Tag: 060226

സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ച്ചയിൽ അഞ്ചാക്കും‍; തത്വത്തിൽ അംഗീകരിച്ച് സർവീസ് സംഘടനകൾ<br>
Local

സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ച്ചയിൽ അഞ്ചാക്കും‍; തത്വത്തിൽ അംഗീകരിച്ച് സർവീസ് സംഘടനകൾ

Perinthalmanna RadioDate: 06-02-2026 തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ച്ചയിൽ അഞ്ച് ദിവസമാക്കുന്നത് സർവീസ് സംഘടനകൾ തത്വത്തിൽ അംഗീകരിച്ചു. ജീവനക്കാർക്ക് ഞായറിന് പുറമേ ശനിയാഴ്ച കൂടി അവധി നൽകുന്നതാണ് പുതിയ പരിഷ്കാരം. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.പ്രവൃത്തി സമയം കൂട്ടുന്ന കാര്യവും അംഗീകരിച്ചു. എന്നാൽ, പൊതു അവധിയും കാഷ്വൽ ലീവും ചുരുക്കാൻ അനുവദിക്കില്ലെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. പ്രവൃത്തിദിനം കുറക്കുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. സർവീസ് സംഘടനകളുമായി പ്രാഥമിക ചർച്ചയാണ് വെള്ളിയാഴ്ച്ച നടന്നത്. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പ്രത്യേകം പരിഗണിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ഭരണപരിഷ്കാര കമീഷൻ റിപ്പോർട്ടിന്‍റെയും ശമ്പള പരിഷ്കരണ കമീഷൻ റിപ്പോർട്ടിന്‍റെയും ചുവടുപിടിച്ചാണ് ആഴ്ചയിൽ രണ്ട് ദിവസം ഓഫിസുകൾക്ക് അവധി നൽകുന്നതിനെക്കുറ...
തിരുവേഗപ്പുറയിൽ സമാന്തര പാലം വരുന്നു; സർക്കാർ 5 കോടി രൂപ അനുവദിച്ചു <br>
Local

തിരുവേഗപ്പുറയിൽ സമാന്തര പാലം വരുന്നു; സർക്കാർ 5 കോടി രൂപ അനുവദിച്ചു

Perinthalmanna RadioDate: 06-02-2026 വളാഞ്ചേരി: മലപ്പുറം - പാലക്കാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തിരുവേഗപ്പുറ പാലത്തിന് സമാന്തരമായി തൂതപ്പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ അഞ്ചു കോടി രൂപ അനുവദിച്ചു.  ധനമന്ത്രി നിയമസഭയിൽ ബജറ്റുമായി ബന്ധപ്പെട്ട മറുപടി പ്രസംഗത്തിലാണ് ഈ തുക പ്രഖ്യാപിച്ചത്. നിലവിലുള്ള തിരുവേഗപ്പുറ പാലം ആരംഭിക്കുന്ന കൊടുമുടിയിൽ നിന്നു തന്നെയാണ് പുതിയ പാലവും നിർമ്മിക്കുക. പദ്ധതിക്കായി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 25 കോടി രൂപ ആവശ്യപ്പെട്ട് ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ കഴിഞ്ഞ ബജറ്റിൽ പ്രൊപ്പോസൽ നൽകിയിരുന്നു. എന്നാൽ അന്ന് നൂറ് രൂപയുടെ ടോക്കൺ തുക മാത്രമാണ് അനുവദിച്ചിരുന്നത്.നിലവിലെ പാലത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ധന മന്ത്രിയെ നേരിൽ കണ്ട് കത്ത് നൽകിയിര...
അങ്ങാടിപ്പുറത്ത് സ്വകാര്യബസ് ഡ്രൈവറെ മർദിച്ച യുവാവ് അറസ്റ്റിൽ<br>
Local

അങ്ങാടിപ്പുറത്ത് സ്വകാര്യബസ് ഡ്രൈവറെ മർദിച്ച യുവാവ് അറസ്റ്റിൽ

Perinthalmanna RadioDate: 06-02-2026 പെരിന്തൽമണ്ണ : അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽവെച്ച് സ്വകാര്യ ബസ് കാറിന് അരിക് കൊടുത്തില്ലെന്ന് പറഞ്ഞ് ഡ്രൈവറെ ബസിൽക്കയറി മർദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരൂർക്കാട് സ്വദേശി മുഹമ്മദ് നിഷാദ് (27) ആണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഗൾഫിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി കരിപ്പൂർ വിമാന താവളത്തിൽ വെച്ചാണ് പെരിന്തൽമണ്ണ പോലീസ് നിഷാദിനെ പിടികൂടിയത്.അങ്ങാടിപ്പുറം അമ്പലപ്പടിയിൽവെച്ച് കോട്ടയ്ക്കലിലേക്ക് പോകുന്ന ബസിന് കുറുകേ കാറിട്ട് നിഷാദ് ബസിൽക്കയറി ഡ്രൈവർ വൈലത്തൂർ സ്വദേശി ഹാരിസിനെ മർദിക്കുകയായിരുന്നു. മർദനമേൽക്കുന്നതിനിടെ ബസ് പിറകോട്ടു നീങ്ങി രണ്ട് കാറുകളിലിടിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍...
പെരിന്തൽമണ്ണ നഗരസഭയുടെ സാന്ത്വനം ദശദിന ക്യാംപ് തുടങ്ങി<br>
Local

പെരിന്തൽമണ്ണ നഗരസഭയുടെ സാന്ത്വനം ദശദിന ക്യാംപ് തുടങ്ങി

Perinthalmanna RadioDate: 06-02-2026 പെരിന്തൽമണ്ണ : നഗരസഭയുടെ നേതൃത്വത്തിൽ നടത്തിവരുന്ന 10 ദിവസം നീണ്ടുനിൽക്കുന്ന സാന്ത്വനം ദശദിന ക്യാംപ് തുടങ്ങി. നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് ക്യാംപ് ഉദ്ഘാടനം ചെയ്‌തു. വൈസ് ചെയർമാൻ എം.ബി.ഫസൽ മുഹമ്മദ് ആധ്യക്ഷ്യം വഹിച്ചു. ക്യാംപ് കോ–ഓർഡിനേറ്റർ സലീം കിഴിശ്ശേരി, സ്ഥിരസമിതി അധ്യക്ഷരായ നാലകത്ത് ബഷീർ, പച്ചീരി ഹുസൈന നാസർ, ദിനേശ് കണക്കഞ്ചേരി, തോട്ട‌ശ്ശേരി കദീജ, അമ്പിളി മനോജ്, വീൽ ചെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബദറുസമാൻ മൂർക്കനാട്, ഡോ.വി.യു.സീതി, നഗരസഭ സെക്രട്ടറി ലാൽകുമാർ, വാർഡ് കൗൺസിലർ ജിഷ്ണു നാരായണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരഞ്ഞിക്കൽ ആനന്ദൻ, രാജേന്ദ്രൻ, നസീമ പച്ചീരി എന്നിവർ പ്രസംഗിച്ചു. 160 പേരാണ് ക്യാംപിൽ പങ്കെടുക്കുന്നത്. 90 പേർ സ്ഥിരാംഗങ്ങളാണ്. കേരള വീൽ ചെയർ അസോസിയേഷൻ സംഘടിപ്പിച്ച ശിങ്കാരിമേളവും, മലബാർ ഫിനാലെ സംഘടിപ്പിച്ച ഗാനമേളയും ഉണ്ടായി. ക്യാ...