‍ക്ക് കൂടി വീട് അനുവദിക്കും_Perinthalmanna RadioDate: 30-01-2024പെരിന്തല്‍മണ്ണ: ഒലിങ്കര ഒടിയന്‍ചോലയില്‍ പെരിന്തല്‍മണ്ണ നഗരസഭയുടെ ഫ്ളാറ്റ് സമുച്ചയ നിര്‍മാണം പൂര്‍ത്തിയായി. സമുച്ചയത്തില്‍ 50 കുടുംബങ്ങള്‍ക്ക് കൂടി പുതുതായി വീട് അനുവദിക്കും. നിലവില്‍ 248 കുടുംബങ്ങള്‍ ഇവിടെ സമീപ കാലത്തായി താമസം തുടങ്ങിയിട്ടുണ്ട്. ഒലിങ്കര ഒടിയന്‍ ചോലയില്‍ 400 കുടുംബങ്ങള്‍ക്കാണ് ഫ്ലാറ്റ് സമുച്ചയം ഒരുക്കിയിട്ടുള്ളത്.വീടിനു വേണ്ടി നഗരസഭ 67 പേരുടെ മുന്‍ഗണനാ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവരില്‍ നിന്ന് 50 പേരെ തെരഞ്ഞെടുത്താണ് ഫ്ലാറ്റ് സമുച്ചയത്തില്‍ ഉടന്‍ വീട് നല്‍കുക. ഇതിനു യോഗ്യരായവരെ കണ്ടെത്തി ലൈഫ് മിഷൻ അനുമതി തേടണം. 12 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന 34 ബ്ലോക്കുകളായിട്ടാണ് സമുച്ചയം പണി കഴിപ്പിച്ചത്. വീടുകള്‍ക്കു പുറമേ അങ്കണവാടി, പൊതുഹാള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.നിലവില്‍ ശുചി...
സംഗീത പരിപാടിക്കിടെ സംഘർഷം; 2 കേസുകളിലായി 8 പേർ അറസ്റ്റിൽ
Local

സംഗീത പരിപാടിക്കിടെ സംഘർഷം; 2 കേസുകളിലായി 8 പേർ അറസ്റ്റിൽ

Perinthalmanna RadioDate: 30-01-2024പെരിന്തൽമണ്ണ ∙ പ്രദർശനമേളയുടെ സമാപന ദിനത്തിലെ സംഗീത പരിപാടിക്കിടെ സംഘർഷം. സംഭവവുമായി ബന്ധപ്പെട്ട് 2 കേസുകളിലായി പൊലീസ് 8 പേരെ അറസ്‌റ്റ് ചെയ്തു. ഇവരുൾപ്പെടെ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഞായർ രാത്രിയാണ് സംഭവം. ബൈപാസ് റോഡിനടുത്തുള്ള പ്രദർശന മൈതാനത്താണ് അക്രമ സംഭവങ്ങൾ നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 4 പേർ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.3 ദിവസങ്ങളിലായി നടന്ന മേളയുടെ സമാപനത്തോടനുബന്ധിച്ചാണ് ടിക്കറ്റ് വച്ച് സംഗീത പരിപാടി നടത്തിയത്.സംഗീത പരിപാടിക്കായി ആളുകൾ വലിയ തോതിൽ എത്തിയതോടെ താൽക്കാലിക ഹാളിൽ ഉൾക്കൊള്ളാനാവാത്തതിനാൽ ടിക്കറ്റ് വിൽപന നിർത്തി. ഇതോടെ ബഹളമായി. ഇതിനിടെ ചിലർ ഷീറ്റ് പൊളിച്ച് അകത്തു കടന്നു. മുൻപ് ടിക്കറ്റെടുത്ത ഒട്ടേറെപ്പേർ അകത്തു കയറാനാകാതെ പുറത്തായി. ഇതോടെയാണ് ബഹളവും സംഘർഷാവസ്ഥയും ഉണ്ടായത്....
പെരിന്തൽമണ്ണയിൽ എംഎൽഎ ഹെൽത്ത് കാർഡ് പദ്ധതി തുടങ്ങി
Local

പെരിന്തൽമണ്ണയിൽ എംഎൽഎ ഹെൽത്ത് കാർഡ് പദ്ധതി തുടങ്ങി

Perinthalmanna RadioDate: 30-01-2024പെരിന്തൽമണ്ണ ∙ നിയോജക മണ്ഡലത്തിലെ വിവിധ സാമൂഹിക, സന്നദ്ധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കായി എംഎൽഎ ഹെൽത്ത് കാർഡ് പദ്ധതി തുടങ്ങി. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മണ്ഡലത്തിലെ സ്ഥിര താമസക്കാരായ അങ്കണവാടി, ആശ, ഹരിതകർമസേന, സിഡിഎസ്, പരിരക്ഷ നഴ്‌സ്, ട്രോമാകെയർ, ആംബുലൻസ് ഡ്രൈവർ, പഞ്ചായത്ത്– നഗരസഭാംഗം എന്നീ വിഭാഗങ്ങളിലുൾപ്പെട്ട 18 നും 60 നും ഇടയ്‌ക്ക് പ്രായമുള്ളവർക്കാണ് പദ്ധതി നടപ്പാക്കുന്നത്. ചികിത്സാനുകൂല്യവും ഇൻഷുറൻസ് കവറേജും കാർഡ് ഉള്ളവർക്ക് ലഭിക്കും. എം.പി.അബ്‌ദുസ്സമദ് സമദാനി എംപി ഹെൽത്ത് കാർഡ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. മുദ്ര എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.നജീബ് കാന്തപുരം എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന...