ബജറ്റിൽ മങ്കട മണ്ഡലത്തിന് 20 കോടിയുടെ പദ്ധതികൾ

Share to


Perinthalmanna Radio
Date: 20-06-2026

മങ്കട : യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽ മങ്കട മണ്ഡലത്തിൽ 20 കോടി രൂപയുടെ പ്രവൃത്തികൾ അനുവദിച്ചതായി മഞ്ഞളാംകുഴി അലി എംഎൽഎ. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഒരാടംപാലം മാനത്തുമംഗലം ബൈപാസ് പ്രരംഭനടപടികൾക്കും സ്ഥലമേറ്റെടുപ്പിനും 10 കോടി രൂപ അനുവദിച്ചു. കൊളത്തൂർ മലപ്പുറം റോഡ് ബിഎം ആൻഡ് ബിസി ചെയ്ത് നവീകരിക്കുന്നതിന് 4 കോടി രൂപ, അങ്ങാടിപ്പുറം -ചെറുകുളമ്പ റോഡ് ബിഎം ആൻഡ് ബിസി ചെയ്ത് നവീകരിക്കുന്നതിന് 4 കോടി രൂപ, മക്കരപറമ്പ് പ‍ഞ്ചായത്ത് ഓഫിസ് കെട്ടിട നിർമാണം പൂർത്തീകരണത്തിന് 2 കോടി രൂപ എന്നിങ്ങനെയാണ് തുകയനുവദിച്ചത്. എസ്റ്റിമേറ്റ് അംഗീകരിച്ച് 20% തുകയാണ് വകയിരുത്തിയതെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു. ആവശ്യപ്പെട്ട തുകയുടെ 20 ശതമാനമാണ് ഇപ്പോൾ നീക്കിവെച്ചിടുള്ളത്. ഇവയുടെ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി ലഭ്യമാക്കണം. തുടർന്ന് സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തീകരിച്ചാണ് പ്രവൃത്തി നടപ്പിലാക്കുക. മണ്ഡലത്തിൽനിന്ന് ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് 16 പ്രധാന പദ്ധതികളാണ് ആവശ്യപ്പെട്ടത്.

2026-2027 ആദ്യ ബജറ്റിൽ മങ്കട നിയോജക മണ്ഡലത്തിലെ 5 പ്രവൃ‍ത്തികൾക്ക് 5 കോടി രൂപ വകയിരുത്തിയിരുന്നു. അങ്ങാടിപ്പുറം ചത്തനല്ലൂർ റെയിൽവേ അണ്ടർ പാസ് (3 കോടി), കോട്ടപ്പള്ളി കുണ്ടാട് റോഡ് (50 ലക്ഷം), കുഴാപറമ്പ പനങ്ങാങ്ങര റോഡ് (50 ലക്ഷം), വടക്കാങ്ങര രാമപുരം സ്‌കൂൾപടി റോഡ് നവീകരണം (50 ലക്ഷം), ചെട്ടിപ്പടി മില്ലുംപടി റോഡ് നവീകരണം (50 ലക്ഷം) എന്നിവയ്ക്കാണ് ആദ്യ ബജറ്റിൽ അനുമതി ലഭ്യമായത്. ഇതോടെ ഇത്തവണ 25 കോടിയുടെ പദ്ധതികളാണ് മങ്കട മണ്ഡലത്തിൽ നടപ്പാക്കുക.

പുതുക്കിയ ബജറ്റിൽ ടോക്കൺ പ്രൊവിഷനായ 100 രൂപ നീക്കി വച്ച് ബജറ്റിൽ ഉൾപ്പെടുത്തിയ മറ്റു പ്രവൃത്തികൾ: ഒരോടംപാലം-വൈലോങ്ങര-പാലോളിപ്പറമ്പ് ബൈപാസ് സർവേ (1 കോടി), കൊളത്തൂർ-പാങ്ങ്-കടന്നമുട്ടി റോഡ് ബിഎം ആൻഡ് ബിസി ചെയ്യൽ (6.6 കോടി), വെള്ളില-കുഴാപ്പറമ്പ്-പനങ്ങാങ്ങര മെഡിക്കൽ കോളജ് റോഡ് മരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കൽ (20 കോടി), ജിഎൽപിഎസ് പൂപ്പലം കെട്ടിടനിർമാണം (1 കോടി), കൊളത്തൂർ-വില്ലേജ് പടി-തെക്കേക്കര-എടയൂർ റോഡ് ബിഎം ആൻഡ് ബിസി ചെയ്യൽ (7 കോടി), വെട്ടിച്ചിറ-കാടാമ്പുഴ-കൂട്ടിലങ്ങാടി റോഡ് ബിഎം ആൻഡ് ബിസി ചെയ്യൽ (18.5 കോടി), കൊളത്തൂർ അമ്പലപ്പടി കുറുപ്പത്താൽ ബൈപാസ് നിർമാണം (10 കോടി), കാച്ചിനിക്കാട് അമ്പലപ്പടി ബൈപാസ് നിർമാണം (20 കോടി), ജിഎൽപിഎസ് മീനാർകുഴി കെട്ടിട നിർമാണം (1 കോടി), മക്കരപ്പറമ്പ് ജിഎച്ച്എസ്എസ് കെട്ടിട നിർമാണം (2 കോടി), ജിഎൽപിഎസ് കർക്കടകം കെട്ടിട നിർമാണം (1 കോടി), മക്കരപ്പറമ്പ്-മങ്കട റോഡ് ബിഎം ആൻഡ് ബിസി ചെയ്യൽ (12.6 കോടി).
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *