Tag: 200626

ഓരാടംപാലം – മാനത്തുമംഗലം ബൈപ്പാസ് 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ

Local

ഓരാടംപാലം – മാനത്തുമംഗലം ബൈപ്പാസ് 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ

Perinthalmanna RadioDate: 20-06-2026 പെരിന്തൽമണ്ണ: നാടിന്റെ 16 വർഷക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പെരിന്തൽമണ്ണ ഓരാടംപാലം - മാനത്തുമംഗലം ബൈപ്പാസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രാരംഭഘട്ട നടപടികൾക്കായി 10 കോടി രൂപ അനുവദിച്ച പശ്ചാത്തലത്തിൽ ഒരു വർഷത്തിനകം പ്രാഥമിക നടപടികളും പേപ്പർ വർക്കുകളും പൂർത്തിയാക്കി, അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർണ്ണമായി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും നജീബ് കാന്തപുരം എം.എൽ.എ അറിയിച്ചു.പദ്ധതിക്കായി ബജറ്റിൽ തുക വകയിരുത്തിയതോടെ വലിയൊരു തടസ്സമാണ് നീങ്ങിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ബജറ്റിൽ ടോക്കൺ പ്രൊവിഷൻ മാത്രമായി ചുരുക്കി ഇടതുപക്ഷ സർക്കാർ ഒരു നയാപൈസ പോലും അനുവദിക്കാതിരുന്ന പദ്ധതിക്കാണിപ്പോൾ ചിറക് മുളച്ചിരിക്കുന്നത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിന് ശേഷം അദ്ദേഹം നൽകിയ വാഗ്ദാനം വളരെ ശക്തമായി...
പ്ലസ് വൺ രണ്ടാം അലോട്‌മെന്റ്‌; പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ

Local

പ്ലസ് വൺ രണ്ടാം അലോട്‌മെന്റ്‌; പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ

Perinthalmanna RadioDate: 20-06-2026 ഹരിപ്പാട്: പ്ലസ് വൺ രണ്ടാം അലോട്മെന്റ് ഞായറാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച രാവിലെ 10-നും ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനും ഇടയിൽ സ്കൂളിൽ ചേരാം. ആദ്യ അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം ബുധനാഴ്‌ച പൂർത്തിയായി.2,46,638 പേരായിരുന്നു ആദ്യ അലോട്‌മെന്റിൽ ഉൾപ്പെട്ടത്. ഇതിൽ 2,20,465 പേർ സ്കൂളിൽ ചേർന്നു. ഇവരിൽ 1,23,744 കുട്ടികൾ ഫീസടച്ച് സ്ഥിരം പ്രവേശനം നേടിയവരാണ്. ബാക്കി 96,721 പേർ അടുത്ത അലോട്‌മെന്റിൽ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച് താത്കാലിക പ്രവേശനം നേടി.അലോട്‌മെന്റ് ലഭിച്ചിട്ടും 24,978 പേർ നിശ്ചിതസമയത്ത് സ്കൂളിൽ ചേർന്നിട്ടില്ല. അപേക്ഷയിലെ അപാകം കാരണം 1,195 പേരുടെ അലോട്‌മെന്റ് റദ്ദായി. ഈ രണ്ടിനങ്ങളിലുമായുള്ള 26,173 സീറ്റുകൾ രണ്ടാം അലോട്‌മെന്റിൽ പരിഗണിക്കും.ഈ സീറ്റുകളും ആദ്യ അലോട്‌മെന്റിനു ശേഷം മിച്ചമുണ്ടായിരുന്ന 71,264 സീറ്റുകളും അടുത്ത അലോട്‌മെന്റുകളിൽ ഉൾപ്പെട...
ബജറ്റിൽ മങ്കട മണ്ഡലത്തിന് 20 കോടിയുടെ പദ്ധതികൾ

Local

ബജറ്റിൽ മങ്കട മണ്ഡലത്തിന് 20 കോടിയുടെ പദ്ധതികൾ

Perinthalmanna RadioDate: 20-06-2026 മങ്കട : യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽ മങ്കട മണ്ഡലത്തിൽ 20 കോടി രൂപയുടെ പ്രവൃത്തികൾ അനുവദിച്ചതായി മഞ്ഞളാംകുഴി അലി എംഎൽഎ. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഒരാടംപാലം മാനത്തുമംഗലം ബൈപാസ് പ്രരംഭനടപടികൾക്കും സ്ഥലമേറ്റെടുപ്പിനും 10 കോടി രൂപ അനുവദിച്ചു. കൊളത്തൂർ മലപ്പുറം റോഡ് ബിഎം ആൻഡ് ബിസി ചെയ്ത് നവീകരിക്കുന്നതിന് 4 കോടി രൂപ, അങ്ങാടിപ്പുറം -ചെറുകുളമ്പ റോഡ് ബിഎം ആൻഡ് ബിസി ചെയ്ത് നവീകരിക്കുന്നതിന് 4 കോടി രൂപ, മക്കരപറമ്പ് പ‍ഞ്ചായത്ത് ഓഫിസ് കെട്ടിട നിർമാണം പൂർത്തീകരണത്തിന് 2 കോടി രൂപ എന്നിങ്ങനെയാണ് തുകയനുവദിച്ചത്. എസ്റ്റിമേറ്റ് അംഗീകരിച്ച് 20% തുകയാണ് വകയിരുത്തിയതെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു. ആവശ്യപ്പെട്ട തുകയുടെ 20 ശതമാനമാണ് ഇപ്പോൾ നീക്കിവെച്ചിടുള്ളത്. ഇവയുടെ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി ലഭ്യമാക്കണം. തുടർന്ന് സാങ്കേതികാനുമതിയും ടെൻഡ...
സംസ്ഥാന ബജറ്റിൽ പെരിന്തൽമണ്ണയിൽ 22.75 കോടിയുടെ പദ്ധതിക്ക് അംഗീകാരം

Local

സംസ്ഥാന ബജറ്റിൽ പെരിന്തൽമണ്ണയിൽ 22.75 കോടിയുടെ പദ്ധതിക്ക് അംഗീകാരം

Perinthalmanna RadioDate: 20-06-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണയുടെ വികസന സ്വപ്നത്തിന് സംസ്ഥാന ബജറ്റിലൂടെ പച്ചക്കൊടി. അങ്ങാടിപ്പുറം മേൽപ്പാലത്തിലെ ഗതാഗത കുരുക്കിനുള്ള പരിഹാരമായ ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ നീക്കിവെച്ചത്. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ പെരിന്തൽമണ്ണ മണ്ഡലത്തിനായി 22.75 കോടി രൂപയാണ് അനുവദിച്ചത്. വലുതും ചെറുതുമായ 20 പദ്ധതികൾക്കായി 330 കോടി രൂപയുടെ ബജറ്റ് പ്രൊപ്പോസൽ നജീബ് കാന്തപുരം എം.എൽ.എ. സമർപ്പിച്ചിരുന്നു. അതിൽ 22.75 കോടി രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ മോഡുലാർ സീവേജ് ട്രീറ്റ്‌മെൻ്റ് പ്ലാന്റ് (മൂന്ന് കോടി), പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം (രണ്ട് കോടി), മേലാറ്റൂർ മിനി സ്റ്റേഡിയം നവീകരണം (50 ലക്ഷം) എന്നിങ്ങനെയാണ് വകയിരുത്തിയി ട്ടുള്ളത്. ചെറുകരഗേറ്റ്- പാറക്കൽമ...
ലോകകപ്പിൽ ഹെയ്തിക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം

Local

ലോകകപ്പിൽ ഹെയ്തിക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം

Perinthalmanna RadioDate: 20-06-2026 ഫിലാഡെൽഫിയ : മത്യാസ് കുന്യ, വിനീഷ്യസ് ജൂനിയർ എന്നിവരുടെ കരുത്തിൽ ഹെയ്തിയെ തരിപ്പണമാക്കി ബ്രസീൽ. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് കാനറികളുടെ ജയം. മത്യാസ് കുന്യ ഇരട്ട ഗോൾ നേടിയപ്പോൾ വിനീഷ്യസ് ടീമിന്റെ മൂന്നാം ഗോൾ നേടി. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ റാഫീന്യയുടെ ഗോളിൽ ബ്രസീൽ മുന്നിലെത്തിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. എന്നാൽ ഇരുപത്തിമൂന്നാം മിനുട്ടിൽ കുന്യ ടീമിന് നിർണായക ലീഡ് നേടിക്കൊടുത്തു. ഇടത് വിങ്ങിലൂടെ മുന്നേറിയ വിനി ഗോൾ പോസ്റ്റിലേക്ക് ഷോട്ടെടുത്തെങ്കിലും ഹെയ്തി ഗോൾകീപ്പർ ജോണി പ്ലാസിഡ് തടഞ്ഞിട്ടു, തന്നിലേക്ക് വന്ന റീബൗണ്ടിനെ കുന്യ അനായാസം വലയിലേക്ക് തട്ടിയിട്ടു. മുപ്പത്തിയാറാം മിനുട്ടിൽ ഒരിക്കൽ കൂടി വിനി - കുന്യ കോംബോ അവതരിച്ചു. ഇടത് വിങ്ങിലൂടെ വിനി തുടങ്ങിയൊരു മുന്നേറ്റത്തിനൊടുവിൽ കുന്യ ഒരിക്കൽ കൂടി ലക്ഷ്യം കണ്ടു. ഇടവേള വിസിലിന് തൊട്ട് മുമ്...