
Perinthalmanna Radio
Date: 06-02-2026
പെരിന്തൽമണ്ണ : നഗരസഭയുടെ നേതൃത്വത്തിൽ നടത്തിവരുന്ന 10 ദിവസം നീണ്ടുനിൽക്കുന്ന സാന്ത്വനം ദശദിന ക്യാംപ് തുടങ്ങി. നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് ക്യാംപ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ബി.ഫസൽ മുഹമ്മദ് ആധ്യക്ഷ്യം വഹിച്ചു. ക്യാംപ് കോ–ഓർഡിനേറ്റർ സലീം കിഴിശ്ശേരി, സ്ഥിരസമിതി അധ്യക്ഷരായ നാലകത്ത് ബഷീർ, പച്ചീരി ഹുസൈന നാസർ, ദിനേശ് കണക്കഞ്ചേരി, തോട്ടശ്ശേരി കദീജ, അമ്പിളി മനോജ്, വീൽ ചെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബദറുസമാൻ മൂർക്കനാട്, ഡോ.വി.യു.സീതി, നഗരസഭ സെക്രട്ടറി ലാൽകുമാർ, വാർഡ് കൗൺസിലർ ജിഷ്ണു നാരായണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരഞ്ഞിക്കൽ ആനന്ദൻ, രാജേന്ദ്രൻ, നസീമ പച്ചീരി എന്നിവർ പ്രസംഗിച്ചു. 160 പേരാണ് ക്യാംപിൽ പങ്കെടുക്കുന്നത്. 90 പേർ സ്ഥിരാംഗങ്ങളാണ്. കേരള വീൽ ചെയർ അസോസിയേഷൻ സംഘടിപ്പിച്ച ശിങ്കാരിമേളവും, മലബാർ ഫിനാലെ സംഘടിപ്പിച്ച ഗാനമേളയും ഉണ്ടായി. ക്യാംപ് ദിവസങ്ങളിൽ കലാപരിപാടികളും സാംസ്കാരിക പരിപാടികളും ഉണ്ടാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
