
Perinthalmanna Radio
Date: 03-07-2025
പെരിന്തൽമണ്ണ: മെമു സർവീസ് ഉൾപ്പെടെയുള്ള അധിക ട്രെയിനുകളുടെ കാര്യത്തിൽ ഷൊർണൂർ–നിലമ്പൂർ റെയിൽ പാതയെ അധികൃതർ മറന്ന മട്ട്. വരുമാന വർധനയ്ക്കു വലിയ സാധ്യതയുള്ളതാണു പുതിയ നിർദേശങ്ങളും ആവശ്യങ്ങളുമെല്ലാം. പാതയിൽ ആവശ്യത്തിനു ട്രെയിൻ സർവീസുകളില്ലാത്തതു മൂലം യാത്രക്കാരുടെ ദുരിതം വലുതാണ്. രാത്രികാല മെമു സർവീസിന്റെ കാര്യത്തിൽ വിജയകരമായ ട്രയൽ റൺ ഉൾപ്പെടെ പൂർത്തീകരിച്ചു റെയിൽവേ ബോർഡിന്റെ അനുമതി കാത്തു കിടക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി. തുടക്കത്തിൽ അധികൃതരുടെ നീക്കം വലിയ പ്രതീക്ഷകളാണു പാതയ്‌ക്കു നൽകിയത്.
ഇപ്പോൾ എല്ലാം കെട്ടടങ്ങിയ മട്ടാണ്. ഉടനൊന്നും പ്രതീക്ഷയ്ക്കു വകയില്ലെന്നാണ് അധികൃതരുടെ പുതിയ നിലപാട്. ഷൊർണൂർ–നിലമ്പൂർ റെയിൽപാതയിൽ പാലക്കാട് ഡിവിഷനിൽ മറ്റെങ്ങുമില്ലാത്ത അത്യാധുനിക സംവിധാനങ്ങളോടെയാണു വൈദ്യുതീകരണം പൂർത്തിയാക്കിയത്.
എക്‌സ്പ്രസ് ട്രെയിനുകൾക്കു കൂടി യോഗ്യമായ രീതിയിൽ എല്ലാ സ്‌റ്റേഷനുകളിലും പ്ലാറ്റ്‌ഫോമിന്റെ നീളം വർധിപ്പിച്ചു. എറണാകുളം– ഷൊർണൂർ രാത്രികാല മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടുന്നതിനു തത്വത്തിൽ തീരുമാനമായതായിരുന്നു. ഫെബ്രുവരി 16 ന് ട്രെയിൻ വിജയകരമായി ട്രയൽ റൺ നടത്തി. പാലക്കാട് ഡിവിഷനും അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും ഫയൽ റെയിൽവേ ബോർഡിന്റെ മേശപ്പുറത്തു ചുവപ്പുനാടയിലാണ്.
ഈ ട്രെയിൻ നിലമ്പൂരിലേക്കു നീട്ടിയാൽ, രാത്രിയിൽ യാത്രാദുരിതം അനുഭവിക്കുന്ന ആയിരക്കണക്കിനു യാത്രക്കാർക്കാണ് ആശ്വാസമാകുക. ഒട്ടേറെ ദീർഘദൂര ട്രെയിൻ യാത്രക്കാർക്കാണു കണക്‌ഷൻ ലഭിക്കുക. ഷൊർണൂരിൽനിന്നു നിലമ്പൂരിലേക്ക് ഏറെക്കാലമായുള്ള രാത്രിയാത്രാ ദുരിതത്തിനാണ് അറുതിയാവുക.
പാതയിൽ കോട്ടയം എക്‌സ്‌പ്രസ് ട്രെയിനിനു കൂടുതൽ സ്‌റ്റോപ് അനുവദിക്കുന്ന കാര്യത്തിലും അധികൃതർക്ക് അനക്കമില്ല. നിലവിൽ നിലമ്പൂർ കഴിഞ്ഞാൽ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമാണ് ഈ ട്രെയിനിന് സ്‌റ്റോപ്. കോവിഡ് കാലത്തിനു മുൻപ് ഹാൾട്ട് സ്‌റ്റേഷനുകളിലുൾപ്പെടെ സ്‌റ്റോപ് അനുവദിച്ചിരുന്നതാണ്.
വൈദ്യുതീകരണത്തിനു ശേഷം പാതയിൽ ട്രെയിനുകളുടെ വേഗം കൂടിയിട്ടും പഴയ സ്റ്റോപ്പുകൾ അനുവദിച്ചില്ല. പകൽ മെമു സർവീസിനും പാതയിൽ സൗകര്യങ്ങളെല്ലാമുണ്ട്. രാവിലെ 10.05നുള്ള കോട്ടയം–നിലമ്പൂർ ട്രെയിനിന് രണ്ട് ഇടങ്ങളിൽ മാത്രമാണു സ്‌റ്റോപ്. ഇതു കടന്നുപോയാൽ പിന്നെ 2.20ന് മാത്രമാണു നിലമ്പൂരിലേക്കു ട്രെയിൻ സർവീസ്. ഇതിനിടയ്ക്ക് ഒരു സർവീസ് ഏറെക്കാലമായുള്ള ആവശ്യമാണ്. 2.20ന്റെ ട്രെയിൻ പോയാൽ പിന്നെ ആറു വരെ കാത്തിരിപ്പാണ്. ഇതിനു ശേഷം 8.15 വരെയും.
നിലമ്പൂരിൽ നിന്നു ഷൊർണ
