Tag: AI Camera

കുട്ടികളുമായി യാത്ര: പിഴ ഈടാക്കില്ലെന്ന് സൂചന
Local

കുട്ടികളുമായി യാത്ര: പിഴ ഈടാക്കില്ലെന്ന് സൂചന

Perinthalmanna RadioDate: 22-05-2023ഇരു ചക്രവാഹനങ്ങളിൽ മാതാപിതാക്കൾ കുട്ടികളെയും കൊണ്ടു പോകുന്നത് എ.ഐ ക്യാമറ കണ്ടെത്തിയാലും പിഴ ഈടാക്കില്ലെന്ന് സൂചന. ഇത്തരം യാത്രയ്ക്ക് ഇപ്പോൾ പിഴ ഈടാക്കുന്നില്ല. ആ നിലപാട് തുടരാനാണ് ഗതാഗതവകുപ്പിൽ ധാരണയായതെന്ന് അറിയുന്നു. പക്ഷേ, പ്രഖ്യാപിക്കാൻ നിയമം അനുവദിക്കുന്നില്ല.പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് ഇതൊഴിവാക്കാനാകും. കുട്ടികൾക്ക് പിഴ ചുമത്തി പഴി കേൾക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.ഇളവ് അനുവദിക്കാൻ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. നിയമത്തിന് എതിരായതിനാൽ അനുമതി കിട്ടാൻ സാധ്യതയില്ല. മറ്റ് സംസ്ഥാനങ്ങളിലും കുട്ടികളെ കൊണ്ടു പോകുന്നതിന് പിഴ ഈടാക്കാറില്ല. ജൂൺ അഞ്ചു മുതൽ എ.ഐ ക്യാമറ വഴി ഗതാഗത നിയമലംഘനങ്ങൾ പിടി കൂടുന്നതിന് മുന്നോടിയായി മോട്ടോർ വാഹനവകുപ്പിന്റെ ഉന്നതലയോഗം 24 ന് ചേരും. ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റ് പദ്ധതിക്ക് അനുമതി നൽകിയ സർക്കാർ ഉത്തരവിന്റെ ...
എ.ഐ ക്യാമറയ്ക്ക് ക്ലീന്‍ ചിറ്റ്; ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കും
Kerala

എ.ഐ ക്യാമറയ്ക്ക് ക്ലീന്‍ ചിറ്റ്; ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കും

Perinthalmanna RadioDate: 20-05-2023എ. ഐ ക്യാമറാ ഇടപാടുകൾക്ക് വ്യവസായ വകുപ്പിന്റെ അന്വേഷണത്തിൽ ക്ലീൻചിറ്റ് നൽകിയതോടെ ജൂൺ 5 മുതൽ പിഴ ഈടാക്കി തുടങ്ങാൻ തീരുമാനം. ദിവസവും രണ്ട് ലക്ഷം നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കും. ഇതിനായി കൂടുതൽ ജീവനക്കാരെ കൺട്രോൾ റൂമുകളിൽ നിയോഗിക്കാൻ ഗതാഗത വകുപ്പ് കെൽട്രോണിനോട് ആവശ്യപ്പെട്ടു.വ്യവസായ വകുപ്പിന്റെ അന്വേഷണത്തിലെ ക്ലീൻചിറ്റോടെ ക്യാമറാ വിവാദം അവസാനിച്ചെന്ന വിലയിരുത്തലിലാണ് ഗതാഗത വകുപ്പ്. പിഴ ഈടാക്കി തുടങ്ങാൻ സജ്ജമാണന്ന് ഗതാഗത കമ്മീഷണറും മന്ത്രിയെ അറിയിച്ചു. ഇതോടെയാണ് മുൻ നിശ്ചയിച്ച പ്രകാരം ജൂൺ 5 മുതൽ പിഴ ഈടാക്കുന്നത്. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ നോട്ടീസ് അയക്കും. ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങൾ ഇപ്പോൾ ക്യാമറയിൽ പെടുന്നുണ്ട്. അതിനാൽ പിഴ ഈടാക്കാൻ തുടങ്ങിയാൽ ദിവസവും രണ്ട് ലക്ഷം പേർക്കെങ്കിലും പിഴ നോട്ടീസ് അയക്കേണ്ടി ...
റോഡ് ക്യാമറ; നിയമലംഘനം 2.5 ലക്ഷം, നോട്ടിസ് 2000 പേർക്ക്
Kerala

റോഡ് ക്യാമറ; നിയമലംഘനം 2.5 ലക്ഷം, നോട്ടിസ് 2000 പേർക്ക്

Perinthalmanna RadioDate: 13-05-2023മോട്ടർ വാഹന വകുപ്പിന്റെ റോഡ് ക്യാമറകളിൽ ഓരോ ദിവസവും കണ്ടെത്തുന്നതു ശരാശരി 2.5 ലക്ഷം നിയമലംഘനങ്ങൾ. ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടിസ് അയയ്ക്കുന്നതു ദിവസം 2000 പേർക്ക്. പ്രത്യേക ക്രമമോ മാനദണ്ഡമോ നോക്കാതെയുള്ള റാൻഡം തിരഞ്ഞെടുപ്പാണിത്. ഈ മാസം 5നു തുടങ്ങിയ ബോധവൽക്കരണം ഒരാഴ്ച തികഞ്ഞപ്പോൾ അയച്ചതു 14,000 നോട്ടിസുകൾ. ഈ ഒരാഴ്ചയ്ക്കകം ഏതാണ്ടു പതിനേഴര ലക്ഷം നിയമലംഘനം കണ്ടെത്തി. ക്യാമറകളുടെ ‘ട്യൂണിങ്’ ഈ മാസം 24നു പൂർത്തിയാകും. അപ്പോൾ മാത്രമേ ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങളുടെ കൃത്യത ആധികാരികമാവുകയുള്ളൂ.നിയമലംഘനത്തിന്റെ തെളിവായ ചിത്രവും ചെലാനും ഇപ്പോൾ അയയ്ക്കുന്നില്ല. പകരം ഒരു പേജുള്ള നോട്ടിസ് മാത്രമാണ്. തപാൽ സ്റ്റാംപ് ഉൾപ്പെടെ ഒരു നോട്ടിസിന് 8 രൂപയാണു ചെലവ്.  കെൽട്രോണാണ് ഇപ്പോൾ പണം മുടക്കുന്നത്. ജൂൺ 5 മുതൽ പിഴയീടാക്കാനുള്ള നോട്ടിസ് അയയ്ക്കുമ്പോൾ ചി...
റോഡ് ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഈ മാസം പിഴയില്ല; ജൂൺ 5 മുതൽ പിഴയീടാക്കും
Local

റോഡ് ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഈ മാസം പിഴയില്ല; ജൂൺ 5 മുതൽ പിഴയീടാക്കും

Perinthalmanna RadioDate: 11-05-2023റോഡ് ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത് ജൂൺ അഞ്ച് മുതൽ. ഈ മാസം 20 മുതൽ പിഴ ഈടാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മുന്നറിയിപ്പ് നോട്ടിസ് നൽകുന്നത് ഒരു മാസം കൂടി തുടരാനാണ് പുതിയ തീരുമാനം. റോഡ് ക്യാമറ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം. അതേസമയം, മാതാപിതാക്കൾക്കൊപ്പം കുട്ടികളെ കൊണ്ടുപോകുമ്പോൾ ഇളവ് നൽകുന്നതിൽ തീരുമാനമായില്ല.റോഡ് ക്യാമറ പദ്ധതി കഴിഞ്ഞ മാസം 20ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തെങ്കിലും 19 വരെ പിഴയീടാക്കാതെ ബോധവൽക്കരണമാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനിടെയാണ് ക്യാമറ സ്ഥാപിക്കലിൽ അഴിമതി ആരോപണവും തുടർ വിവാദവുമുണ്ടായത്. ഇരുചക്ര വാഹനങ്ങളിൽ പോകുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടിക്ക് 3 പേർ യാത്ര ചെയ്യുമ്പോൾ ചുമത്തുന്ന പിഴയീടാക്കുമെന്ന വ്യവസ്ഥയിൽ ഇളവു വേണമെന്ന് വ്യാപകമായി ആ...
എഐ ക്യാമറയിലെ നിയമ ലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി
Kerala

എഐ ക്യാമറയിലെ നിയമ ലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി

Perinthalmanna RadioDate: 06-05-2023വിവാദങ്ങള്‍ തുടരുമ്പോഴും, എ ഐ ക്യാമറയില്‍ പതിഞ്ഞ ഗതാഗത നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി. പല തവണ ഗതാഗത നിയമ ലംഘനം നടത്തുന്നവർക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ നിയമ ലംഘനങ്ങളുടെ നോട്ടീസ് ആണ് അയക്കുന്നത്. ഈ മാസം 20 മുതൽ പിഴ ഈടാക്കാനായിരുന്നു തീരുമാനം. ഈ മാസം 10ന് മന്ത്രി വിളിച്ച യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.അതിനിടെ എ.ഐ ക്യാമറ ഇടപാടില്‍ നൂറ് കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പ്രതിപക്ഷ നേതാവ്  ഇന്ന് പുറത്ത് വിട്ടു. ക്യാമറയും കണ്‍ട്രോള്‍ റൂമും വാര്‍ഷിക മെയിന്റനന്‍സ് അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള ഫിനാന്‍ഷ്യല്‍ പ്രെപ്പോസല്‍ നല്‍കിയത് ട്രോയ്‌സ് എന്ന കമ്പനിയാണ്. ട്രോയ്‌സില്‍ നിന്നും മാത്രമെ ഉപകരണങ്ങള്‍ വാങ്ങാവുവെന്ന് മറ്റ് കമ്പനികളോട് നിര്‍ദ്ദേശിക്കുക...
റോഡ് ക്യാമറ പിഴ 20 മുതൽ തന്നെ; നിയമലംഘനങ്ങൾ കുറയുന്നതായി വിലയിരുത്തൽ
Local

റോഡ് ക്യാമറ പിഴ 20 മുതൽ തന്നെ; നിയമലംഘനങ്ങൾ കുറയുന്നതായി വിലയിരുത്തൽ

Perinthalmanna RadioDate: 06-05-2023റോഡ് ക്യാമറ പദ്ധതി അഴിമതി ആരോപണ കുരുക്കിലായെങ്കിലും നിയമ ലംഘകരെ കണ്ടെത്തി പിഴ ഈടാക്കുന്നത് നേരത്തേ നിശ്ചയിച്ചതു പോലെ ഈ മാസം 20നു തന്നെ ആരംഭിക്കും. ബോധവൽക്കരണത്തിനായി 19 വരെ പിഴ ഈടാക്കില്ല. പദ്ധതി കഴിഞ്ഞ 20നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. തുടക്കത്തിൽ ഓരോ ദിവസവും നാലര ലക്ഷത്തോളം നിയമ ലംഘനങ്ങൾ ക്യാമറകൾ കണ്ടെത്തി സെർവറിൽ എത്തിച്ചു. എന്നാൽ, ഇതു ക്രമേണ കുറയുകയാണ്. ഇന്നലെ 2.65 ലക്ഷം നിയമ ലംഘനങ്ങളാണ് 726 ക്യാമറകളിലൂടെ കണ്ടെത്തിയത്. വാഹനയുടമകൾ ക്യാമറയുണ്ടെന്ന ബോധ്യത്തിൽ നിയമം പാലിച്ചു തുടങ്ങിയെന്നാണ് മോട്ടർ വാഹനവകുപ്പിന്റെ വിലയിരുത്തൽ.12 വയസ്സിൽ താഴെയെങ്കിൽ മൂന്നാമന് ഇളവ്ഇരുചക്ര വാഹനത്തിൽ മൂന്നാമനായി 12 വയസ്സിൽ താഴെയുള്ള കുട്ടിയാണു യാത്ര ചെയ്യുന്നതെങ്കിൽ‌ പിഴയിൽനിന്ന് ഒഴിവാക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാ...
എ ഐ ക്യാമറ പിഴ ഈടാക്കല്‍ ഉടനില്ല
Kerala

എ ഐ ക്യാമറ പിഴ ഈടാക്കല്‍ ഉടനില്ല

Perinthalmanna RadioDate: 04-05-2023വിവാദ എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ഉടൻ പിഴയീടാക്കില്ല. കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള ധാരണാ പത്രം വൈകും. അന്വേഷണങ്ങൾക്ക് ശേഷം ധാരണ പത്രം മതിയെന്നാണ് നിലവിലെ തീരുമാനം. വിവാദ വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്ത ശേഷമാകും ഇരുകൂട്ടരും തമ്മിൽ ധാരണാ പത്രം ഒപ്പിടുക. ആദ്യം ബോധവത്ക്കരണം പിന്നീട് മെയ് 20 മുതൽ പിഴയീടാക്കാമെന്നായിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്. നിലവിൽ ധാരണാ പത്രത്തിൽ ഒപ്പിടില്ലെന്ന് ഉറപ്പായതോടെ പിഴയീടാക്കുന്നതും വൈകും. ഗതാഗതനിയമ ലംഘനം കണ്ടുപിടിക്കാൻ എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിൽ അഴിമതിയാരോപണം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിൽ കൂടിയാണ് ഈ പിന്നോട്ട് പോകൽ.എഐ ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവയർ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇ-ചെല്ലാനും കിട്ടുന്ന...
എഐ ക്യാമറകൾ 19 മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗതവകുപ്പ്
Local

എഐ ക്യാമറകൾ 19 മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗതവകുപ്പ്

Perinthalmanna RadioDate: 03-05-2023തിരുവനന്തപുരം ∙ റോഡ് ക്യാമറകളുടെ പൂർണ തോതിലുള്ള പ്രവർത്തനം 19ന് തുടങ്ങുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നു ഗതാഗത വകുപ്പ്. ഒരു മാസമാണു മുന്നറിയിപ്പിനു  നിശ്ചയിച്ചിരുന്നത്. അതുകഴിഞ്ഞാൽ നിയമം ലംഘിക്കുന്നവർക്ക് പിഴ അടയ്ക്കാനുള്ള ചെലാൻ അയച്ചു തുടങ്ങും. ആദ്യമാസം നിയമം ലംഘിച്ച് ക്യാമറയിൽ കുടുങ്ങുന്നവർക്കു ബോധവൽക്കരണ നോട്ടിസ് അയയ്ക്കുമെന്ന മന്ത്രിയുടെ നിർദേശം നടപ്പായില്ല. കെൽട്രോൺ നോട്ടിസയക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ പിഴയില്ലാതെ നോട്ടിസ് അയയ്ക്കാൻ പണമില്ലെന്ന നിലപാടിലാണ് കെൽട്രോൺ. നോട്ടിസ് അയയ്ക്കാൻ ലക്ഷങ്ങൾ ചെലവാകും എന്നതായിരുന്നു കെൽട്രോണിന്റെ നിലപാട്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------------------------------...
എഐ ക്യാമറ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും മുന്നറിയിപ്പ് നോട്ടിസ് അയച്ച് തുടങ്ങിയില്ല
Local

എഐ ക്യാമറ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും മുന്നറിയിപ്പ് നോട്ടിസ് അയച്ച് തുടങ്ങിയില്ല

Perinthalmanna RadioDate: 02-05-2023തിരുവനന്തപുരം∙ എഐ ക്യാമറ വഴി കണ്ടെത്തുന്ന റോഡിലെ നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാതെ മുന്നറിയിപ്പ് നോട്ടിസ് അയയ്ക്കുന്നതിനെ ചൊല്ലി മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിൽ തര്‍ക്കം തുടരുന്നു. കണ്‍ട്രോള്‍ റൂമുകളിലേക്കുള്ള ജീവനക്കാരെ കെല്‍ട്രോണ്‍ വിട്ടുനല്‍കിയില്ല.ഇതോടെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും ഒരാള്‍ക്ക് പോലും നോട്ടിസ് അയച്ചില്ല. സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 എഐ ക്യാമറകളിലൂടെ ഒരു ദിവസം 30,000 പിഴ നോട്ടിസുകൾ അയയ്ക്കാനാകുമെന്നാണ് മോട്ടർ വാഹന വകുപ്പ് പറഞ്ഞിരുന്നത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന...
എ.ഐ ക്യാമറകൾ ഉണർന്നതോടെ ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞു
Local

എ.ഐ ക്യാമറകൾ ഉണർന്നതോടെ ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞു

Perinthalmanna RadioDate: 01-05-2023വിവാദങ്ങളിൽ കുടുങ്ങിയെങ്കിലും നിർമിതബുദ്ധി ക്യാമറകൾ ഉണർന്നതോടെ നിരത്തിലെ ഗതാഗതനിയമലംഘനങ്ങൾ കുറഞ്ഞു. ഡ്രൈവർമാർ മര്യാദക്കാരായി മാറുന്നുണ്ട്. പിഴയീടാക്കി തുടങ്ങിയില്ലെങ്കിലും 726 ക്യാമറകളും നിയമലംഘനങ്ങൾ പിടികൂടുന്നുണ്ട്.ക്യാമറകളുടെ പരീക്ഷണം നടന്നപ്പോൾ ദിവസം നാലരലക്ഷം നിയമലംഘനങ്ങളാണ് ക്യാമറയിൽപതിഞ്ഞത്. ദിവസം 2500 നിയമലംഘനങ്ങൾവരെ കണ്ടെത്തിയ ക്യാമറകൾ ഇക്കൂട്ടത്തിലുണ്ട്. ഏപ്രിൽ 20-നാണ് ക്യാമറകൾ ഉദ്ഘാടനം ചെയ്തത്. ഇതിനുശേഷം രണ്ടുലക്ഷം നിയമലംഘനങ്ങളായി കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു.ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, അധികവേഗം, അലക്ഷ്യമായ ഡ്രൈവിങ്, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്രചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് എ.ഐ. ക്യാമറ പിടികൂടുന്നത്. ക്യാമറകളുള്ള സ്ഥലങ്ങൾ ഒഴിവാക്കി യാത്രചെയ്യുന്നവരുമുണ്ട്. നിലവിൽ നോട്ടീസ് അയക്കുന...