പുലാമന്തോൾ പുഴയിലെ മുങ്ങി മരണങ്ങൾ; പുഴയുടെ ഭൂഗർഭാവസ്ഥ പരിശോധിക്കണം

Share to



Perinthalmanna Radio
Date: 03-04-2024

പുലാമന്തോൾ : തൂതപ്പുഴയുടെ വിളയൂർ തോണിക്കടവിൽ മുങ്ങിമരണങ്ങൾ തുടർക്കഥയാകുമ്പോൾ പുഴയുടെ ഭൂഗർഭാവസ്ഥയെ കുറിച്ചും മറ്റും വിശദമായ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു. വിദ്യാലയങ്ങൾ അടച്ചതോടെ ബന്ധു വീടുകളിൽ അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന കുട്ടികൾ ഉൾപ്പെടെ കുളിക്കാനും മറ്റും പുഴക്കടവുകളിൽ ഇറങ്ങുന്നതിനാൽ അപകട ഭീഷണിയുള്ള കടവുകളിൽ മുന്നറിയിപ്പു ബോർഡുകളും സുരക്ഷാ സംവിധാനങ്ങളും അധികൃതർ സ്‌ഥാപിക്കണം.

തോണിക്കടവിൽ കുറച്ചു വർഷങ്ങളായി മുങ്ങി മരണങ്ങൾ പതിവാണ്. വിദ്യാർഥികളും അതിഥി തൊഴിലാളികളും ഉൾപ്പെടെ ഒട്ടേറെപ്പേർ ഇവിടെ കുളിക്കാൻ ഇറങ്ങി മുങ്ങി മരിച്ചിട്ടുണ്ട്. കൊപ്പം സബ് ഇൻസ്പെക്‌ടർ ആയിരുന്ന സുധീഷ് മോൻ ഒരു മാസം മുൻപു മുങ്ങി മരിച്ചിരുന്നു. കൊപ്പം എസ്ഐ ആയി ചുമതലയേറ്റ് ഒരാഴ്ചക്കകമായിരുന്നു ദുരന്തം. സുധീഷ് കടവിലെ തകർന്ന തടയണയുടെ അവശിഷ്ടങ്ങൾക്ക് ഇടയിൽ പെടുകയായിരുന്നു.തോണിക്കടവ് ഭാഗം വിളയൂർ, പുലാമന്തോൾ പഞ്ചായത്തുകളിലെ പഴക്കം ചെന്ന കടവാണ്. വർഷങ്ങൾക്ക് മുൻപു തകർന്ന തടയണയുടെ കല്ലും കമ്പിയും അവശിഷ്ടങ്ങളും കടവിലുണ്ട്. ജല അതോറിറ്റിയുടെ തകർന്ന കിണറുകളും ഇതിനു സമീപത്താണ്. വർഷങ്ങളായി പുഴയിൽ പരന്നു കിടക്കുന്ന കല്ലും കമ്പികളും ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഇതാണ് പുഴയിൽ കുളിക്കാൻ ഇറങ്ങുന്നവർക്ക് പലപ്പോഴും ഭീഷണിയാകുന്നത്.

പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്ന് ഉൾപ്പെടെ ദിവസവും ഒട്ടേറെ പേർ ഇവിടെ കുളിക്കാൻ ഇറങ്ങുന്നുണ്ട്. ഒരോ വർഷവും ഒരാളെങ്കിലും ഇവിടെ മുങ്ങി മരിക്കാറുണ്ട്. ചെറുതും വലുതുമായ അപകടങ്ങൾ വേറെയും. മുങ്ങി മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ സന്നദ്ധ സംഘടനകളോ പഞ്ചായത്തോ താല്‍ക്കാലികമായി മാത്രം മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതാണ് പതിവ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *