
Perinthalmanna Radio
Date: 13-06-2026
പെരിന്തൽമണ്ണ: വർഷങ്ങളായി പൊതുജനങ്ങൾ കാത്തിരിക്കുന്ന ഓരാടംപാലം – മാനത്തുമംഗലം ബൈപ്പാസ് ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക്. അങ്ങാടിപ്പുറത്തെ കടുത്ത ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകുന്ന ഈ ബൈപ്പാസ് നിർമ്മാണത്തെക്കുറിച്ച് വരുന്ന ജൂൺ 19-ാം തീയതി നിയമസഭാ ബജറ്റിൽ ചർച്ച ചെയ്യാൻ ഒരുങ്ങുകയാണ് മണ്ഡലം പ്രതിനിധി നജീബ് കാന്തപുരം എം.എൽ.എ.
പുതുക്കിയ ബജറ്റിൽ ഓരാടംപാലം ബൈപ്പാസ് പദ്ധതി ഉറപ്പായും പരാമർശിക്കപ്പെടുമെന്നും അതിലൂടെ ഈ പദ്ധതിക്ക് ശാപമോക്ഷം ഉണ്ടാകുമെന്നും എം.എൽ.എ അറിയിച്ചു. ബജറ്റ് ചർച്ചയിൽ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന പോസിറ്റീവായ മറുപടി ഉണ്ടാകുമെന്നും, പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന ഉറപ്പ് പൊതുജനങ്ങൾക്ക് നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ അങ്ങാടിപ്പുറം മേഖലയിലെ തീരാത്ത ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
